റിപ്പബ്ലിക് ദിന പരേഡ്; പരിശീലന ചിത്രങ്ങള്‍ കാണാം

First Published Jan 23, 2021, 12:17 PM IST

നുവരി 26 -ാം തിയതിയിലെ റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി 'ഫുള്‍ ഡ്രസ്' പരിശീലനം നടത്തി. ഇന്ന് രാവിലെ ദില്ലിയിലെ പരമ്പരാഗത പരേഡ് വീഥിയിലാണ് ഫുള്‍ ഡ്രസ് പരീശീലനം നടത്തിയത്. പരേഡ് നടക്കുമ്പോള്‍ മറ്റ് ഗതാഗത സംവിധാനങ്ങളെ ബാധിക്കാതിരിക്കാന്‍ ദില്ലി പൊലീസ് പരേഡ് വീഥിയൊഴിവാക്കി ഗതാഗതം ക്രമീകരിച്ചു. ദില്ലിയില്‍ നിന്ന് ഏഷ്യാനെറ്റ് ക്യാമറാമാന്‍ വടിവേല്‍ പി പകര്‍ത്തിയ പരിശീലന ചിത്രങ്ങള്‍ കാണാം. 

രാവിലെ 9.50 ന് വിജയ് ചൌക്കിൽ നിന്നാകും 26 -ാം തിയതി പരേഡ് ആരംഭിക്കുക. തുടർന്ന് ദേശീയ സ്റ്റേഡിയത്തിലേക്ക് പരേഡ് നീങ്ങും.
undefined
വിജയ് ചൌക്ക് - രാജ്‍പത്ത്- അമർ ജവാൻ ജ്യോതി - ഇന്ത്യ ഗേറ്റ് - പ്രിന്‍സസ് പാലസ് - തിലക് മാർഗ് - സി ഹെക്സഗൺ - എന്നീ വഴിയിലൂടെ പരേഡ് ദേശീയ സ്റ്റേഡിയത്തിന്‍റെ ഒന്നാം ഗേറ്റില്‍ എത്തിച്ചേരും.
undefined
undefined
പരേഡിനെ തുടര്‍ന്ന് ദില്ലിയില്‍ ഗതാഗത നിയന്ത്രണങ്ങൾ എര്‍പ്പെടുത്തി. പരേഡ് അവസാനിക്കുന്നതുവരെ വിജയ് ചൌക്കിൽ ട്രാഫിക് അനുവദിക്കില്ല.
undefined
പരേഡ് അവസാനിക്കുന്നതുവരെ രാജ്‍പത്ത് കവലയിൽ ക്രോസ് ട്രാഫികും ഉണ്ടാകില്ല. പരേഡ് ദേശീയ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതുവരെ സി-ഹെക്‌സഗൺ, ഇന്ത്യ ഗേറ്റ് എന്നീ പ്രദേശങ്ങള്‍ അടച്ചിരിക്കും.
undefined
undefined
നോർത്ത് ഡൽഹിയിൽ നിന്ന് സൗത്ത് ദില്ലിയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് റിംഗ് റോഡ്- ആശ്രമ ചൌക്ക് - സരായ് കാലെ ഖാൻ - ഐപി ഫ്ലൈഓവർ - രാജ്ഘട്ട് - റിംഗ് റോഡ് എന്നി വഴിയിലൂടെ തിരിഞ്ഞ് പോകണം.
undefined
കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് വരുന്നവര്‍ റിംഗ് റോഡ്- ഭൈറോ റോഡ് - മഥുര റോഡ് - ലോധി റോഡ് - അരബിന്ദോ മാർഗ് - എയിംസ് ചൌക്ക് - റിംഗ് റോഡ് - ധൌള ക്വാൻ - വന്ദേമാതരം മാർഗ്, മന്ദിർ മാർഗ് എന്നീ വഴിയിലൂടെ കടന്ന് പോകണം.
undefined
മെട്രോ സേവനങ്ങൾ പതിവുപോലെ തുടരുമെന്ന് ഗതാഗത സുരക്ഷാ ചുമതലയുള്ള ദില്ലി പൊലീസ് അറിയിച്ചു.
undefined
എന്നാല്‍ കേന്ദ്രീയ സച്ചിവാലയ മെട്രോ സ്റ്റേഷനിലും ഉദ്യോഗ് ഭവൻ മെട്രോ സ്റ്റേഷനിലും രാവിലെ 5 മുതൽ ഉച്ചയ്ക്ക് 12 വരെ ബോർഡിംഗ് ഡി-ബോർഡിംഗ് അനുവദിക്കില്ലെന്നും പൊലീസ് പറഞ്ഞു.
undefined
പരേഡിന്‍റെ സമയത്ത് തലസ്ഥാനത്ത് പാരാഗ്ലൈഡറുകൾ, യു‌എ‌വി, ക്വാഡ്‌കോപ്റ്ററുകൾ, ഡ്രോണുകള്‍ തുടങ്ങിയവ പറക്കുന്നത് നിരോധിച്ചു.
undefined
click me!