'ശിവാസ് പിഗ്മി തൃശൂല'; പേടിക്കേണ്ട ആളൊരു പുല്‍ച്ചാടിയാണ്

First Published Dec 18, 2020, 3:52 PM IST


രവികുളം ദേശീയ പാര്‍ക്കില്‍ നിന്ന് തിരിച്ചറിഞ്ഞ പുതിയ ഇനം പുല്‍ചാടിക്ക് 'ശിവാസ് പിഗ്മി തൃശൂല' ( ടെറ്റിലോബസ് തൃശൂല  Tettilobus trishula - ശാസ്ത്രീയ നാമം )  എന്ന് പേര് നല്‍കി. ഗവേഷകനും മലയാളിയുമായ ധനീഷ് ഭാസ്കര്‍, ഡോ.പിഎസ്. ഈസ, ക്രൊയേഷ്യയില്‍ നിന്നുള്ള യോസിപ് സ്കെയോ, സാറ സ്റ്റോംഷെക് എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് പുതിയ ഇനം പുല്‍ച്ചാടിയെ കണ്ടെത്തിയത്. 

കാര്യം പുല്‍ച്ചാടിയാണെങ്കിലും ആളൊരിത്തിരി കുഞ്ഞനാണ്. 6 മില്ലീമീറ്റര്‍ മുതല്‍ 7.5 മില്ലീ മീറ്റര്‍വരെയാണ് ഒത്ത ഒരു ശിവാസ് പിഗ്മി തൃശൂല പുല്‍ച്ചാടിയുടെ നീളം.
undefined
സ്പാനിഷ് നാച്ച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന പുല്‍ച്ചാടി സ്പെസിമന്‍ അടിസ്ഥാനമാക്കി നടത്തിയ ഗവേഷണമാണ് പുതിയ പുല്‍ച്ചാടിയെ തിരിച്ചറിയുന്നതിലേക്ക് നയിച്ചത്. (Read More ല്‍ ക്ലിക്ക് ചെയ്ത് കൂടുതല്‍ ചിത്രങ്ങള്‍ കാണുക )
undefined
undefined
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെത്തിയ സ്പാനിഷ് പുല്‍ച്ചാടി ഗവേഷകനായിരുന്ന കാസ്റ്റെറ്റ്സ് (castets)എന്നയാള്‍ 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്നും കൊണ്ടുപോയ പുല്‍ച്ചാടി സ്പെസിമന്‍ സ്പാനിഷ് നാച്ച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
undefined
2017 - 18 ല്‍ ഒരു പരിശീലനത്തിന്‍റെ ഭാഗമായി സപെയിനിലെത്തിയപ്പോഴാണ് ഈ സ്പെസിമെന്‍ കാണുന്നതെന്ന് ധനീഷ് ഭാസ്കര്‍ പറഞ്ഞു. പക്ഷേ, കാസ്റ്റെറ്റ്സ് ഈ പുല്‍ച്ചാടിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
undefined
undefined
കേരളാ തമിഴ്നാട് അതിര്‍ത്തിയില്‍ നിന്ന് ശേഖരിച്ച സ്പെസിമെന്‍ സ്പെയിനിലെ മ്യൂസിയം ക്യൂറേറ്ററായിരുന്ന ബോളിവറിനെ കാസ്റ്റെറ്റ്സ് ഏല്‍പ്പിച്ചു. പക്ഷേ ബോളിവറിനും ഈ പുല്‍ച്ചാടിയെ തരം തിരിക്കാന്‍ കഴിഞ്ഞില്ല.
undefined
ഒടുവില്‍ ബോളിവര്‍ ഈ പുല്‍ച്ചാടിക്ക് 'പോട്ടുവാ സസ്പെക്റ്റ' എന്ന വര്‍‌ഗ്ഗീകരണം മാത്രം നല്‍കുകയായിരുന്നു. ഈ സ്പെസിമെന്‍ കണ്ടപ്പോള്‍ മുതലുള്ള അന്വേഷണമാണ് ഇപ്പോള്‍ 'ശിവാസ് പിഗ്മി തൃശൂല' യില്‍ കൊണ്ടെത്തിച്ചതെന്നും ധനീഷ് ഭാസ്കര്‍ പറഞ്ഞു
undefined
undefined
ഏറ്റവും ചെറിയ പുല്‍ച്ചാടി വര്‍ഗ്ഗമായ ശിവാസ് പിഗ്നി തൃശൂലയെ കണ്ടെത്തിയ ഇരവികുളം നാഷണല്‍ പാര്‍ക്കിലെ ചോലക്കാട്. ഇവിടെയുള്ള മരങ്ങളിലെ പായലുകള്‍ക്കിടെയിലാണ് ഇവയെ സാധാരണ കാണാര്‍. വളരെ ചെറിയ ജീവികളായതിനാല്‍ ഇവയെ നഗ്ന നേത്രം കൊണ്ട് കണ്ടെത്തുക അത്ര എളുപ്പമല്ല.
undefined
വളരെ ചെറിയ പുല്‍ച്ചാടിയായതിനാല്‍ ഇവയ്ക്ക് പറക്കാന്‍ കഴിയില്ല. സ്വാഭാവികമായും ഇവയുടെ ആവാസവ്യവസ്ഥ ഏതാണെന്ന കാര്യത്തില്‍ വലിയ സംശയം ഉണ്ടായിരുന്നു. ഇവയുടെ ശബ്ദം വളരെ നേര്‍ത്തതാണ്. പെട്ടെന്ന് കേള്‍ക്കാന്‍ പോലും കഴിയാത്തത്ര ചെറിയശബ്ദമാണ് ഈ പുല്‍ച്ചാടിക്കുള്ളത്.
undefined
പിന്നീട് ഇരവികുളം ചോലാ കാടുകള്‍ക്കിടയിലെ മരങ്ങള്‍ക്കിടയിലെ പായലുകള്‍ക്കിടെയില്‍ നിന്ന് ഈ പുല്‍ച്ചാടിയെ കണ്ടെത്തിയതെന്നും ധനീഷ് ഭാസ്കര്‍ പറഞ്ഞു.
undefined
ഈ കുഞ്ഞന്‍ പുല്‍ച്ചാടിയുടെ പുറം ഭാഗം തൃശൂലം പോലെയാണ്. ശരീരത്തിലെ ഈ രൂപ പ്രത്യേകയാണ് ഈ കുഞ്ഞന്‍ പുല്‍ച്ചാടിക്ക് ശിവാസ് പിഗ്മി തൃശൂല എന്ന പേര് വരാന്‍ കാരണമെന്ന് രാജ്യാന്തര പരിസ്ഥിതി സംഘടനയായ ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്‍റെ (ഐയുസിഎന്‍) പുല്‍ച്ചാടി ഗവേഷണ വിഭാഗം റീജ്യണല്‍ വൈസ് ചെയര്‍മാനായ ധനീഷ് ഭാസ്കര്‍ പറഞ്ഞു. ഗവേഷണ ഫലം 'സുടാക്സ' യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
undefined
undefined
click me!