ഹൈക്കോടതി ഈ ആവശ്യം നേരത്തെ തള്ളിയിരുന്നു. ഇതോടെയാണ് അഭിഭാഷകൻ പി വിഷ്ണു മോൺസണായി ഹർജി സമർപ്പിച്ചത്.
ദില്ലി: നിലവിലെ ബലാത്സംഗ കേസിലെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൺസൺ മാവുങ്കൽ സുപ്രീം കോടതിയിൽ. ഈ കേസിലെ പരാതിക്കാരിയെ പ്രായപൂർത്തിയാകാത്തപ്പോൾ പീഡിപ്പിച്ചെന്ന കേസിൽ താൻ ശിക്ഷ അനുഭവിക്കുകയാണെന്നും അതേപരാതിക്കാരിയെ പ്രായപൂർത്തിയായപ്പോൾ പീഡിപ്പിച്ചെന്ന മറ്റൊരു കേസിൽ ശിക്ഷ വിധിക്കാനാകില്ലെന്നുമാണ് മോൺസൺ സമർപ്പിച്ച ഹർജിയിലെ വാദം. ഹൈക്കോടതി ഈ ആവശ്യം നേരത്തെ തള്ളിയിരുന്നു. ഇതോടെയാണ് അഭിഭാഷകൻ പി വിഷ്ണു മോൺസണായി ഹർജി സമർപ്പിച്ചത്.



