ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ഇന്ത്യന്‍ കരിമ്പൂച്ചകളുടെ സഹായം; പരിശീലിപ്പിച്ചത് 21 അംഗ സംഘത്തെ

First Published Oct 17, 2020, 3:06 PM IST

തീവ്രവാദപ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തുക, വിഐപികള്‍ക്ക് സുരക്ഷയൊരുക്കുക എന്നീ ചുമതലകള്‍ വഹിക്കുന്നവരാണ് ഇന്ത്യയുടെ കരിമ്പൂച്ചകള്‍ എന്നറിയപ്പെടുന്ന ദേശീയ സുരക്ഷാ സേന. എന്‍എസ്ജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ ബ്ലാക്ക് ക്യാറ്റ്സ് സംഘത്തിലേക്ക് ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും അതിര്‍ത്തി രക്ഷാസേനയില്‍ നിന്നുമെല്ലാമുള്ള മികച്ച ഓഫീസര്‍മാരെയാണ് പരിശീലനം നല്‍കി നിയമിക്കുന്നത്. എന്‍എസ്ജി രൂപീകരിച്ചതിന്‍റെ 36-ാം വര്‍ഷത്തില്‍ എത്തി നില്‍ക്കുമ്പോള്‍ സേനാ തലവന്‍ എസ് എസ് ദേശ്‍വാള്‍ നടത്തിയ ഒരു വെളിപ്പെടുത്തല്‍ രാജ്യമാകെ ചര്‍ച്ച ചെയ്യുകയാണ്. 

എന്‍എസ്ജി രൂപീകരിച്ചതിന്‍റെ 36-ാം വാര്‍ഷികം വളരെ വിപുലമായാണ് ആചരിച്ചത്.
undefined
ഏറ്റവും അത്യാധുനികമായ ആയുധങ്ങളാണ് ദേശീയ സുരക്ഷാ സേനയുടെ കൈവശമുള്ളതെന്ന്സേനാ തലവന്‍ എസ് എസ് ദേശ്‍വാള്‍എസ് എസ് ദേശ്‍വാള്‍ 36-ാം വാര്‍ഷികം ആചരിക്കുന്ന വേളയില്‍ പറഞ്ഞു.
undefined
ലോക നിലവാരമുള്ള ഒരുതെറ്റു പോലും വരുത്താത്ത സേനയെന്നാണ് എന്‍എസ്ജിയെ അദ്ദേഹം വിശേഷിപ്പിച്ചത്.
undefined
കൊവിഡ് പടരുന്നതിനിടയിലും രാജ്യത്തെ വിഐപികള്‍ക്ക് വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 4,000 ചടങ്ങുകളില്‍ സുരക്ഷയൊരുക്കാന്‍ എന്‍എസ്ജിക്ക് സാധിച്ചു.
undefined
ഈ നൂറ്റാണ്ടിന്‍റെ ഏറ്റവും വലിയ സങ്കീര്‍ണമായ പ്രശ്നം തീവ്രവാദമാണെന്ന് അദ്ദേഹം പറഞ്ഞു
undefined
തീവ്രവാദികളുടെ മാറുന്ന നീക്കങ്ങള്‍ക്ക് തടയിടാന്‍ ആധൂനിക ആയുധശേഖരം നമുക്കുണ്ട്. പുത്തന്‍ സാങ്കേതിത വിദ്യയെയും ഉപയോഗിക്കുന്നുണ്ടെന്നും ദേശ്‍വാള്‍ പറഞ്ഞു.
undefined
സംസ്ഥാന പൊലീസ് സേനകളിലെ പ്രത്യേക യൂണിറ്റുകള്‍ക്കും എന്‍എസ്ജി പരിശീലനം നല്‍കുന്നുണ്ട്.
undefined
അതുകൊണ്ട് തീവ്രവാദ ആക്രമണങ്ങള്‍ എന്തെങ്കിലും പെട്ടെന്നുണ്ടായാല്‍ അതിനെ ചെറുക്കാന്‍ സാധിക്കും.
undefined
2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം എല്ലാ മേഖലകളും നാം പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു
undefined
റിമോര്‍ട്ട് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന വാഹനങ്ങള്‍, കവചിത റോബോട്ടുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ നമുക്കുണ്ട്.
undefined
ഇതിനിടയില്‍ എസ് എസ് ദേശ്‍വാള്‍ നടത്തിയ ഒരു വെളിപ്പെടുത്തല്‍ ആണ് ഏറെ ശ്രദ്ധേയമാകുന്നത്.
undefined
ശ്രീലങ്കന്‍ പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന 21 അംഗ സംഘത്തിനെപരിശീലിപ്പിച്ചത് ഇന്ത്യയുടെ എന്‍എസ്ജി വിഭാഗമാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
undefined
ക്ലോസ് പ്രൊട്ടക്ഷന്‍ സ്കില്ലുകളിലാണ് എന്‍എസ്ജിയുടെക്ലോസ് പ്രൊട്ടക്ഷന്‍ ഫോഴ്സ് പരിശീലനം നല്‍കിയത്.
undefined
എന്‍എസ്ജി നല്‍കിയ പരിശീലനത്തെ പ്രകീര്‍ത്തിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ശ്രീലങ്കന്‍ പ്രധാനമന്ത്രി കത്തെഴുതിയെന്നും അദ്ദേഹം പറഞ്ഞു.
undefined
എന്നാല്‍, എപ്പോഴാണ് ശ്രീലങ്കന്‍ സംഘത്തിന് എന്‍എസ്ജി പരിശീലനം നല്‍കിയതെന്ന് എസ് എസ് ദേശ്‍വാള്‍ വെളിപ്പെടുത്തിയില്ല.
undefined
click me!