മോദിയെ കളിയാക്കി രാഹുല്‍, മറുപടിയുമായി സ്മൃതി ഇറാനി

Published : Oct 09, 2020, 07:37 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിന്‍ഡ് ടര്‍ബൈന്‍ നിര്‍മാതാവ് വെസ്താസ് തലവന്‍ ഹെന്റിക് ആന്‍ഡേഴ്‌സണുമായുള്ള മോദിയുടെ വീഡിയോ കോണ്‍ഫറന്‍സിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരിക്കുകയാണ്. കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന വിന്‍ഡ് ടര്‍ബൈനുകള്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം ശേഖരിക്കുമെന്നും ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ ഉപയോഗപ്പെടുമെന്നും മോദി പറഞ്ഞിരുന്നു.  

PREV
15
മോദിയെ കളിയാക്കി രാഹുല്‍, മറുപടിയുമായി സ്മൃതി ഇറാനി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഡെന്മാര്‍ക്ക് വിന്‍ഡ് ടര്‍ബൈന്‍ നിര്‍മാതാവ് വെസ്താസ് തലവന്‍ ഹെന്റിക് ആന്‍ഡേഴ്‌സണുമായുള്ള മോദിയുടെ വീഡിയോ കോണ്‍ഫറന്‍സിനെ പരിഹസിച്ചാണ് രാഹുല്‍ രംഗത്തെത്തിയത്. ഇന്ത്യയുടെ യഥാര്‍ത്ഥ അപകടം എന്താണെന്ന് നമ്മുടെ പ്രധാനമന്ത്രിക്ക് മനസ്സിലാകില്ല എന്നതല്ല, അദ്ദേഹത്തിന് ചുറ്റുമുള്ളവര്‍ക്ക് അത് അദ്ദേഹത്തോട് പറയാനുള്ള ധൈര്യമില്ല എന്നതാണ്-രാഹുല്‍ ട്വീറ്റ് ചെയ്തു.

25

കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന വിന്‍ഡ് ടര്‍ബൈനുകള്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം ശേഖരിക്കുമെന്നും ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ ഉപയോഗപ്പെടുമെന്നും മോദി പറഞ്ഞിരുന്നു. ടര്‍ബൈന്‍ ഉപയോഗിച്ച് അന്തരീക്ഷത്തില്‍ നിന്ന് ഓക്‌സിജന്‍ വേര്‍ തിരിക്കാമെന്ന ആശയും മോദി പങ്കുവെച്ചിരുന്നു. പദ്ധതി നടപ്പാക്കിയാല്‍ ടര്‍ബൈനുകള്‍ക്ക് കുടിവെള്ളവും ഊര്‍ജവും ഓക്‌സിജനും നല്‍കാനാകുമെന്നും അത്തരത്തില്‍ ശാസ്ത്രജ്ഞര്‍ക്ക് എന്തെങ്കിലും ചെയ്തുകൂടെയെന്നും പ്രധാനമന്ത്രി ഹെന്റിക് ആന്‍ഡേഴ്‌സനോട് ചോദിച്ചിരുന്നു.  തുടര്‍ന്ന് ആന്‍ഡേഴ്‌സന്‍ പ്രധാനമന്ത്രിയെ ഡെന്മാര്‍ക്കിലേക്ക് ക്ഷണിച്ചു. ഞങ്ങളുടെ ഗവേഷണത്തിന് ആശയം നല്‍കുന്നയാളായി താങ്കള്‍ക്ക് മാറാന്‍ കഴിയുമെന്നും ആന്‍ഡേഴ്‌സന്‍ പറഞ്ഞു. തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി പരിഹാസവുമായി രംഗത്തെത്തിയത്.

35

രാഹുല്‍ ഗാന്ധിയുടെ പരിഹാസത്തിന് മറുപടിയുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. അറിവില്ലായ്മ സന്തോഷപ്രദമാണെന്ന് അവര്‍ പറയുന്നു, എന്നാല്‍ അപൂര്‍വമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു വ്യക്തി തന്റെ അറിവില്ലായ്മ നിലനിര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നുണ്ട്. തന്റെ അറിവില്ലായ്മ തഴച്ചു വളരുന്നുവെന്ന് യുവരാജിനോട് പറയാന്‍ ആര്‍ക്കും ധൈര്യമില്ലാത്തതാണ് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ പ്രശ്‌നമെന്ന് തോന്നുന്നു-സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.

45

മന്ത്രി പിയൂഷ് ഗോയലും രാഹുലിനെതിരെ രംഗത്തെത്തി. ലോകത്തെ പ്രമുഖ കമ്പനിയുമായാണ് പ്രധാനമന്ത്രി ആശയങ്ങള്‍ പങ്കുവെച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധിക്കത് മനസ്സിലായില്ലെന്നും പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തു. കാര്യങ്ങള്‍ മനസ്സിലായില്ലെന്ന് രാഹുല്‍ ഗാന്ധിക്ക് പറഞ്ഞുകൊടുക്കാന്‍ ചുറ്റുമുള്ളവര്‍ക്ക് ധൈര്യമില്ലെന്നും പിയൂഷ് ഗോയല്‍ വ്യക്തമാക്കി.

55

പ്രമുഖ കമ്പനിയുമായി ആശയം പങ്കുവെച്ചതിന് രാഹുല്‍ മോദിയെ കളിയാക്കിയെന്നും പിയൂഷ് ഗോയല്‍ ആരോപിച്ചു.

click me!

Recommended Stories