കാര്‍ഷിക ബില്ലില്‍ അടങ്ങാത്ത പ്രതിഷേധം; കര്‍ഷകരുടെ ട്രാക്ടര്‍ റാലി ദില്ലിയിലേക്ക് അടുക്കുന്നു

First Published Sep 20, 2020, 7:20 PM IST

പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയെടുത്ത കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം അലയടിക്കുകയാണ്. കാര്‍ഷിക മേഖലയെ പ്രധാനമായി ആശ്രയിക്കുന്ന പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലാണ് പ്രതിഷേധം അലയടിക്കുന്നത്. നിരവധി കര്‍ഷക സംഘടനകള്‍ ബില്ലുകള്‍ക്കെതിരെ രംഗത്തുണ്ട്. പഞ്ചാബില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദില്ലിയിലേക്ക് ട്രാക്ടര്‍ റാലി നടക്കുകയാണ്. ആയിരങ്ങളാണ് റാലിയില്‍ അണിനിരക്കുന്നത്.
 

കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക ബില്ലില്‍ പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍. പഞ്ചാബിലും ഹരിയാനയിലും കര്‍ഷക സമരം ശക്തമായി. പഞ്ചാബിലും സമരം പടരുകയാണ്. പഞ്ചാബില്‍ നിന്ന് ദില്ലിയിലേക്ക് കിസാന്‍ ആക്രോശ് റാലിയായ ട്രാക്ടര്‍ റാലി പുറപ്പെട്ടു. അടുത്ത് തന്നെ റാലി ദില്ലിയിലെത്തു.
undefined
പഞ്ചാബ് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് ട്രാക്ടര്‍ റാലി നടക്കുന്നത്. ആയിരങ്ങളാണ് റാലിയില്‍ അണിനിരക്കുന്നത്. മൊഹാലിയില്‍ നിന്നാണ് റാലി ആരംഭിച്ചത്. ദേശീയ പാതയിലൂടെ നീങ്ങുന്ന റാലിയെ അംബാലയില്‍ തടഞ്ഞിരിക്കുകയാണ്. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഉച്ചയോടെ റാലി സിറാക്പുരില്‍ എത്തി.
undefined
കര്‍ഷക ബില്ലിനെതിരെ കര്‍ഷകരൊടൊപ്പം പാര്‍ട്ടി തോളോടുതോള്‍ ചേര്‍ന്ന് പോരാടുമെന്ന് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീനിവാസ് ബി വി മാധ്യമങ്ങളോട് പറഞ്ഞു. ഹരിയാനയിലും കര്‍ഷക രോഷം ഉയരുകയാണ്.
undefined
ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി അംബാല, കുരുക്ഷേത്ര, സോനിപത്, ജിന്ദ്, സിര്‍സ, ഫത്തേബാദ്, ഹിസാര്‍, ഭിവാനി തുടങ്ങിയ ഭാഗങ്ങളില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കി. ഹരിയാനയുടെ വിവിധ പ്രദേശങ്ങളില്‍ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
undefined
പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കിയെടുത്തത്. ഒന്നാം മോദി സര്‍ക്കാറിന്റെ അവസാന കാലത്തും കര്‍ഷക പ്രക്ഷോഭങ്ങളുണ്ടായിരുന്നു. സെപ്റ്റംബര്‍ 24 മുതല്‍ 26വരെ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി റെയില്‍ റോക്കോ സമരം പ്രഖ്യാപിച്ചു. പഞ്ചാബിലെയും ഹരിയാനയിലും വിവിധ കര്‍ഷക സംഘടനകള്‍ സംയുക്ത യോഗം വിളിച്ചിട്ടുണ്ട്.
undefined
എന്‍ഡിഎയുടെ പ്രധാന സഖ്യകക്ഷിയായ അകാലി ദള്‍ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് മന്ത്രിയെ പിന്‍വലിച്ചിരുന്നു. ഇപ്പോഴും സഖ്യം തുടരുകയാണെങ്കിലും കഴിഞ്ഞ ദിവസം അകാലിദള്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.
undefined
പഞ്ചാബിലെ കര്‍ഷകര്‍ അശക്തരാണെന്ന് കരുതരുതെന്നായിരുന്നു അകാലിദളിന്റെ മുന്നറിയിപ്പ്. അതേസമയം, ബില്‍ കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ടാണെന്നും ചരിത്രപരമാണെന്നുമാണ് ബിജെപിയുടെയും കേന്ദ്ര സര്‍ക്കാറിന്റെയും വാദം.
undefined
ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കുമെന്നും കര്‍ഷകര്‍ക്ക് ഇഷ്ടമുള്ള വിലക്ക് ഇഷ്ടമുള്ളപ്പോള്‍ വില്‍ക്കാമെന്നുമാണ് സര്‍ക്കാറിന്റെ വാദം. എന്നാല്‍ താങ്ങുവില സംവിധാനം ഇല്ലാതാക്കുമെന്നും കാര്‍ഷിക മേഖലയില്‍ കുത്തകകളുടെ കടന്നുകയറ്റത്തിന് അവസരം നല്‍കുന്നതുമാണ് ബില്ലെന്നാണ് പ്രതിപക്ഷ ആരോപണം.
undefined
കാര്‍ഷിക മേഖലയെ പരിഷ്‌കരിക്കുന്നതിനായി മൂന്ന് ബില്ലുകളാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തത്. സമരത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയെങ്കിലും കര്‍ഷകര്‍ പിന്മാറിയിട്ടില്ല.
undefined
ബില്ലിനെതിരെ രാജ്യവ്യാപക സമരത്തിന് തയ്യാറെടുക്കുകയാണ് പ്രതിപക്ഷം.
undefined
click me!