അഖിലേന്ത്യാ പ്രൊഫഷണൽ കോൺഗ്രസ് ചെയർമാൻ പ്രവീൺ ചക്രവർത്തി ടിവികെ അധ്യക്ഷൻ വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ചെന്നൈ: അഖിലേന്ത്യാ പ്രൊഫഷണൽ കോൺഗ്രസ് ചെയർമാൻ പ്രവീൺ ചക്രവർത്തി ടിവികെ അധ്യക്ഷൻ വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിൽ വിജയ്‌യുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. വിജയ്‌യെ പ്രശംസിച്ച് മൂന്ന് ദിവസം മുൻപ് എക്സിൽ പ്രവീൺ പോസ്റ്റിട്ടിരുന്നു . 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ എം. കെസ്റ്റാലിനെ കണ്ടതിന് പിന്നാലെയാണ് കൂടിക്കാഴ്ച. പ്രവീണിന്‍റെ നീക്കം സഖ്യത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന് തമിഴ്നാട് പിസിസി വിലയിരുത്തി. ഇവർ ഇക്കാര്യം എഐസിസിയെ അറിയിക്കും.
2023 ൽ ശശി തരൂർ എഐപിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെയാണ് പ്രവീൺ ചുമതലയേറ്റെടുത്തത്. കോൺഗ്രസിന്റെ ഡേറ്റ അനാലിസിസ് വിഭാഗത്തിന്‍റെ ചെയർമാൻ കൂടിയായ പ്രവീൺ കഴിഞ്ഞ ലോക്സഭാ തെരഞഞെടുപ്പിൽ മയിലാടുതുറൈയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആകുമെന്ന് റിപ്പോട്ടുണ്ടായിരുന്നു.


