പ്രഫുല്‍ ഖോഡാ പട്ടേലിന്‍റെ സന്ദര്‍ശനം; നിശബ്ദ പ്രതിഷേധത്തില്‍ ദ്വീപ് ജനത

First Published Jun 15, 2021, 10:39 AM IST

കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപിലെ പുതിയ ഭരണപരിഷ്കാരങ്ങളിൽ പ്രതിഷേധം പുകയുന്നതിനിടെ ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ ഇന്നലെ ലക്ഷദ്വീപിലെത്തി. ഒരാഴ്ച നീണ്ട് നിൽകുന്ന സന്ദർശനത്തിൽ ലക്ഷദ്വീപിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ പുരോഗതി പ്രഫുൽ പട്ടേൽ വിലയിരുത്തും. അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനം കണക്കിലെടുത്ത് ലക്ഷദ്വീപിലെ ജനങ്ങള്‍ ഇന്നലെ കരിദിനം ആചരിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ചുമതലയേറ്റടുത്തതിന് ശേഷം പ്രഫുൽ പട്ടേൽ ദ്വീപുകളിലേക്ക് നടത്തുന്ന മൂന്നാമത്തെ സന്ദർ‍ശനമാണ് ഇത്. എന്നാൽ, കഴിഞ്ഞ രണ്ട് തവണയും ഉണ്ടായിരുന്ന സാഹചര്യമല്ല ഇന്ന് ദ്വീപുകളിലുള്ളത്. ലക്ഷദ്വീപിന്‍റെ ചരിത്രത്തില്ലില്ലാത്ത വിധം തദ്ദേശീയരായ ജനത പ്രക്ഷോഭ രംഗത്താണ്. സേവ് ലക്ഷ്ദീപ് ഫോറത്തിന്‍റെ നേതൃത്വത്തിലാണ് ദ്വീപ് ജനത പ്രഫുൽ ഖോഡാ പട്ടേലിന്‍റെ സന്ദര്‍ശനം കരിദിനമാക്കി ആചാരിച്ചത്. (ചിത്രങ്ങള്‍ ട്വിറ്ററില്‍ നിന്ന്.)

ദ്വീപിലേക്ക് വരുന്നതിന് മുൻപ് തന്‍റെ നടപടികളെ ന്യായീകരിച്ച് അഡ്മിനിസ്ടേറ്റർ രംഗത്ത് വന്നിരുന്നു. വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തില്‍ നിന്ന് ബീഫ് ഒഴിവാക്കിയത് പോഷകാഹാരം നല്‍കുകയെന്ന ഉദ്ദേശത്തോടെയാണെന്ന് 'ദ വീക്ക്' വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറ‌ഞ്ഞു.
undefined
പുതിയ നിയമങ്ങള്‍ ജനങ്ങൾക്കെതിരെ ദുരുപയോഗം ചെയ്യില്ലെന്നും പ്രഫുൽ ഖോഡാ പട്ടേൽ പറഞ്ഞു. റംസാൻ കാരണമാണ് ലക്ഷദ്വീപിൽ കൊവിഡ് വ്യാപനം ശക്തമാക്കാൻ കാരണം.
undefined
ലക്ഷദ്വീപിൽ നടപ്പാക്കിയ ഗോവധ നിരോധനത്തെയും പ്രഫുൽ ഖോഡാ പട്ടേൽ ന്യായീകരിച്ചു. ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്കെതിരെയുള്ള കേസ് കേന്ദ്രസർക്കാരിനെതിരായ പരാമർശങ്ങളുടെ പേരിൽ വന്നതാണെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു.
undefined
കേന്ദ്രഭരണപ്രദേശമായ ദമൻ ദിയുവിലെ അഡ്മിനിസ്ട്രേറ്ററായിരുന്ന പ്രഫുൽ പട്ടേലിന് ഡിസംബറിലാണ് ലക്ഷദ്വീപിന്‍റെ അധിക ചുമതല നൽകിയത്. പ്രഫുൽ പട്ടേൽ മുൻകൈയ്യെടുത്ത് നടപ്പാക്കിയ ഭരണപരിഷ്കാരങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ദ്വീപിൽ ഉയർന്നത്.
undefined
ഇതുവരെ നടപ്പാക്കിയ ഉത്തരവുകളിൽ മത്സ്യത്തൊഴിലാളി ബോട്ടുകളിൽ രഹസ്യ വിവരം ശേഖരിക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള തീരുമാനം മാത്രമാണ് ഭരണകൂടം പിൻവലിച്ചത്. ബാക്കി ഉത്തരവുകൾ പിൻവലിക്കില്ലെന്ന് തന്നെയാണ് ഭരണകൂടത്തിന്‍റെ നിലപാട്.
undefined
undefined
അഗത്തിയിൽ ഉച്ചയോടെ എത്തിയ പ്രഫുല്‍ ഖോഡാ പട്ടേല്‍ ദ്വീപിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. രാവിലെ മുതൽ വീടുകളിൽ കറുത്ത കൊടി ഉയർത്തിയും കറുത്ത മാസ്ക് അണിഞ്ഞും പ്രതിഷേധത്തിൽ ദ്വീപുകാരെന്നടക്കം പങ്കാളികളായി.
undefined
ഭരണകൂടം കൊണ്ടുവന്ന വിവിധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്ടേറ്ററെ കവരത്തിയിലെത്തി കാണാൻ സേവ് ലക്ഷ്ദ്വീപ് ഫോറം ഭാരവാഹികൾ അനുമതി തേടിയിട്ടുണ്ട്. എന്നാല്‍‌ ഇതിന് അനുമതി നല്‍കിട്ടില്ല.
undefined
undefined
ലക്ഷദ്വീപ് സമരവുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചയിൽ 'ബയോ വെപ്പൺ' പരാമർശം നടത്തിയതിന് രാജ്യദ്രോഹക്കേസിൽ പ്രതിയാക്കപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്ക് ദ്വീപുകളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഐഷയ്ക്കെതിരെ കേസ് നല്‍കിയ ലക്ഷദ്വീപിലെ ബിജെപിയില്‍ നിന്ന് തന്നെ കേസ് പിൻവലിക്കണമെന്ന ആവശ്യം ഉയർന്നെന്നും വാര്‍ത്തകളുണ്ട്.
undefined
ഇതിനിടെ അഡ്മിനിസ്ട്രേറ്ററുടെ സന്ദര്‍ശനം പ്രമാണിച്ച് വീടുകളില്‍ ഉയര്‍ത്തിയ കറുത്ത കൊടികള്‍ നീക്കണമെന്ന് ദ്വീപ് പൊലീസ് വീടുകളിൽ എത്തി ആവശ്യപ്പെട്ടു. കൊടി കെട്ടിയ ദൃശ്യങ്ങളും മറ്റും പൊലീസ് ശേഖരിച്ചു. പ്രതിഷേധം കണക്കിലെടുത്ത് വിവിധ ദ്വീപുകളിൽ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി. എന്നാൽ അഡ്മിനിസ്ടേറ്ററെ ബഹിഷ്കരിച്ച് സമാധാനപരമായിട്ടായിരിക്കും പ്രതിഷേധം എന്നാണ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തവർ അറിയിച്ചത്.
undefined
undefined
തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്മെൻറ് കോർപറേഷനാണ് ഉത്തരവിറക്കിയത്. ഇന്‍റലിജന്‍സ് വിവരത്തെ തുടർന്നാണ് ദ്വീപില്‍ സുരക്ഷ ലെവൽ 2 ആക്കി വർധിപ്പിച്ചതെന്ന് ലക്ഷദ്വീപ് ഡെവലപ്മെൻറ് കോർപറേഷന്‍ അറിയിച്ചു. സംശയാസ്പദ സാഹചര്യത്തിൽ എന്തെങ്കിലും കണ്ടാൽ അധികൃതരെ അറിയിക്കാൻ നിർദ്ദേശം അടക്കമാണ് ഉത്തരവ്. അറിയിപ്പ് ഉണ്ടാകും വരെ ലെവൽ 2 സുരക്ഷ തുടരുമെന്നും ഉത്തരവിൽ പറയുന്നു.
undefined
പ്രഫുല്‍ ഖോഡാ പട്ടേല്‍ ലക്ഷദ്വീപിലേക്കുള്ള യാത്രയില്‍ കൊച്ചിയിലെത്തുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം കൊച്ചി യാത്ര റദ്ദാക്കി ദാമൻ ദിയുവിൽ നിന്നും എയർഫോഴ്സിന്‍റെ പ്രത്യേക വിമാനത്തിൽ കവരത്തിയിലേക്ക് പോവുകയായിരുന്നു.
undefined
ഇതേ തുടര്‍ന്ന് പ്രഫുല്‍ ഖോഡാ പട്ടേലിനെ കണ്ട് പ്രതിഷേധം അറിയിക്കാന്‍ വിമാനത്താവളത്തിലെത്തിയ യുഡിഎഫ് ജനപ്രതിനിധികൾക്ക് അഡ്മിനിസ്ട്രേറ്ററെ കാണാന്‍ കഴിഞ്ഞില്ല. കരിനിയമങ്ങൾക്കെതിരെ കോടതിയെ സമീപിക്കുന്നത് പരിഗണനയിലാണെന്ന് യുഡിഎഫ് സംഘം മാധ്യമങ്ങളോട് പ്രതികരിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ കൊച്ചിയിലിറങ്ങാതെ ഒളിച്ചോടിയെന്ന് ടി.എൻ പ്രതാപൻ എം പി ആരോപിച്ചു.
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
undefined
click me!