തമിഴ്‌നാട്ടിലെ മധുരയിൽ നിന്ന് 12 കിലോമീറ്റർ തെക്ക് കിഴക്കാണ് ഇപ്പോള്‍ ഉദ്ഖനനം നടക്കുന്ന കീഴടി ഉദ്ഖനന മേഖല. പുരാവസ്തു ശാസ്ത്രജ്ഞനായ അമർനാഥ് രാമകൃഷ്ണന്‍റെ നേതൃത്വത്തിൽ 2015 ലാണ് കേന്ദ്ര പുരാവസ്തു വകുപ്പ് ഇവിടെ ആദ്യമായി ഉദ്ഖനനം നടത്തുന്നത്.

ആറോളം ഉദ്ഖനനങ്ങള്‍ ഇതുവരെ പൂര്‍ത്തിയായപ്പോള്‍ ഏഴാമത്തെ ഉദ്ഖനനത്തിന് കഴിഞ്ഞ ഫെബ്രുവരിയില്‍ തുടക്കം കുറിച്ചു. മൂന്ന് കോടി രൂപയാണ് തമിഴ്നാട് സര്‍ക്കാര്‍ ഏഴാം ഘട്ട ഉദ്ഖനനത്തിനായി മാറ്റിവച്ചിരിക്കുന്നത്. മെഡിക്കൽ ജാറുകൾ, പുരാതന അടുക്കള കിണറുകൾ, നിര്‍മ്മാണ സ്ഥലങ്ങള്‍, സർക്കാർ മുദ്രകൾ എന്നിവയുൾപ്പെടെ വിവിധ രേഖകൾ ഇവിടെ നിന്നും ഇതുവരെയായി ലഭിച്ചു.

ആറായിരത്തിലധികം കരകൌശല വസ്തുക്കള്‍ രണ്ടാംഘട്ട ഉദ്ഖനനത്തില്‍ കണ്ടെത്തി. ഇവയില്‍ നടത്തിയ റേഡിയോ കാർബൺ ഡേറ്റിംഗ് പരിശോധനയില്‍ ഈ കരകൌശല വസ്തുക്കൾക്ക് 2,200 വർഷം പഴക്കമുണ്ടെന്ന് സ്ഥിരീകരിച്ചു. മൂന്നാം ഘട്ട ഉദ്ഖനനത്തില്‍ 5,820 കരകൌശല വസ്തുക്കളാണ് കണ്ടെത്തിയത്.

കരകൌശല വസ്തുക്കളുടെ പുറമേയുള്ള ചിഹ്നങ്ങളിലും ചിത്രങ്ങളിലും പഠനം നടത്തുന്നവര്‍ ഇത് സിന്ധുനദീതടത്തില്‍ നിന്ന് ലഭിച്ച ലിഖിതങ്ങള്‍ക്ക് സമാനമാണെന്ന് കണ്ടെത്തി. ഇതോടെ സിന്ധുനദീതട നാഗരികതയുടെ ഭാഷ പ്രോട്ടോ-ദ്രാവിഡമാണെന്ന ദീർഘകാലവാദത്തിന് ബലം വച്ചു. സംഘം കാലഘട്ടത്തിലെ ഇഷ്ടികകളും 700 ലധികം വസ്തുക്കളും ഇതിനിടെ ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.

ഏഴാം ഘട്ട ഖനനത്തിനിടെ ആറ് മുഖങ്ങളുള്ള മുദ്രയും മണ്‍ശില്‍പവും ഗ്രാനൈറ്റ് കൊണ്ട് നിർമ്മിച്ച കാർഷികോപകരണങ്ങളും കണ്ടെത്തിയതായി കീഴടി ഉദ്ഖനന ഡയറക്ടർ ആർ ശിവനന്തം പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരിയില്‍ തുടങ്ങിയ ഏഴാം ഘട്ട ഖനനത്തില്‍ കീഴടിയില്‍ മൂന്ന്, കോന്തഗായിയിൽ മൂന്ന്, അഗരാമിൽ മൂന്നും സ്ഥലങ്ങളാണ് ഖനനം ചെയ്യുന്നത്.

ഗണേശൻ എന്ന കർഷകന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നടത്തിയ ഉദ്ഖനനത്തില്‍ കറുപ്പ്, ചുവപ്പ് നിറമുള്ള മണ്‍പാത്രങ്ങളും കാർഷികോപകരണങ്ങളുടെ ഭാഗങ്ങൾ, മണ്ണില്‍ നിർമ്മിച്ച ആറ് മുഖങ്ങളുള്ള ചതുരാകൃതിയിലുള്ള മുദ്ര എന്നിവ കണ്ടെത്തിയിരുന്നു. ഗ്രാനൈറ്റ് കൊണ്ട് നിർമ്മിച്ച കലപ്പ പോലെയുള്ള വസ്തുവും കണ്ടെത്തി.

ഉത്ഖനനത്തിന്‍റെ ആദ്യ ഘട്ടത്തിൽ ടെറാക്കോട്ടയും ആനക്കൊമ്പും ഉപയോഗിച്ച് നിർമ്മിച്ച ചതുരാകൃതിയിലുള്ള മുദ്രകള്‍ കണ്ടെത്തിയപ്പോൾ, ചതുരാകൃതിയിലുള്ള നിരവധി ആനക്കൊമ്പ് മുദ്രകള്‍ കീഴടി ഖനനത്തിന്‍റെ നാലാം ഘട്ടത്തിൽ കണ്ടെത്തി. രണ്ട് വ്യത്യസ്ത വസ്തുക്കളാൽ നിർമ്മിച്ച സമചതുരക്കഷണങ്ങളുടെ ഉപയോഗം സമൂഹത്തിന്‍റെ വിവിധ തലങ്ങളുണ്ടായിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു (സമ്പന്നർ ഉപയോഗിച്ചത് ആനക്കൊമ്പും, ദരിദ്രർ ഉപയോഗിച്ചത് മണ്‍നിര്‍മ്മിതിയും ആകാം.) നാഗരികത ഗണിതശാസ്ത്ര പരിജ്ഞാനം ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നുവെന്നതിനും തെളിവുകള്‍ ലഭിച്ചു.

ഇതിനിടെ രാമനാഥപുരം ജില്ലയിലെ മരിയപുരം, ഉത്തിരകോസമംഗായി എന്നിവിടങ്ങളില്‍ നിന്ന് സിന്ധൂനദീതട നാഗരികതയിലേതിന് സമാനമായ ചില ലിഖിതങ്ങള്‍ സ്കൂള്‍ ടീച്ചറായ കെ മുനിയാസാമി കണ്ടെത്തിതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. മരിയപുരത്തിന്‍റെ ഉദ്ഖനന സ്ഥലത്തെ ഒരു ടാങ്കിന് സമീപത്ത് നിന്ന് നിരവധി മൺപാത്രങ്ങൾ കണ്ടെത്തി. ഈ മൺപാത്രങ്ങളില്‍ 20 എണ്ണത്തിൽ ലിഖിതങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു.

ചുവപ്പ്, ചുവപ്പ്, കറുപ്പ് നിറങ്ങളിലുള്ള കലങ്ങളിൽ പലതും സിന്ധൂ നദീതട നാഗരികതയുടെ ചില ചിഹ്നങ്ങളെ ചിത്രീകരിക്കുന്നതിന് സമാനമായ ചിഹ്നങ്ങൾ ഉൾക്കൊള്ളുന്നതായി മുനിയാസാമി പറയുന്നു. സിന്ധൂനദീതട നാഗരികതയിൽ നിന്നാകാം തമിഴരുടെ ഉദ്ഭവമെന്ന് ചില ഗവേഷകരും പണ്ഡിതന്മാരും ഉന്നയിച്ച വാദങ്ങളെ ഈ കണ്ടെത്തലുകൾ ശക്തിപ്പെടുത്തുന്നു. കണ്ടെത്തലുകൾ ഖനനം ചെയ്ത ഗവേഷകരുടെ സംഘം പറയുന്നതനുസരിച്ച്, പുരാവസ്തുക്കൾ പുരാതന തമിഴ്-ബ്രാഹ്മി ലിപിയിൽ പലതും ആറാം നൂറ്റാണ്ട് വരെ പഴക്കമുള്ളതാണ്.

ലോകമെമ്പാടുമുള്ള പുരാവസ്തു ഗവേഷകരുടെയും വിദഗ്ധരുടെയും ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും സിന്ധു നദീതട ലിപി ഇതുവരെ വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു പക്ഷേ വൈഗയ് നദിയുടെ തീരത്തു നിന്നുള്ള കണ്ടെത്തലുകള്‍ ഭാവിയില്‍ സിന്ധു നദീതട ലിഖിതങ്ങളുടെ വായനയെ സഹായിക്കുമേയെന്ന അന്വേഷണത്തിലാണ് ഗവേഷക സംഘം.

വൈഗയ് നദിയുടെ തീരത്ത് സംഘം കാലഘട്ടത്തിൽ ഒരു നഗര നാഗരികത നിലനിന്നിരുന്നുവെന്ന് കീഴടിയിലും പരിസര ഗ്രാമങ്ങളിലും നടത്തിയ ഖനനത്തിലൂടെ തെളിഞ്ഞു. മധുരയിലെ ചരിത്രപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളും മധുര നഗരത്തിനകത്തും വൈഗായ് തീരത്തും പരമ്പരാഗത വാണിജ്യ റൂട്ടുകളും നിലനിന്നിരുന്നതായി കരുതപ്പെടുന്നു.

2500 വർഷം മുമ്പുള്ള ഒരു നഗര നാഗരികത തമിഴ്‌നാട്ടിൽ നിലനിന്നിരുന്നുവെന്നതിന് തെളിവ് ലഭിച്ചതോടെ സിന്ധു നദീതട നാഗരികതയും തമിഴ് നാഗരികതയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള അന്വേഷണങ്ങളും ആരംഭിച്ചു. ഇരു ലിപികളും തമ്മിലുള്ള സാമ്യതയാണ് പുരാവസ്തു ഗവേഷകര്‍ ഏടുത്തു പറയുന്നത്.

കോന്തഗായിയിലെ ആറ് പൂർണ്ണമായ അസ്ഥികൂടങ്ങൾ, ഒരു മുതിർന്ന വലുപ്പത്തിലുള്ള അസ്ഥികൂടം, പ്രത്യേക ശില്‍പങ്ങള്‍ എന്നിവയും കണ്ടെത്തി. ഇരുമ്പ്, കൂടുതൽ മൺപാത്രങ്ങൾ, ഗ്രാഫിറ്റി അടയാളങ്ങൾ, ബ്രാഹ്മി ലിപി എന്നിവയും കണ്ടെത്തി. താണ്ട് 100 വർഷം മുമ്പ് കോന്തഗായി ഒരു ശ്മശാന സ്ഥലമായിരുന്നെന്ന് പുരാവസ്തു ഗവേഷകൻ സാന്തലിംഗം പറയുന്നു.

വൈഗയുടെ തീരത്തുള്ള 293 പ്രദേശങ്ങളിലാണ് ഉദ്ഖനനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. ക്രി.മു. 580 ലെ ചില പാത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സംഘം കാലഘട്ടത്തിലെ നാണയങ്ങൾ, റോമൻ നാണയങ്ങൾ എന്നിവ ശക്തമായ വ്യാപാരബന്ധത്തിന് തെളിവു നല്‍കുന്നു.

റോമൻ നാണയങ്ങൾ, മൺപാത്രങ്ങൾ, ക്രോസ് ആലേഖനം ചെയ്ത മുദ്ര എന്നിവ പുരാവസ്തു ഗവേഷകർ കണ്ടെത്തിയ രാമനാഥപുരം ജില്ലയിലെ അലഗൻകുളത്ത് നിന്ന് കണ്ടെത്തി. അത് റോമാക്കാരുമായുള്ള വ്യാപാര പ്രവർത്തനങ്ങൾക്ക് ശക്തമായ ബന്ധം തെളിയിക്കുന്നു. വെള്ളിയില്‍ പഞ്ച് അടയാളപ്പെടുത്തിയ നാണയങ്ങൾ, കാർലിയൻ മുത്തുകൾ, ചിത്രങ്ങള്‍ കൊത്തിയ മൺപാത്രങ്ങൾ എന്നിവയ്ക്ക് ക്രി.മു. 580 ഒളം വര്‍ഷത്തെ പഴക്കമുണ്ടെന്ന് കരുതുന്നു.

തമിഴന്‍റെ ഉദ്ഭവം എവിടെ നിന്നെന്നറിയാന്‍ ജീനോം പദ്ധതിക്ക് തയ്യാറെടുക്കുന്നതായി മധുര കാമരാജ് സർവകലാശാലയിലെ ഇമ്മ്യൂണോളജി വിഭാഗം പ്രൊഫസർ ഡോ. കെ. ബാലകൃഷ്ണൻ പറയുന്നു. അമേരിക്കയില്‍ ഉദ്ഖനന പ്രദേശത്ത് നിന്ന് കണ്ടെത്തിയ അസ്തികളിലെ ഡിഎന്‍എ പരിശോധന നടക്കുകയാണ്. ഇത് സംബന്ധിച്ച കൂടുതല്‍ പഠനത്തിനായി സര്‍വ്വകലാശാലയില്‍ ലബോര്‍ട്ടറി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യന്‍റെ ചെവി അസ്ഥികളിൽ കോക്ലിയർ എന്നറിയപ്പെടുന്ന ഡിഎൻഎയുടെ സമ്പന്നമായ ഉറവിടമാണ്. ഈ ഡിഎൻഎയുടെ പഠനം വഴി പുരാതന ഡിഎൻഎയും സീക്വൻസ് പഠിക്കാന്‍ കഴിയും ഇതിനെ ഉപയോഗിച്ച് നിലവിലെ മനുഷ്യരുടെ ഡിഎന്‍എയുമായി താരതമ്യം ചെയ്താല്‍ അത് തമിഴ് വംശത്തിന്‍റെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് തുടക്കമാവുമെന്നും ഡോ. ബാലകൃഷ്ണൻ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പത്തൊൻപതാം നൂറ്റാണ്ടിൽ തൂത്തുക്കുടി ജില്ലയിലെ ആദിച്ചനല്ലൂർ പുരാവസ്തു സ്ഥലത്ത് നിന്ന് ഇത്തരം നൂറുകണക്കിന് അസ്ഥികൾ കണ്ടെത്തിയിരുന്നു. ചെന്നൈയിലെ എഗ്മോർ മ്യൂസിയത്തിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഇവിടുത്തെ എല്ലുകളിൽ തന്മാത്രാ പുരാവസ്തു പരിശോധന നടത്തിയിട്ടില്ല. ഈ അസ്ഥികളെക്കുറിച്ചും ഡിഎൻഎ ഗവേഷണ പ്രവർത്തനങ്ങൾ സർക്കാർ ഇപ്പോൾ നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്പൂർണ്ണ അസ്ഥികൂടങ്ങളുടെ കണ്ടെത്തലുകള്‍ പുരാതന കലത്തെ സംസ്കാരത്തെ കുറിച്ച് കൂടുതല്‍ ധാരണകളുണ്ടാക്കാന്‍ സഹായിക്കും. മരണം, മരണാനന്ത ജീവിതം, മൃതദേഹം സംരക്ഷിക്കുന്നത് സംബന്ധിച്ച്, ആചാരങ്ങള്‍ എന്നിങ്ങനെയുള്ള സംശയങ്ങള്‍ക്കുള്ള ഉത്തരമാകുമെന്ന് ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അസിസ്റ്റന്‍റ് പ്രൊഫസർ സ്മൃതി ഹരിചരൻ പറയുന്നു. കീസാദിയിലെ ആളുകൾ എന്തു ചെയ്തു? അവരുടെ ജീവിത രീതി എങ്ങനെയായിരുന്നു? അവർ എന്ത് കഴിച്ചു, ഏത് തരത്തിലുള്ള സാമൂഹിക വേർതിരിവാണ് അവർ പിന്തുടർന്നത്? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാകുമത്.

സംസ്ഥാന ആർക്കിയോളജി വകുപ്പും വിവിധ സർവകലാശാലകളും ഉൾപ്പെടെ വിവിധ ഏജൻസികളാണ് തമിഴ്നാട്ടില്‍ പത്തിൽ കൂടുതൽ ഉദ്ഖനനങ്ങള്‍ ഒരേ സമയം നടത്തുന്നത്. തിരുവല്ലൂർ ജില്ലയിലെ ചെൻറയൻപാളയത്തിൽ ശർമ സെന്‍റര്‍ ഫോർ ഹെറിറ്റേജ് എജ്യുക്കേഷൻ ഖനനം നടത്തുന്നു. ശിവഗംഗ ജില്ലയിലെ ഇലന്തകരായിയിൽ അലഗപ്പ സർവകലാശാലയും കോയമ്പത്തൂർ ജില്ലയിലെ മൂലപാളയത്ത് തമിഴ് സർവകലാശാലയും ഉദ്ഖനന പദ്ധതികളുമായി മുന്നോട്ട് പോകുന്നു.

വെല്ലൂർ ജില്ലയിലെ വസലായില്‍ മദ്രാസ് സർവകലാശാലയും പുതുക്കോട്ടയിലെ പോർപാനൈകോട്ടായില്‍ തമിഴ്‌നാട് ഓപ്പൺ യൂണിവേഴ്‌സിറ്റിയും ഉദ്ഖനനം നടത്തും. കെയ്‌ലാഡിയിലും പരിസര പ്രദേശങ്ങളിലും ശിവഗംഗ ജില്ല, ആദിചനല്ലൂർ, പരിസര പ്രദേശങ്ങൾ, ശിവകലൈ, പരിസര പ്രദേശങ്ങൾ, കോർകായ്, തൂത്തുക്കുടി ജില്ലയിലെ പരിസര പ്രദേശങ്ങൾ, ഈറോഡ് ജില്ലയിലെ കൊടുമാനാൽ, കൃഷ്ണഗിരി ജില്ലയിലെ മയിലാഡുമരൈ, ഗംഗൈകണ്ട് , അരിയലൂർ ജില്ലയിലെ മാലിഗൈമേഡു എന്നിവിടങ്ങളിൽ ഏഴാം ഘട്ട ഖനനം നടത്തുമെന്നും പ്രിൻസിപ്പൽ സെക്രട്ടറിയും വകുപ്പ് കമ്മീഷണര്‍ ഉദയചന്ദ്രൻ പറഞ്ഞു.

കൃഷ്ണഗിരി, വെല്ലൂർ, ധർമ്മപുരി, തിരുവണ്ണാമല, സേലം ജില്ലകളിൽ പുതിയ ശിലായുഗ സൈറ്റുകൾ കണ്ടെത്താൻ ഒരു ഫയർ ഫോർഡ് പഠനം നടത്തും. തമിരപരാണി നദി നാഗരികത കണ്ടെത്തുന്നതിന് തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിൽ മറ്റൊരു ഫീൽഡ് പഠനം നടത്തും. പഠനങ്ങളെല്ലാം ക്രോഡീകരിച്ച് തമിഴ് സംസ്കാരത്തിന്‍റെ ഉറവിടം തേടുകയാണ് തമിഴ്നാട് പുരാവസ്തു വകുപ്പ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona