യാസ് ചുഴലിക്കാറ്റ്; നാല് മരണം, കോടികളുടെ നഷ്ടമെന്ന് ബംഗാള്‍

First Published May 27, 2021, 10:17 AM IST


ഡീഷ, ബംഗാള്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും കനത്ത നാശ നഷ്ടമുണ്ടാക്കിയ യാസ് ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ശക്തികുറഞ്ഞ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ തീരത്ത് കനത്ത നാശനഷ്ടമുണ്ടാക്കിയാണ് യാസ് ചുഴലിക്കാറ്റ് കടന്ന് പോയത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാല് മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പേര്‍ ഒഡീഷയിലും ഒരാൾ ബംഗാളിലുമാണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ഒഡീഷയിലെ ധമ്ര തുറമുഖത്തിന് സമീപത്ത് കരയിലേക്ക് പ്രവേശിച്ച യാസ് ചുഴലിക്കാറ്റ് ഉച്ചയോടെയാണ് പൂര്‍ണ്ണമായും കരയിലൂടെ സഞ്ചരിച്ച് തുടങ്ങിയത്. ഒഡീഷയില്‍ നിന്നുള്ള ചിത്രങ്ങള്‍ അയച്ച് തന്നത് രഞ്ജിത്ത്  രത്നം. 

ശക്തമായ ചുഴലിക്കാറ്റിനോടൊപ്പമുണ്ടായ കനത്ത മഴയില്‍ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. തീരപ്രദേശങ്ങളില്‍ അതിശക്തമായ തീരമാലകള്‍ ഉയര്‍ന്നു.
undefined
രണ്ട് സംസ്ഥാനങ്ങളില്‍ നിന്നായി 20 ലക്ഷം പേരെയാണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ഇതുവരെ ഒരു കോടി ജനങ്ങളെങ്കിലും ദുരന്തം ബാധിച്ചിട്ടുണ്ടെന്നും മൂന്ന് ലക്ഷം വീടുകൾക്ക് നാശനഷ്ടമുണ്ടായതായും ബംഗാൾ സർക്കാർ അറിയിച്ചു.
undefined
undefined
ചുഴലിക്കാറ്റ് ബാധിച്ച ഒഡീഷയിലെ വിവിധ ജില്ലകളിലെ 128 ഗ്രാമങ്ങള്‍ക്ക് മുഖ്യമന്ത്രി നവീൻ പട്നായിക് ബുധനാഴ്ച ഏഴ് ദിവസത്തെ ആശ്വാസം പ്രഖ്യാപിച്ചു.
undefined
നിലവില്‍ ജാര്‍ഖണ്ഡിലെ താമര്‍, പരസി പ്രദേശങ്ങള്‍ക്ക് സമീപത്ത് കൂടെയാണ് ദുര്‍ബലമായി തീര്‍ത്ത യാസ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. 50 -60 കിലോമീറ്റര്‍ വേഗതയില്‍ ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ദിശയിലാണ് ഇപ്പോള്‍ ചുഴലിക്കാറ്റിന്‍ സഞ്ചാരം.
undefined
undefined
യാസ് ചുഴലിക്കാറ്റ് ദുർബലമായിത്തുടങ്ങിയെങ്കിലും സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
undefined
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്.
undefined
undefined
ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
undefined
കേരള തീരത്ത് ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്ന് നിർദ്ദേശമുണ്ട്.
undefined
undefined
മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ വൃഷ്ടിപ്രാദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നല്ല മഴ ലഭിച്ചതിനാല്‍ ഡാമിലെ ജലനിരപ്പ് 130 അടിയിലേക്ക് ഉയര്‍ന്നു.
undefined
നിലവിൽ ജലനിരപ്പ് സംബന്ധിച്ചു ആശങ്കകൾ ഇല്ല. 142 അടിയാണ് അണക്കെട്ടിലെ അനുവദനീയ ജലനിരപ്പ്.
undefined
undefined
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ഇന്നലെ ഉച്ചയ്ക്ക് ശേഷം അതിതീവ്ര ചുഴലിക്കാറ്റായി കരതൊട്ട യാസ് ഇന്നോടെ ദുർബലമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
undefined
തീവ്ര ചുഴലിക്കാറ്റിൽ നിന്നും ശക്തി കുറഞ്ഞ ചുഴലിക്കാറ്റായി യാസ് പരിണമിക്കും. യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ജാർഖണ്ഡിൽ ഇന്ന് കനത്ത മഴ പെയ്യും. പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിലും മഴ ലഭിക്കും.
undefined
undefined
ഇന്നലെ ഒഡീഷ, ബംഗാൾ തീരങ്ങളിൽ വീശിയടിച്ച യാസ് ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടമുണ്ടാക്കി. ബംഗാളിൽ മൂന്നുലക്ഷം വീടുകൾക്ക് കേടുപറ്റി. ഒഡീഷയിലെ തീരപ്രദേശങ്ങളിൽ ജനവാസകേന്ദ്രങ്ങളിൽ വെള്ളം കയറി.
undefined
തിരുവനന്തപുരം വിഴിഞ്ഞത്ത് തോണി മറിഞ്ഞ് കാണാതായ രണ്ട് പേർക്കായി തെരച്ചിൽ ഇന്നും തുടരുകയാണ്. ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഏഴ് പേരെ രക്ഷപ്പെടുത്തി. കാലാവസ്ഥാ മുന്നറിയിപ്പില്ലാത്തതും, വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും അപകടത്തിന് കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു.
undefined
undefined
undefined
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona.
undefined
click me!