സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടിത്തം; കൊവീഷീല്‍ഡ് ഉത്പാദനത്തെ ബാധിക്കില്ലെന്ന് കമ്പനി

First Published Jan 22, 2021, 11:52 AM IST

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് വാക്സിന്‍ ഉത്പാദിപ്പിക്കുന്ന പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. നാല് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തിയതായി പുനെ മേയര്‍ മുരളീധര്‍ മൊഹല്‍ അറിയിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ കൊവിഡ് വാക്സിന്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ അഗ്നിബാധ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ശേഷം  2.30-ഓടെയാണ്  പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെര്‍മിനൽ ഒന്നിന് സമീപം തീപിടുത്തമുണ്ടായത്. നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ തൊഴിലാളികളാണ് മരിച്ച അഞ്ചു പേരുമെന്നാണ് നിഗമനം. ഇവരുടെ മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്തതരത്തില്‍ കത്തികരിഞ്ഞതായാണ്റിപ്പോര്‍ട്ട്. ആറ് നില കെട്ടിടത്തില്‍ പുതുതായി നിര്‍മ്മാണത്തിലിരിക്കുന്ന ഫ്ലോറിലാണ് തീപിടിത്തമുണ്ടായതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. തീപിടിത്തം കൊവീഷീല്‍ഡ് നിര്‍മ്മാണത്തെ ബാധിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. 

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് വാക്സിന്‍ ഉദ്പാദിപ്പിക്കുന്ന കമ്പനിയാണ് ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇന്ത്യയിലെ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് മുന്‍നിര കൊവിഡ് പോരാളികൾക്കും വേണ്ട വാക്സിൻ ഉത്പാദിപ്പിക്കുന്നത് പൂണെയിലെ ഈ ഫാക്ടറിയിൽ നിന്നാണ്.
undefined
ഫയര്‍ഫോഴ്സിന്‍റെ പത്തോളം യൂണിറ്റുകൾ എത്തി മൂന്ന് മണിക്കൂറോളം നീണ്ട പ്രയത്നത്തിനെടുവിലാണ് അഗ്നിബാധ നിയന്ത്രണവിധേയമാക്കിത്. (കൂടുതല്‍ ചിത്രങ്ങള്‍ക്ക് Read More -ല്‍ ക്ലിക്ക് ചെയ്യുക.)
undefined
undefined
കൊവിഡ് ഉത്പാദനം നടക്കുന്ന പ്ലാന്‍റിന് തീപിടിച്ചിട്ടില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃത‍ര്‍ വ്യക്തമാക്കിയിരുന്നു. നിര്‍മ്മാണത്തിലിരിക്കുന്ന ഒരു കെട്ടിട്ടത്തിലാണ് തീപിടുത്തമുണ്ടായതെന്നും കമ്പനി അധികൃത‍‍ര്‍ അറിയിച്ചു.
undefined
“ഞങ്ങൾ നാലാം നിലയിൽ എസി ഇൻസുലേഷന്‍റെ ജോലി ചെയ്യുകയായിരുന്നു, പെട്ടെന്ന് പുക ഉയരുന്നത് കണ്ടു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ, പുക വളരെ ശക്തമായതിനാൽ ഞങ്ങൾക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല. ഞങ്ങൾ ജനാലയുടെ അടുത്തേക്ക് ഓടി പുറത്തേക്ക് ചാടി. വേദനിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ എനിക്ക് കഴിഞ്ഞു, ” എന്ന് 21 കാരനായ അവിനാശ് സരോജ് എന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലിക്കാരന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ മരിച്ച ഒരാള്‍ അവിനാശ് സരോജിന്‍റെ അനിയന്‍ ബിപിന്‍ സരോജും ഉള്‍പ്പെടുന്നു.
undefined
undefined
തീ പിടിച്ച കെട്ടിടത്തിന്‍റെ താഴത്തെ നിലകളിൽ എസ്‌ഐഐയുടെ റോട്ട വൈറസ്, ബിസിജി വാക്‌സിനുകൾക്കായി ലബോറട്ടറി സൗകര്യങ്ങളുണ്ട്. തീ പടർന്ന മുകളിലത്തെ നിലകൾ ശൂന്യമായിരുന്നുവെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.
undefined
കോവിഡ് -19 വാക്‌സിനുള്ള പ്രൊഡക്ഷൻ യൂണിറ്റുകളും ലബോറട്ടറികളും അടുത്തുള്ള മറ്റൊരു എസ്‌ഐ‌ഐ കാമ്പസിലാണ് സ്ഥിതിചെയ്യുന്നത്.
undefined
undefined
ഇൻസുലേഷൻ മെറ്റീരിയലും ഫാബ്രിക്കേഷനായി ഉപയോഗിക്കുന്ന വസ്തുക്കളും ഉൾപ്പെടെ ധാരാളം എയർ കണ്ടീഷനിംഗ് വസ്തുക്കൾ തീ പിടിച്ച നിലയില്‍ ഉണ്ടായിരുന്നു.
undefined
പിവിസി, അക്രിലിക്, പ്ലാസ്റ്റിക്, പ്ലൈവുഡ്, മരം എന്നിവയിൽ നിന്ന് നിർമ്മിച്ച വസ്തുക്കളും ഇവിടെ ഉണ്ടായിരുന്നതായി കമ്പനി ഉദ്യോഗസ്ഥർ പറഞ്ഞു.
undefined
undefined
തീ പിടിത്തത്തെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇന്ന് സെറം കാമ്പസ് സന്ദർശിക്കുമെന്നറിയിച്ചു.
undefined
ഇന്നലെ ഉച്ചയ്ക്ക് 1.45 നും ഉച്ചയ്ക്ക് 2.15 നും ഇടയിലാണ് തീപിടിത്തമുണ്ടായതെന്ന് പൊലീസും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും പറയുന്നു. 70 ലധികം അഗ്നിശമന സേനാംഗങ്ങൾ മൂന്ന് മണിക്കൂര്‍ നേരം നടത്തിയ കഠിനശ്രമങ്ങള്‍ക്കൊടുവിലാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്.
undefined
undefined
“സെസ് -3 എന്ന കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് തുടങ്ങിയ തീ, അഞ്ചാം നിലയിലേക്ക് പടരുകയായിരുന്നു. തുടക്കത്തിൽ ഒൻപത് പേരെ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തുന്നതിൽ വിജയിച്ചു. ഇവരെല്ലാം കരാര്‍ തൊഴിലാളികളായിരുന്നു.”പൂനെ അഗ്നിശമന സേനയുടെ ചീഫ് ഫയർ ഓഫീസർ പ്രശാന്ത് റാൻപ്രൈസ് പറഞ്ഞു.
undefined
“പുക കാരണം തീയുടെ ഉറവിടം കണ്ടെത്തുന്നത് തുടക്കത്തിൽ ബുദ്ധിമുട്ടായിരുന്നു. വൈകിട്ട് 4.15 ഓടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇതിനെത്തുടർന്ന് വിപുലമായ ഒരു തണുപ്പിക്കൽ പ്രവർത്തനം നടത്തി. ഇത് തീപിടിത്തത്തെ തുടര്‍ന്നുണ്ടായ കെട്ടിടത്തിന്‍റെ അതിൽ വെള്ളം താപനില കുറയ്ക്കാൻ ഉപയോഗിക്കുന്നു. തണുപ്പിക്കൽ ചൂട് കുറയ്ക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
undefined
undefined
ചൈനീസ് ഗവൺമെന്‍റിന്‍റെ മുഖപത്രമായ ഗ്ലോബൽ ടൈംസിൽ അടുത്തിടെ രാജ്യത്തിന്‍റെ വിദഗ്ധരെ ഉദ്ധരിച്ച് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടില്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വാക്സിനുകള്‍ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
undefined
ഇന്ത്യയുടെ വാക്സിനുകൾ ചൈനീസ് വേരിയന്‍റിനേക്കാൾ ഒട്ടും പിന്നിലല്ലെന്നാണ് ഈ റിപ്പോർട്ട് പറയുന്നത്. ഗവേഷണവും ഉൽപാദന ശേഷിയും എല്ലാം പരിഗണിച്ചാണ് ഇന്ത്യൻ വാക്സിനുകളെ അംഗീകരിക്കുന്ന റിപ്പോർട്ട് ഗ്ലോബൽ ടൈംസ് പുറത്തുവിട്ടത്.
undefined
undefined
ഇന്ത്യയിലെ‌ വാക്സിൻ‌ നിർമ്മാതാക്കൾ‌ക്ക് വളരെ മുമ്പുതന്നെ ലോകാരോഗ്യ സംഘടന, ഗവി (GAVI),പാൻ‌ അമേരിക്കൻ‌ ഹെൽ‌ത്ത് ഓർ‌ഗനൈസേഷൻ‌ (PAHO) എന്നിവയുൾ‌പ്പെടെ ആഗോള സ്ഥാപനങ്ങളുമായി സഹകരണമുണ്ട്.
undefined
ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ ഉത്പാദന കമ്പനികളിലൊന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. പോളിയോ, ഡിഫ്തീരിയ, ടെറ്റനസ്, അഞ്ചാം പനി, മുണ്ടിനീര്, റൂബെല്ല തുടങ്ങി ഇരുപതിലധികം വാക്സിനുകളുടെ 150 കോടിയില്‍ പരം ഡോസ് പ്രതിവര്‍ഷം ഇവിടെ ഉത്പാദിപ്പിക്കുന്നുവെന്നാണ് കണക്ക്.
undefined
undefined
undefined
undefined
undefined
undefined
click me!