2015 മുതല്‍ മോദി എത്ര രാജ്യങ്ങള്‍ സന്ദര്‍ശിച്ചു, എത്ര പണം ചെലവായി; മറുപടിയുമായി കേന്ദ്രം

First Published Sep 22, 2020, 11:14 PM IST

പ്രതിരോധം, നിക്ഷേപം, വാണിജ്യം, സാങ്കേതിക വിദ്യ മേഖലകളില്‍ പല രാജ്യങ്ങളുമായും കരാറുകളുണ്ടാക്കാന്‍  വിദേശ യാത്രകള്‍ ഉപകരിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ വര്‍ഷം മാര്‍ച്ചിലും പ്രധാനമന്ത്രിയുടെ വിദേശ യാത്രകളുടെ കണക്കുകള്‍ കേന്ദ്രം പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു.
 

പ്രധാനമന്ത്രിയുടെ വിദേശ രാജ്യങ്ങളിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റില്‍ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിനാണ് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഉത്തരം നല്‍കിയത്.
undefined
2015 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 58 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നും ഇതിനായി 517.82 കോടി രൂപ ചെലവായെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
undefined
പ്രതിരോധം, നിക്ഷേപം, വാണിജ്യം, സാങ്കേതിക വിദ്യ മേഖലകളില്‍ പല രാജ്യങ്ങളുമായും കരാറുകളുണ്ടാക്കാന്‍ വിദേശ യാത്രകള്‍ ഉപകരിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
undefined
ഈ വര്‍ഷം മാര്‍ച്ചിലും പ്രധാനമന്ത്രിയുടെ വിദേശ യാത്രകളുടെ കണക്കുകള്‍ കേന്ദ്രം പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ 446.52 കോടി വിദേശയാത്രകള്‍ക്ക് ചെലവായെന്നായിരുന്നു അന്ന് വ്യക്തമാക്കിയിരുന്നത്.
undefined
കുറച്ച് വിവരങ്ങള്‍ കൂടി ലഭിക്കാനുണ്ടെന്നും അന്ന് പറഞ്ഞിരുന്നു. 2015-16 വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ ചെലവായത്(121.85 കോടി). 2016-17 വര്‍ഷത്തിലാണ് ഏറ്റവും കുറവ് ചെലവ്(78.52 കോടി).
undefined
പ്രധാനമന്ത്രിയുടേതടക്കമുള്ള വിവിഐപികളുടെ യാത്രകള്‍ക്ക് പുതിയ രണ്ട് എയര്‍ ഇന്ത്യ വണ്‍ ബോയിംഗ് വിമാനങ്ങള്‍ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ആദ്യ വിമാനം ആഗസ്റ്റ് 25ന് ദില്ലിയിലെത്തി.
undefined
click me!