ഏറെ നാടകീയമായ സംഭവ വികാസങ്ങള്‍ക്കൊടുവിലാണ് ദില്ലിയില്‍ നിന്ന് പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഹാഥ്റാസില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടുകാരെ സന്ദര്‍ശിക്കാനായത്. 32 പേരടങ്ങുന്ന എം പിമാരുടെ സംഘത്തൊടൊപ്പം യാത്ര തുടങ്ങിയ ഗാന്ധി സഹോദരങ്ങളെ നോയിഡ ടോൾ പ്ലാസക്ക് സമീപം പൊലീസ് തടഞ്ഞു.

ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് കയ്യേറ്റം ചെയ്യുന്നതിനും രാജ്യം സാക്ഷിയായി. നേരത്തെ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോയ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ യു പി പൊലീസ് കേസെടുത്തിരുന്നു. പകർച്ച വ്യാധി നിയമപ്രകാരമാണ് കേസെടുത്തത്.

153 കോൺഗ്രസ് പ്രവർത്തകർക്കെതിരെയും ഗൗതം ബുദ്ധ നഗർ പൊലീസ് കേസെടുത്തു. പ്രിയങ്കയേയും രാഹുലിനേയും കസ്റ്റഡിയില്‍ എടുത്തുവെങ്കിലും പിന്നീട് വിട്ടയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണുമെന്ന് പ്രിയങ്ക തീര്‍ത്തു പറഞ്ഞത്. രണ്ടാമത്തെ ശ്രമത്തിലാണ് പ്രിയങ്കയ്ക്കും രാഹുലിനും ഹാഥ്റാസിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്താനായത്.

priyanka rahul hathras visit
priyanka rahul hathras visit
priyanka rahul hathras visit
priyanka rahul hathras visit
priyanka rahul hathras visit
priyanka rahul hathras visit
ഏറെ നേരത്തെ പ്രതിഷേധങ്ങൾക്കൊടുവിലാണ് ഇരുവരും ഉൾപ്പെടെ അഞ്ച് കോൺഗ്രസ് അംഗങ്ങൾക്ക് കുടുംബത്തെ സന്ദർശിക്കാൻ പൊലീസ് അനുമതി നൽകിയത്. ഇതിന് പിന്നാലെ പ്രിയങ്ക ടാറ്റ സഫാരി കാര്‍ തനിയെ ഓടിച്ചാണ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയത്. നിരോധനാജ്ഞ നിലവിലുള്ള മേഖലയിൽ ഇതൊക്കെ മറികടന്നായിരുന്നു സന്ദർശനം.

പ്രാദേശിക പോലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് ഡിജിപി വ്യക്തമാക്കിയതും ജനരോഷം ശക്തമാകുന്നു എന്നതും കണ്ടാണ് നേതാക്കൾക്കും മാധ്യമങ്ങൾക്കും ഗ്രാമത്തിലേക്ക് പ്രവേശനം അനുവദിച്ചത്. നേരത്തെ എബിപി ന്യൂസിൻറെ പ്രതിമ മിശ്രയെ പോലെ ഗ്രാമത്തിലെ പോലീസ് ഏകാധിപത്യം തുറന്നു കാട്ടിയ മാധ്യമപ്രവർത്തകർക്കും ഇത് വലിയ വിജയമായി.

കുടുംബത്തെ സന്ദർശിച്ച ശേഷം ഡിജിപി എച്ച് സി അവസ്തിക്ക് പ്രാദേശിക പൊലീസിന്‍റെ വീഴ്ച തുറന്ന് സമ്മതിച്ചിരുന്നു. രാഹുലും പ്രിയങ്കയും ഹാഥ്റാസിലേക്ക് പോവുന്നതിന് രാഷ്ട്രീയ ലക്ഷ്യമാണെന്ന് ആരോപിച്ച സ്മൃതി ഇറാനിയെ വാരാണസിയിൽ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിരുന്നു.

അടുത്ത കാലത്ത് കോൺഗ്രസിന് ദേശീയതലത്തിൽ ഉയർത്താൻ കഴിഞ്ഞ ഏറ്റവും ശക്തമായ പ്രതിഷേധമാണ് ഹാഥ്റാസ് വിഷയത്തിൽ കാണുന്നത്. യമുന എക്സ്പ്രസ്വേയിലും ദില്ലിയിൽ ഗാന്ധിജിയുടെ സമരങ്ങൾ കണ്ട വാൽമീകി മന്ദിറിലും പ്രിയങ്കയുടെ ശക്തമായ പ്രതിഷേധം കാണാനായി. പെൺകുട്ടിക്ക് നീതി കിട്ടും വരെ പ്രതിഷേധം തുടരുമെന്ന് വാൽമീക് മന്ദിറിലെ പ്രാർത്ഥനയിൽ പങ്കെടുത്ത പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയിരുന്നു.

എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാല്‍, ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുകുൾ വാസ്നിക് എന്നിവരാണ് രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങളോട് വിവരങ്ങൾ തിരക്കിയ പ്രിയങ്ക ഗാന്ധി അവരെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.