ആദ്യഘട്ട വോട്ടെടുപ്പ്: നീണ്ട ക്യൂ, സ്ത്രീ വോട്ടര്‍മാരുടെ വലിയ നിര; വിവാഹ വേഷത്തില്‍ ബൂത്തിലെത്തി നവദമ്പതികള്‍

Published : Apr 19, 2024, 10:49 AM ISTUpdated : Apr 19, 2024, 10:51 AM IST

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്നാണ്. നീണ്ട ക്യൂകളും സ്ത്രീ വോട്ടര്‍മാരുടെ വലിയ പങ്കാളിത്തവുമാണ് വോട്ടെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളില്‍ കാണുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ പങ്കുവെച്ചു.  ചിത്രങ്ങള്‍ക്ക് കടപ്പാട്: ഇലക്ഷന്‍ കമ്മീഷന്‍

PREV
17
ആദ്യഘട്ട വോട്ടെടുപ്പ്: നീണ്ട ക്യൂ, സ്ത്രീ വോട്ടര്‍മാരുടെ വലിയ നിര; വിവാഹ വേഷത്തില്‍ ബൂത്തിലെത്തി നവദമ്പതികള്‍

16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

27

രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. ആദ്യ മണിക്കൂറുകളുടെ ചിത്രങ്ങള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു.

37

വിവിധ സംസ്ഥാനങ്ങളില്‍ പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂവാണ് പ്രകടമാകുന്നത്. അനവധി സ്ത്രീ വോട്ടര്‍മാരാണ് രാവിലെ തന്നെ പോളിംഗ് ബൂത്തിലെത്തിയത്. 

47

ഉത്തരാഖണ്ഡിലെ പൗരി ഗർവാളില്‍ വിവാഹവേഷത്തിലെത്തി നവദമ്പതികള്‍ വോട്ട് ചെയ്‌തതായി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 
 

57

ഒന്‍പത് മണി വരെ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് ത്രിപുരയിലാണ്. 1.21 ശതമാനം പേര്‍ ഇവിടെ വോട്ട് ചെയ്തു. 

67

ആദ്യഘട്ടത്തില്‍ 1625 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുമ്പോള്‍ വോട്ടിംഗിനായി 7 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 
 

77

തമിഴ്നാട്ടിൽ എല്ലാ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് ഇന്നാണ്. 8.21 ആണ് 9 മണി വരെ തമിഴ്നാട്ടിലെ പോളിംഗ് ശതമാനം. 

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories