ട്രംപിന് വരവേല്‍പ്പ്, ഒരുങ്ങി ഇന്ത്യ; കാണാം ചിത്രങ്ങള്‍

First Published Feb 21, 2020, 11:18 AM IST


അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയാ ട്രംപും ഈ മാസം 24 നാണ് ഇന്ത്യ സംന്ദര്‍ശിക്കുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഇരുവരും ഇന്ത്യയിലെത്തുന്നത്. ട്രംപ് ഇന്ത്യയില്‍ വന്നിറങ്ങുന്നത് മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലാണ്. സര്‍ദ്ദാര്‍ വല്ലഭായി പട്ടേല്‍ എയര്‍പോട്ടില്‍ വന്നിറങ്ങുന്ന ട്രംപ് 22 കിലോമീറ്റര്‍ റോഡ് ഷോ നടത്തും. തുടര്‍ന്ന് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ആശ്രമമായിരുന്ന സബര്‍മതി സന്ദര്‍ശിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന ട്രംപിനെ വരവേല്‍ക്കാനൊരുങ്ങിയ ഇന്ത്യയെ കാണാം.

ട്രംപ് സന്ദര്‍ശനത്തില്‍ ചേരി നിവാസികളെ മതില്‍ കെട്ടി മറച്ചെങ്കിലും മൊട്ടേര സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ അഭിമാനമായ എല്ലാ താരങ്ങളെയും കേന്ദ്രസര്‍ക്കാര്‍ അണിനിരത്തും.
undefined
ഇന്ത്യന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍, ഗവാസ്ക്കര്‍, ഗാംഗുലി, കപില്‍ ദേവ് എന്നിവരടക്കമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍, എ ആര്‍ റഹ്മാന്‍, സോനു നിഗം എന്നിവരും ട്രംപ് സ്വീകരണത്തിനെത്തുമെന്ന് കരുതുന്നു.
undefined
പല ഭാഷകളിൽ ഡോണൾഡ് ട്രംപിനെ സ്വാഗതം ചെയ്യുന്ന ഈ വിഡിയോ വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് പുറത്തു വിട്ടു. അഹമ്മദാബാദിലെ സ്വീകരണം മറക്കാനാകാത്ത അനുഭവമാകുമെന്ന വിശദീകരണവും കേന്ദ്ര വിദേശകാര്യ മന്ത്രാലയം നല്‍കുന്നു.
undefined
ശിവസേന പ്രദേശിക നേതാവ് വിഷ്ണു ഗുപ്ത ട്രംപിന്‍റെ പിറന്നാളാഘോഷത്തിന്‍റെ ചിത്രം ഉയര്‍ത്തിക്കാണിക്കുന്നു.
undefined
ഇരു രാജ്യങ്ങൾക്കുമിടയിലെ ഉന്നതതല ബന്ധം ശക്തമാകുന്നതിൻറെ തെളിവാണ് ട്രംപിന്‍റെ സന്ദര്‍ശനമെന്നും. ഹ്രസ്വമെങ്കിലും ഏറെ പ്രധാനപ്പെട്ടതാകും സന്ദർശനമെന്നുമാണ് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറയുന്നത്.
undefined
ഇന്ത്യ സന്ദര്‍ശിക്കുന്നതിന് മുന്നേ, തന്നെ സ്വീകരിക്കാനായി 70 ലക്ഷം പേരെയാണ് നരേന്ദ്ര മോദി എത്തുക്കുന്നതെന്ന ട്രംപിന്‍റെ പ്രസ്ഥാവനയും വിവാദമായി.
undefined
ട്രംപിനെ സ്വീകരിക്കാന്‍ ഒരു ലക്ഷം പേരെയെങ്കിലും എത്തിക്കാന്‍ ശ്രമിക്കുമെന്നാണ് സ്വീകരണക്കമ്മറ്റി അവസാനം അറിയിച്ചിരിക്കുന്നത്. ഇത് കൂടിപ്പോയാല്‍ ഒന്നര ലക്ഷം വരെ ഉയരാമെന്നും കമ്മറ്റി അറിയിക്കുന്നു.
undefined
ഇതിനിടെ മെട്ടേര സ്റ്റേഡിയത്തിന് സമീപത്ത് താമസിച്ചിരുന്ന ചേരി നിവാസികളോട് ഒഴിഞ്ഞ് പോകാന്‍ പ്രദേശീക ഭരണകൂടം ആവശ്യപ്പെട്ടു. സ്വയം പിന്‍മാറിയില്ലെങ്കില്‍ ബലം പ്രയോഗിച്ച് ഒഴിപ്പിക്കേണ്ടിവരുമെന്ന് അധികൃതര്‍ പറഞ്ഞതായി ചേരി നിവാസികള്‍ മാധ്യമങ്ങളോട് ആരോപിച്ചു.
undefined
തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമേരിക്കയിലുള്ള ഇന്ത്യക്കാരുടെ വോട്ടില്‍ കണ്ണ് നട്ട് മോദിയെ വരുത്തിയ ട്രംപ് , 'ഹൗഡി മോദി' എന്ന പരിപാടിയിലൂടെയാണ് അമേരിക്കന്‍ ഇന്ത്യക്കാരെ കൈയിലെടുക്കാന്‍ ശ്രമിച്ചത്.
undefined
ഇതിന് പ്രത്യുപകാരമെന്ന് തരത്തിലാണ് ഇന്ത്യയിലെ ട്രംപിനായുള്ള സ്വീകരണം. 'നമസ്തേ ട്രംപ്' എന്നാണ് ട്രംപിനുള്ള സ്വീകരണത്തിന് നല്‍കിയിരിക്കുന്ന പേര്.
undefined
ഇതോടൊപ്പം ട്രംപ് ആഗ്രയും സന്ദര്‍ശിക്കുന്നു. ഈയവസരത്തില്‍ യമുനയിലെ മലിന ജലം സൃഷ്ടിക്കുന്ന നാറ്റം ഒഴിവാക്കാനായി സെക്കന്‍റില്‍ 500 ഘനയടി വെള്ളമാണ് തുറന്ന് വിടുക.
undefined
ട്രംപിന്‍റെ വരവില്‍ കുരങ്ങുകള്‍ക്കും വിലങ്ങ് വീണു. അഹമ്മദാബാദ്, ആഗ്ര എന്നിങ്ങനെ ട്രംപ് സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലുള്ള കുരങ്ങുകള്‍ ട്രംപിന്‍റെ കാഴ്ചയില്‍പ്പെടാതിരിക്കാനായി പിടിച്ച് നാടുകടത്തുകയാണ് പ്രദേശീക ഭരണകൂടം.
undefined
സര്‍ക്കാരല്ല ട്രംപ് സ്വീകരണം നടത്തുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന വിവരം. ഡോണാള്‍ഡ് ട്രംപ് പൗരസ്വീകരണ സമിതിയാണ് സ്വീകരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. എന്നാല്‍ സമിതിയുടെ അധ്യക്ഷനാരെന്നോ, പൗരസമിതി നല്‍കുന്ന സ്വീകരണത്തിന് സര്‍ക്കാര്‍ ഫണ്ട് എന്തിനാണ് ചെലവഴിക്കുന്നതെന്തിനെന്നോ ഉള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിപറയാന്‍ ദേശകാര്യ മന്ത്രാലയ വക്താവിന് കഴിഞ്ഞില്ല.
undefined
22 കിലോമീറ്റര്‍ റോഡ് ഷോയ്ക്കിടയില്‍ ഉള്ള അരക്കിലോ മീറ്റര്‍ ദൂരം അഹമ്മദാബാദിലെ ഒരു ചേരിക്കിടയിലൂടെയാണ് കടന്നുപോകുന്നത്. ഈ പ്രദേശം മറയ്ക്കാനായി മതില്‍ കെട്ടാനായിരുന്നു അഹമ്മദാബ്ദ് പ്രാദേശിക ഭരണകൂടം ശ്രമിച്ചത്.
undefined
അരക്കിലോമീറ്റര്‍ ദൂരത്തോളം നാല് അടിയ ഉയരമുള്ള മതില്‍. ആദ്യം മതിലിന് ഏഴ് അടി ഉയരമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഉയരം നാല് അടിയാക്കി കുറയ്ക്കുകയായിരുന്നു.
undefined
ഈ മതില്‍ പണിയോടെ ഒരു ചേരിയിലെ ഏതാണ്ട് 2000 ത്തോളം ചേരി നിവാസികളെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപില്‍ നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറയ്ക്കാന്‍ ശ്രമിച്ചത്.
undefined
ഇതിനിടെ കേരളത്തില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല, അഹമ്മദാബദില്‍ മതില്‍ കെട്ടി മറച്ച ചേരിയില്‍ പട്ടിണി സമരം ആരംഭിച്ചു. മതില്‍ കെട്ടി ചേരി മറയ്ക്കുന്നതിന് പകരം ചേരി നിവാസികള്‍ക്ക് വെള്ളവും വെളിച്ചവും ഭക്ഷണവും വീടുമാണ് നിര്‍മ്മിച്ചു നല്‍കേണ്ടതെന്നും മതില്‍ കെട്ടി അവരെ മറയ്ക്കുകയല്ല വേണ്ടതെന്നും അശ്വതി ജ്വാല പറഞ്ഞു.
undefined
എന്നാല്‍ മതില്‍ പണിയുടെ വാര്‍ത്ത ഇന്ത്യയുടെ അതിര്‍ത്തികളും കടന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍, പ്രത്യേകിച്ചും അമേരിക്കന്‍ മാധ്യമങ്ങള്‍ വരെ പ്രസിദ്ധീകരിച്ചു. ഇതോടെ അന്താരാഷ്ട്രാതലത്തില്‍ ഇന്ത്യയ്ക്ക് നാണക്കേടായി.
undefined
ഇതിനിടെ തെലങ്കാനയില്‍ ട്രംപിന് ഒരു കടുത്ത ഇന്ത്യന്‍ ആരാധകനെ ലഭിച്ചു. തെലങ്കാനയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ ബുസ കൃഷ്ണയാണ് ആ ആരാധകന്‍.
undefined
ട്രംപ് സ്വപ്നത്തില്‍ വന്നെന്നും അങ്ങനെ തുടങ്ങിയ ആരാധന പിന്നീട് ഭക്തിയിലേക്ക് വഴിമാറി. ഇതോടെ നാല് വര്‍ഷം മുമ്പ് ആറടി ഉയരമുള്ള ട്രംപ് പ്രതിമ ഉണ്ടാക്കി ദിവസവും പൂജയിലും വ്രതത്തിലുമാണ് ബസു കൃഷ്ണ. ഇതോടെ നാട്ടുകാര്‍ ഇയാളെ ട്രംപ് കൃഷ്ണ എന്നാണ് വിളിക്കുന്നത്.
undefined
click me!