'ഗോമൂത്രം കുടിക്കൂ, കൊറോണയെ ഓടിക്കൂ'; ഹിന്ദുമഹാസഭയുടെ ഗോമൂത്ര സത്കാര ചിത്രങ്ങള്‍

Published : Mar 14, 2020, 08:08 PM ISTUpdated : Mar 15, 2020, 09:10 PM IST

കൊറോണയ്ക്കെതിരെ ഗോമൂത്രപാര്‍ട്ടി നടത്തി അഖില്‍ ഭാരത് ഹിന്ദു മഹാസഭ. ദില്ലിയിലെ മന്ദിര്‍ മാര്‍ഗിലുള്ള അഖില്‍ ഭാരത് ഹിന്ദു മഹാസഭയുടെ ഓഫീസില്‍ വച്ചായിരുന്നു ഗോമൂത്ര പാര്‍ട്ടി. അഖില്‍ ഭാരത് ഹിന്ദു മഹാസഭാ അദ്ധ്യക്ഷന്‍ ചക്രപാണി മഹാരാജിന്‍റെ നേതൃത്വത്തിലായിരുന്നു ഗോമൂത്ര പാര്‍ട്ടി. പ്രളയ സമയത്ത് കേരളത്തെ സഹായിക്കരുതെന്നും കേരളത്തിൽ പ്രളയമുണ്ടാവാൻ കാരണം കേരളീയരുടെ ബീഫ് തീറ്റയാണെന്നും പ്രസ്താവന നടത്തി കുപ്രസിദ്ധനായ ആളാണ് ചക്രപാണി മഹാരാജ്. കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ 'ഗോ കൊറോണ' മുദ്രാവാക്യ പ്രതിഷേധത്തിന് ശേഷം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് കൊറോണയ്ക്കെതിരെയുള്ള ഗോമൂത്രസത്ക്കാരം. 

PREV
18
'ഗോമൂത്രം കുടിക്കൂ, കൊറോണയെ ഓടിക്കൂ'; ഹിന്ദുമഹാസഭയുടെ ഗോമൂത്ര സത്കാര ചിത്രങ്ങള്‍
കൊറോണയെ നേരിടാന്‍ ഗോമൂത്ര പാര്‍ട്ടി നടത്തി ഹിന്ദുമഹാസഭ. ദില്ലിയിലെ മന്ദിര്‍ മാര്‍ഗിലുള്ള അഖില്‍ ഭാരത് ഹിന്ദു മഹാസഭയുടെ ഓഫീസില്‍ വച്ചായിരുന്നു ഗോമൂത്ര പാര്‍ട്ടി. നോവല്‍ കൊറോണ വൈറസില്‍ നിന്നുള്ള പ്രതിരോധമെന്ന നിലയിലായിരുന്നു ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിച്ചത്.

28
ഹിന്ദു മഹാസഭ അധ്യക്ഷന്‍ സ്വാമി ചക്രപാണ് മഹാരാജ് അടക്കമുള്ളവര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗോ മൂത്രത്തിന് പുറമേ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് പഞ്ചഗവ്യവും നല്‍കിയതായാണ് ദി വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

38
ചാണകം, ഗോമൂത്രം, പാല്‍, തൈര്, നെയ്യ് എന്നിവ ഉപയോഗിച്ചാണ് പഞ്ചഗവ്യം നിര്‍മ്മിക്കുന്നത്. 200ഓളം പേര്‍ ഗോമൂത്ര സത്കാരത്തില്‍ പങ്കെടുത്തുവെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്‍റെറിപ്പോര്‍ട്ട്. കൊറോണ വൈറസിന്‍റെ ചിത്രത്തിന് സമീപം ഗോമൂത്രം കുടിക്കുന്ന നിലയിലുള്ള ചിത്രങ്ങളും ചക്രപാണി മഹാരാജ് പുറത്ത് വിട്ടിട്ടുണ്ട്.

48
ഗോമൂത്രത്തിന്‍റെ ഗുണങ്ങളെക്കുറിച്ചും കൊറോണ വൈറസിനെ ഗോമൂത്രം കുടിച്ച് നേരിടാമെന്നുമുള്ള വിവരം കൂടുതല്‍ പേരില്‍ എത്തിക്കാന്‍ ഇത്തരത്തിലുള്ള സത്കാര പരിപാടികള്‍ കൂടുതലായി സംഘടിപ്പിക്കുമെന്നും ചക്രപാണി മഹാരാജ് പറയുന്നു. കൊറോണ വൈറസിനെ നശിപ്പിക്കാന്‍ പശുവില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് സാധിക്കുമെന്നാണ് ചക്രപാണി മഹാരാജ് അവകാശപ്പെട്ടത്.

58
രാജ്യവ്യാപകമായി ഇത്തരം സത്കാരങ്ങള്‍ നടത്തുമെന്നും ചക്രപാണി മഹാരാജ് വ്യക്തമാക്കി. സഹായത്തിന് വേണ്ടിയുള്ള മൃഗങ്ങളുടെ കരച്ചില്‍ കേട്ടാണ് കൊറോണ ഇന്ത്യയിലെത്തിയതെന്നാണ് ചക്രപാണി മഹാരാജ് പറയുന്നത്. മാംസം ഭക്ഷിക്കുന്നവരെ ശിക്ഷിക്കാന്‍ വന്ന അവതാരമാണ് കൊറോണ വൈറസെന്നും ചക്രപാണി മഹാരാജ് നേരത്തെ പറഞ്ഞിരുന്നു.

68
ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം ഗോപൂജയും ഗോ പരിപാലനവും കൃത്യമായി നടത്താത്തതാണെന്ന് സംഘാടകർ പറഞ്ഞു.

78
ഗോപൂജയും ഗോപരിപാലനവും മുടക്കാതിരുന്നാൽ പ്രകൃതിയുടെ താളം തെറ്റാതെ നോക്കാൻ കഴിയുമെന്ന് ഇവർ അവകാശപ്പെടുന്നു.

88
പ്രളയ സമയത്ത് കേരളത്തെ സഹായിക്കരുതെന്നും കേരളത്തിൽ പ്രളയമുണ്ടാവാൻ കാരണം കേരളീയരുടെ ബീഫ് തീറ്റയാണെന്നും പ്രസ്താവന നടത്തി കുപ്രസിദ്ധനായ ആളാണ് ചക്രപാണി മഹാരാജ്. ഇതടക്കം ധാരാളം വിവാദ പരാമർശങ്ങൾ ഇദ്ദേഹം മുൻപും നടത്തിയിട്ടുണ്ട്

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories