'ലാര്‍ജ്' അടിക്കാന്‍ 'സ്മോള്‍' അകലവുമില്ല; ഉന്തിയും തള്ളിയും ആള്‍ക്കൂട്ടം, മദ്യശാലകളില്‍ കണ്ടത്

First Published May 4, 2020, 4:53 PM IST

രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധ പടര്‍ന്നു പിടിക്കുമ്പോള്‍ പല സംസ്ഥാനങ്ങളിലും മദ്യ ഷോപ്പുകള്‍ തുറന്നത് ആശങ്ക പടര്‍ത്തുന്നു. കൊവിഡിനെ പ്രതിരോധിക്കാന്‍ സാമൂഹ്യ അകലം എല്ലാവരും പാലിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശങ്ങളെ എല്ലാം കാറ്റില്‍പ്പറത്തിയാണ് മദ്യ ഷോപ്പുകള്‍ക്ക് മുന്നില്‍ ആളുകള്‍ നിരന്നത്. 

ലോക്ക്ഡൗൺ മൂന്നാംഘട്ടത്തിൽ നിയന്ത്രണങ്ങളോടെ മദ്യശാലകൾ തുറക്കാമെന്ന കേന്ദ്രനിർദേശം നടപ്പാക്കിയപ്പോൾ സാമൂഹ്യാകലത്തിന് പുല്ലുവില.
undefined
undefined
രാജ്യതലസ്ഥാനമടക്കം വിവിധ സംസ്ഥാനങ്ങളില്‍മദ്യവിൽപ്പനശാലകൾക്ക് മുന്നിൽ ഉന്തും തള്ളും വരെയുണ്ടായി.
undefined
undefined
കർണാടകത്തിലും ഛത്തീസ്ഗഢിലും ദില്ലിയിലും മദ്യ ഷോപ്പുകള്‍ക്ക് മുന്നിലുണ്ടായ നീണ്ട നിര വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
undefined
undefined
മദ്യശാലകൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ, മഹാരാഷ്ട്ര, ദില്ലി, കർണാടക സർക്കാരുകൾക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.
undefined
undefined
രോഗം കാട്ടുതീ പോലെ പടരുന്ന മുംബൈയിലും വൻതിരക്കാണ് മദ്യശാലകൾക്ക് മുന്നിൽ.
undefined
പലയിടങ്ങളിലും രാവിലെ 9 മണിക്കേ കട തുറക്കൂ എന്ന് പറഞ്ഞിരുന്നെങ്കിലും പുലർച്ചെ തന്നെ ആളുകൾ വന്ന് ക്യൂ നിൽക്കുന്നത് കാണാമായിരുന്നു.
undefined
undefined
undefined
പശ്ചിമബംഗാളിലെ കാളീഘട്ടിന് തൊട്ടടുത്തുള്ള മദ്യവിൽപ്പനശാലയ്ക്ക് മുന്നിലെ തിരക്ക് ഞെട്ടലുളവാക്കുന്നതാണ്.
undefined
undefined
കൃത്യമായ സാമൂഹ്യാകലം പാലിക്കാൻ പൊലീസിന് പോലും പറയാനാകുന്നില്ല.
undefined
undefined
കർണാടകത്തിൽ പലയിടത്തും തുറന്ന മദ്യശാലകൾക്ക് മുന്നിൽ നീണ്ട നിരയാണ്.
undefined
undefined
ഛത്തീസ്ഗഢിൽ സകല നിയന്ത്രണങ്ങളും കാറ്റിൽ പറത്തിയായിരുന്നു മദ്യശാലകൾക്ക് മുന്നിലെ ക്യൂ.
undefined
undefined
ദില്ലിയിൽ പലയിടത്തും വൻ തിരക്ക് കണ്ടതോടെ പൊലീസെത്തി കടകൾ അടപ്പിച്ചു. എന്നിട്ടും നഗരപ്രാന്തങ്ങളിൽ വൻ തിരക്ക് തന്നെ.
undefined
undefined
undefined
click me!