മഹാരാഷ്ട്രയും ഗുജറാത്തും; കൊവിഡില്‍ കൈവിടുമോ ?

First Published May 1, 2020, 4:08 PM IST


കൊവിഡ്19 വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 2,34,392 ലേക്ക് ഉയര്‍ന്നു. മൊത്തം രോഗികളുടെ എണ്ണം 33,20,541. രോഗം ഭേദമായവര്‍ 10,49,259. മരണനിരക്കിലും രോഗം ബാധിച്ചവരുടെ എണ്ണത്തിലും മുന്നില്‍ നില്‍ക്കുന്നത് ഡോണാള്‍ഡ് ട്രംപിന്‍റെ അമേരിക്കയാണ്. 10,95,304 പേര്‍ക്കാണ് ഇതുവരെയായി അമേരിക്കിയില്‍  കൊവിഡ് വൈറസ് ബാധയേറ്റത്. 63,871 പേര്‍ മരിച്ചു. എങ്കിലും രാജ്യത്ത് തുടരുന്ന ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കാന്‍ തയ്യാറെടുക്കുകയാണ് പ്രസിഡന്‍റ് ട്രംപെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച രണ്ടാമത്തെ രാജ്യം ഇറ്റലിയാണ്. 27, 967 ജീവനുകളാണ് ഇറ്റലിക്ക് നഷ്‍ടപ്പെട്ടത്. തൊട്ട് പുറകിലുള്ള ഇംഗ്ലണ്ടിനാകട്ടെ 26,771 പേരാണ് കൊവിഡ് വൈറസ് ബാധില്‍ നഷ്‍ടമായത്. 24,000 മരണങ്ങളുമായി ഫ്രാന്‍സും സ്പെയിനും തൊട്ട് പുറകേയുണ്ട്.


കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ മാര്‍ച്ച് 24 മുതല്‍ ലോക്ഡൗണിലായിരുന്നു. നേരത്തെ പ്രഖ്യാപിച്ച ലോക്ഡൗണ്‍  വൈറസിന്‍റെ സമൂഹവ്യാപനം തടയുന്നതിന് സഹായിച്ചു.  എന്നാല്‍ ലോക്ഡൗണ്‍ കര്‍ശനമാക്കുന്നതില്‍ പരാജയപ്പെട്ട ചില സംസ്ഥാനങ്ങളില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമോ എന്ന ആശങ്കയിലാണ്. മഹാരാഷ്ട്രയും ഗുജറാത്തുമാണ് ഏറെ പ്രതിസന്ധിയില്‍ നില്‍ക്കുന്നത്.

മഹാരാഷ്‍ട്രയില്‍ രോഗ ബാധയേറ്റവരുടെ എണ്ണം പതിനായിരം കഴിഞ്ഞു. 459 പേരുടെ ജീവനാണ് മഹാരാഷ്‍ട്രയ്ക്ക് നഷ്‍ടമായത്.
undefined
ഇന്നലെ ഒറ്റ ദിവസം 583 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്‍ട്രയിലെ ആകെ രോഗികളുടെ എണ്ണം 10498 ആയി.
undefined
24 മണിക്കൂറിനിടെ 27 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 459 ലെത്തി.
undefined
ഇതുവരെ 1773 പേർ രോഗമുക്തരായതായി മഹാരാഷ്‍ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.
undefined
ധാരാവിയിൽ 25 പേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ ഇവിടെ ആകെ രോഗികള്‍ 369 ആയി.
undefined
ഗുജറാത്തിൽ ഇന്നലെ 313 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
undefined
സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 4395 ആയി. 24 മണിക്കൂറിനിടെ 17 പേർ മരിച്ചു. 214 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്.
undefined
ഏറ്റവുമധികം രോഗികളുള്ള അഹമ്മദാബാദിൽ രോഗികളുടെ എണ്ണം 3000 കടന്നു.
undefined
രാജ്യത്ത് ഇതുവരെ 35043 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1154 മരണങ്ങള്‍ ഇതുവരെയായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 9068 പേര്‍ രോഗമുക്തി നേടി.
undefined
ഇതിനിടെ, മഹാരാഷ്‍ട്രയിൽ ആദ്യമായി പ്ലാസ്‍മ തെറാപ്പി നടത്തിയ കൊവിഡ് രോഗി മരിച്ചു. 53 വയസുകാരനാണ് മരിച്ചത്. ഇതോടെ കൊവിഡ് വൈറസിനെതിരെയുള്ള പ്ലാസ്‍മ ചികിത്സയും പരാജയപ്പെടുമോ എന്ന സംശയം ഉയര്‍ന്നു.
undefined
ബാന്ദ്ര ലീലാവതി ആശുപത്രിയിൽ ചികിത്സിലിരിക്കെയാണ് മരണം. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
undefined
കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്നുള്ള കടുത്ത പ്രതിസന്ധിക്കിടെയിലും ഭരണപ്രതിസന്ധി ഒഴിവാക്കാനായി മഹാരാഷ്‍ട്രയിൽ നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‍ത് അധികാരമേറ്റത്.
undefined
ഭരണപ്രതിസന്ധി ഒഴിവാക്കണമെങ്കില്‍ ആറ് മാസത്തിനുള്ളില്‍ ഉദ്ധവ് താക്കറെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കേണ്ടതുണ്ട്.
undefined
തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മെയ് നാലിന് പുറത്തിറങ്ങും. മെയ് 11 വരെ നാമനി‍ർദേശ പത്രികകൾ സമ‍ർപ്പിക്കാം.
undefined
മെയ് 12-നാണ് നാമനി‍ർദേശ പത്രികയുടെ സൂക്ഷമപരിശോധന. മെയ് 14 വരെ നാമനി‍ർദേശ പത്രികകൾ പിൻവലിക്കാം.
undefined
മെയ്-21 ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് മണി വരെയാണ് വോട്ടെടുപ്പ്. വൈകിട്ട് അ‍ഞ്ച് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.
undefined
മഹാരാഷ്‍ട്ര വിധാൻ സഭ എന്ന പേരിലാണ് മഹാരാഷ്‍ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ അറിയപ്പെടുന്നത്. ആറ് വർഷമാണ് അം​ഗത്വ കാലാവധി.
undefined
78 അം​ഗ സംഭയിൽ 66 പേ‍ർ തെരഞ്ഞെടുപ്പിലൂടെയും ബാക്കിയുള്ളവർ സർക്കാർ താത്പര്യപ്രകാരം ​ഗവർണറുടെ നോമിനേഷനിലൂടെയുമാണ് അം​ഗത്വം നേടുക.
undefined
മധ്യപ്രദേശാണ് ഇന്ത്യയില്‍കൊവിഡ് ബാധിതരില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനം. 2660 രോഗികളുള്ള മധ്യപ്രദേശിന് ഇതുവരെയായി 137 പേരുടെ ജീവന്‍ നഷ്‍ടമായി.
undefined
മരണനിരക്ക് കുറവാണെങ്കിലും മധ്യപ്രദേശിനേക്കാള്‍ രോഗികള്‍ ദില്ലിയിലുണ്ട്. 3515 രോഗികളുമാണ് ദില്ലിയിലുള്ളത്. 59 മരണം മാത്രമേ ദില്ലിയില്‍ ഇതുവരെയുണ്ടായിട്ടുള്ളൂ.
undefined
തൊട്ട് പുറകെ 58 മരണവും 2,584 രോഗബാധിതരുമായി രാജസ്ഥാനാണ് ഉള്ളത്.
undefined
ആന്ധ്രപ്രദേശില്‍ ഇതുവരെയായി 1403 രോഗികളും 31 മരണവുമാണ് രേഖപ്പെടുത്തിയത്.
undefined
തമിഴ്‍നാട്ടിലാകട്ടെ 27 മരണമുണ്ടായി. 2323 രോഗികളാണുള്ളത്.
undefined
തെലുങ്കാനയില്‍ 1038 രോഗികളെയാണ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞത്. 26 പേര്‍ക്ക് ജീവന്‍ നഷ്‍ടമായി.
undefined
യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാകട്ടെ 2203 പേര്‍ക്ക് കൊവിഡ് വൈറസ് രോഗം സ്ഥിരീകരിച്ചു. 39 പേര്‍ക്ക് മരണം സംഭവിച്ചു.
undefined
undefined
undefined
undefined
undefined
undefined
click me!