ഇന്ത്യന്‍ പ്രതിരോധത്തിന് കരുത്തേകാന്‍ ഐഎന്‍എസ് വിക്രാന്ത്; 2022 ല്‍ നാവിക സേനയുടെ ഭാഗമാകും

First Published Jun 25, 2021, 4:29 PM IST

2009 -ല്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നിര്‍മ്മാണം തുടങ്ങിയ ഐഎന്‍എസ് വിക്രാന്ത് അവസാനവട്ട ട്രയല്‍സിന് തയ്യാറായി. 2022 ല്‍ കപ്പല്‍ നാവീക സേനയ്ക്ക് കൈമാറുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഐഎന്‍എസ് വിക്രാന്തിന്‍റെ 75 ശതമാനത്തോളവും തദ്ദേശീയമായാണ് നിര്‍മ്മിച്ചത്. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളും 50 കമ്പനികളും ഐഎന്‍എസ് വിക്രാന്തിന്‍റെ നിര്‍മ്മാണത്തില്‍ പങ്കാളികളായി. ഐഎന്‍എസ് വിക്രാന്തിന്‍റെ നിര്‍മ്മാണത്തിലൂടെ 20,000 കോടി രൂപ ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭിച്ചു. ആത്മനിര്‍ഭര്‍, മെയ്ക്ക് ഇന്‍ ഇന്ത്യ എന്നിവയുടെ ഭാഗമായാണ് ഐഎന്‍എസ് വിക്രാന്ത് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. നിർമാണ പുരോഗതി അവലോകനം ചെയ്യുന്നതിനായിട്ടാണ് രാജ്നാഥ് സിംഗ് കൊച്ചിയിലെത്തിയത്. എറണാകുളം വാർഫില്‍ ഐ‌എൻ‌എസ് വിക്രാന്ത് സന്ദർശിച്ച ശേഷം മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ രാജ്‌നാഥ് സിംഗ് ഇന്ത്യയുടെ അഭിമാനവും ആത്മനിർഭർ ഭാരതത്തിന്‍റെ തിളക്കമാർന്ന ഉദാഹരണവുമാണ് ഐഎന്‍എസ് വിക്രാന്തെന്ന് വിശേഷിപ്പിച്ചു. ചിത്രങ്ങള്‍ ഷെഫീഖ് ബിന്‍ മുഹമ്മദ്

ഏതാണ്ട് 2000 തൊഴിലാളികള്‍ കപ്പല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഏതാണ്ടെല്ലാ ദിവസവും ജോലി ചെയ്താണ് കുറഞ്ഞ സമയത്തിനിടെ കപ്പലിന്‍റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചത്.
undefined
20,000 ത്തിലധികം ആളുകള്‍ക്ക് നേരിട്ടല്ലാതെ തന്നെ ഈ വിമാന വാഹിനി കപ്പലിന്‍റെ നിര്‍മ്മാണത്തിനിടെ തോഴില്‍ ലഭിച്ചു. ഐഎന്‍എസ് വിക്രാന്ത് ഇന്ത്യന്‍ നാവീക സേനയുടെ ഭാഗമാകുന്നതോടെ ഇന്ത്യന്‍ പ്രതിരോധ മേഖലയിലെ വലിയൊരു കുതിച്ച് ചാട്ടം തന്നെയാണ് സംഭവിക്കുക.
undefined
undefined
ചൈന, ശ്രീലങ്കയെയും പാകിസ്ഥാനെയും ഉപയോഗിച്ച് ഇന്ത്യയുടെ സമുദ്രാതിര്‍ത്തികളില്‍ സാന്നിധ്യം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ പ്രത്യേകിച്ചും ഐഎന്‍എസ് വിക്രാന്തിന്‍റെ സാന്നിധ്യം വലിയൊരു കരുത്താകും.
undefined
ഇന്ത്യയ്ക്ക് കൂടുതല്‍ വിമാനങ്ങളെ ഉള്‍ക്കൊള്ളുന്ന വിമാനവാഹിനി കപ്പലുകള്‍ ആവശ്യമാണെന്ന് രാജ്യത്തെ പ്രതിരോധ വിദഗ്ദര്‍ വിലയിരുത്തുന്നു.
undefined
നാവീക സേനയ്ക്ക് കൈമാറും മുമ്പ് രണ്ട് ട്രയല്‍സാണ് നടത്താറുള്ളത്. ഒന്നാം ഘട്ട ട്രയല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. കടലില്‍ നടക്കുന്ന രണ്ടാം വട്ട ട്രയല്‍സ് സെപ്തംബറില്‍ നടക്കുമെന്ന് കരുതുന്നു.
undefined
അതിന് ശേഷം മാത്രമേ ഐഎന്‍എസ് വിക്രാന്ത് ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമാകൂ. 2022 ഓടെ ഐഎന്‍എസ് വിക്രാന്ത് ഇന്ത്യന്‍ നാവീക സേനയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്.
undefined
റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങിയ ഐഎന്‍എസ് വിക്രമാദിത്യ എന്ന യുദ്ധക്കപ്പലാണ് ഇന്ത്യയില്‍ ഇന്ന് വിമാനവാഹിനിയായി ഉപയോഗിക്കുന്നത്.
undefined
നാല്‍പ്പതിനായിരം ടൺ ഭാരമാണ് ഐഎൻഎസ് വിക്രാന്ത്രിനുള്ളത്. 30 യുദ്ധ വിമാനങ്ങളെയും പത്തോളം ഹെലിക്പ്റ്ററുകളെയും ഒരേ സമയം കപ്പലിൽ ഉൾക്കൊളാനാവും.
undefined
പുതിയ വിമാനവാഹിനി കപ്പിലിൽ നിന്ന് പറന്നുയരാൻ ഇന്ത്യയുടെ റാഫാൽ പോർവിമാനങ്ങളും ഉണ്ടായിരിക്കുമെന്നാണ് കരുതുന്നത്.
undefined
വിവിധ പോര്‍വിമാനങ്ങൾക്ക് ടേക്ക് ഓഫിനും ലാൻഡിങ്ങിനും സാധ്യമാക്കുന്ന രീതിയിലാണ് വിക്രാന്ത് നിര്‍മിച്ചിരിക്കുന്നത്.
undefined
അമേരിക്കൻ എം‌എച്ച് -60 ആർ, കമോവ് കെ -31, സീ കിങ് എന്നിവ ഉൾപ്പെടുന്ന പത്തോളം റോട്ടറി വിങ് വിമാനങ്ങൾക്കും ഇതിൽ ലാൻഡ് ചെയ്യാൻ കഴിയും. നാവികസേനയുടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററിന്‍റെ (ALH) ധ്രുവിന് വരെ ലാൻഡ് ചെയ്യാൻ കഴിയും.കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
undefined
click me!