ഇന്ത്യയുടെ സ്വന്തം ക്രോണിക്ക് ബാച്ചിലര്‍; കാലവും ചരിത്രവും

First Published Jun 19, 2019, 7:43 PM IST

രാഹുല്‍ ഗാന്ധി, ഇന്ത്യയുടെ സ്വന്തം ക്രോണിക്ക് ബാച്ചിലര്‍. രാജ്യാധികാരം കൈവെള്ളയിലൊതുക്കിയ കുടുംബത്തില്‍ ജനനം. എന്നാല്‍ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ "പപ്പു" എന്ന കളിയാക്കലുകള്‍. ഒടുവില്‍ ഏവരെയും വിസ്മയിപ്പിച്ച് എതിരാളിയെ ഒറ്റയ്ക്ക് കടന്നാക്രമിക്കുന്ന കരുത്തനായ നേതാവ്...  കാലം രാഹുലില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കിയത്. നാളെയിലേക്ക് നോക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി രാഹുലിനെയാണ് കാണുന്നത്. എന്നാല്‍ അധികാരമോഹിയല്ലെന്ന് ഇതിനകം അയാള്‍ തെളിയിച്ചു കഴിഞ്ഞു. മുതുമുത്തശ്ശന്‍ മുതല്‍ അച്ഛന്‍ വരെ മൂന്ന് തലമുറയും ഇന്ത്യയുടെ ഭരണാധികാരികളായിരുന്നു. ഇനി കോണ്‍ഗ്രസ് പ്രതീക്ഷ അര്‍പ്പിക്കുന്നത് രാഹുലിലാണ്. 

സ്വതന്ത്ര കാലം മുതല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച കുടുംബത്തില്‍ 1970 ജൂണ്‍ 19 ന് ഒരു ആണ്‍കുഞ്ഞ് ജനിച്ചു. രാഹുല്‍ ഗാന്ധി എന്ന് അവന് പേര് വിളിച്ചു. ഇന്ത്യയുടെ രാഷ്ട്രീയ ഗതിവിഗതികളിലായിരുന്നു പിന്നെയാ കുട്ടിയുടെ ജീവിതം. ഇന്ന് ആ കുട്ടി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി വളര്‍ന്നിരിക്കുന്നു. തന്‍റെ 49 -ാം പിറന്നാള്‍ ദിനത്തിലും ക്രോണിക്ക് ബാച്ചിലറായി.
undefined
പൊതുജീവിതത്തില്‍ നാണം കുണുങ്ങിയായിരുന്നു രാഹുല്‍ എന്ന കുട്ടി. ദില്ലി സെന്‍റ് കോളംമ്പിയ സ്കൂളിലും ഡെറാഡൂണിലെ ഡൂണ്‍ സ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസ്യം. എന്നാല്‍ പിന്നീട് വീട്ടില്‍ തന്നെയായി വിദ്യാഭ്യാസം
undefined
1980 ജൂണ്‍ 23 ന് ചെറിയച്ഛന്‍ സഞ്ജയ് ഗാന്ധി ഹെലിക്കോപ്പ്ടര്‍ അപകടത്തില്‍ മരിക്കുമ്പോള്‍ രാഹുലിന് പ്രായം 10 വയസ്സ്. 1984 ഒക്ടോബര്‍ 31 ന് മുത്തശ്ശി ഇന്ദിരാ ഗാന്ധി സ്വന്തം അംഗരക്ഷകന്‍റെ വെടിയേറ്റ് മരിക്കുമ്പോള്‍ രാഹുലിന് പ്രായം 14 വയസ്സ്. മുത്തശ്ശിയുടെ മരണത്തോടെ അച്ഛന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു.
undefined
തുടര്‍ന്ന് 1989 ല്‍ ദില്ലി സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് അണ്ടര്‍ഗ്രാജ്വേഷന്‍ കഴിഞ്ഞു. തുടര്‍ന്ന് ഹാര്‍വാഡ് യൂണിവേഴ്സിറ്റി. ആദ്യം വര്‍ഷ പഠനം കഴിഞ്ഞിരിക്കവേയാണ് അച്ഛന്‍ രാജീവ് ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ മനുഷ്യബോംബ് അക്രമണത്തില്‍ ഇല്ലാതാകുന്നത്. രാഹുലിന് പ്രായം 19.
undefined
പിന്നീട് ഫ്ലോറിഡയിലെ വിറ്റര്‍ പാര്‍ക്കിലുള്ള റോളിങ്ങ് കോളേജിലും പിന്നീട് പ്രശസ്തമായ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ നിന്ന് 1995-ല്‍ രാഹുല്‍ ഗാന്ധി എംഫില്‍ നേടിയത്. ഇന്‍റര്‍നാഷണല്‍ റിലേഷന്‍സിലും ഡവലപ്പ്മെന്‍റ് സ്റ്റഡീസിലും ബിരുദവും.
undefined
രാജ്യങ്ങള്‍ക്ക് വേണ്ടിയും പ്രമുഖ കമ്പനികളുടെയും കണ്‍സള്‍റ്റിങ്ങ് ഗ്രൂപ്പായ മോണിറ്റര്‍ ഗ്രൂപ്പില്‍ ലണ്ടനില്‍ 2002 വരെ ജോലി ചെയ്തു. പിന്നീട് അത് ഉപേക്ഷിച്ച് ബക്കോപ്സ് സര്‍വ്വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വന്തം കമ്പനി സ്ഥാപിച്ചു. സഹോദരി പ്രിയങ്കയാണ് ഇപ്പോള്‍ കമ്പനിയുടെ അഡീഷണല്‍ ഡയറക്ടര്‍.
undefined
അച്ഛന്‍റെ മരണ ശേഷം അമ്മയ്ക്ക് തണലായിയെന്നും രാഹുല്‍ ഉണ്ടായിരുന്നു. 2004 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സമ്മര്‍ദഫലമായി രാഹുലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവട് വെച്ചു. പരമ്പരാഗത കുടുംബമണ്ഡലമായ അമേഠിയില്‍ നിന്നും രാഹുല്‍ ഒരു ലക്ഷം വോട്ടിന് വിജയിച്ചു.
undefined
2009 ലും 2014 ലും രാഹുല്‍ അമേഠിയില്‍ നിന്ന് ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ തന്‍റെ സാന്നിധ്യം അറിയിച്ചു. 2019 ല്‍ സ്മൃതി ഇറാനിയോട് അമേഠിയില്‍ തോറ്റു. എന്നാല്‍ വയനാട് നിന്ന് മത്സരിച്ച് ലോകസഭയിലെത്തി.
undefined
അദ്ദേഹത്തിന്‍റെ ലജ്ജാ ശീലം രാഷ്ട്രീയ പ്രതിയോഗികളില്‍ ഒരു വിളിപ്പോരിന് കളമൊരുക്കി, 'പപ്പു'. 2007 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായും ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ സെക്രട്ടറി ജനറലായും ചുമലതയേറ്റു. കോണ്‍ഗ്രസിന്‍റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ രാഹുല്‍ ഏറെമാറ്റങ്ങള്‍‌ കൊണ്ടുവന്നു.
undefined
2013 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വൈസ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്ത രാഹുല്‍ 2014 ലെ രാജ്യത്തെ പൊതു തെരഞ്ഞെടുപ്പില്‍ ആദ്യമായി കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിച്ചു. എന്നാല്‍ പരാജയമായിരുന്നു ഫലം. രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പാര്‍ട്ടി വെറും 44 സീറ്റില്‍ ഒതുങ്ങി. 2009 ല്‍ 206 സീറ്റിന് ജയിച്ച പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം.
undefined
അങ്ങനെ തുടര്‍ച്ചയായ 10 വര്‍ഷത്തെ മന്‍മോഹന്‍ സര്‍ക്കാറിനെ വീഴ്ത്തി ബിജെപിയുടെ ഗുജറാത്ത് ഘടകത്തില്‍ നിന്നും നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. ഇന്ത്യയുടെ അതുവരെയുണ്ടായിരുന്ന രാഷ്ട്രീയ സമവാക്യങ്ങള്‍ തകിടം മറിഞ്ഞു. കോണ്‍ഗ്രസിന് ബദലായി ബിജെപി ശക്തി പ്രാപിച്ചു.
undefined
1999 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിനിടെ രാഹുലിന്‍റെ കൂടെ ഒരു പെണ്‍കുട്ടിയെ ലോകം കണ്ടു. പിന്നീട് 2003 -ല്‍ ഒരു അവധിക്കാലത്തും ഈ പെണ്‍കുട്ടി രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം ഉണ്ടായിരുന്നു. പിന്നീട് രാഹുല്‍ തന്നെ അത് തന്‍റെ സ്ത്രീ സുഹൃത്താണെന്നും പേര് വെറോണിക്ക. രാജ്യം സ്പെയിന്‍ എന്നും വെളിപ്പെടുത്തി. എന്നാല്‍ പിന്നീട് ഈ ബന്ധം ദുരൂഹമായി അവശേഷിച്ചു. 2013 ല്‍ മാധ്യമങ്ങളുടെ ചോദ്യത്തിനുത്തരമായി രാഹുല്‍ താന്‍ വിവാഹം കഴിച്ചിരിക്കുന്നത് കോണ്‍ഗ്രസിനെയാണെന്ന് കളിയായി പറഞ്ഞു. എന്നാല്‍ കാര്യമായി വിവാഹസ്വപ്നങ്ങള്‍ ഉപേക്ഷിച്ചതായും അദ്ദേഹം അറിയിച്ചു.
undefined
2013 ല്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തു. ഇന്ന് അദ്ദേഹം രാജീവ് ഗാന്ധി ഫൗണ്ടേഷന്‍റെയും രാജീവ് ഗാന്ധി ചാരിറ്റി ട്രസ്റ്റിന്‍റെയും ട്രസ്റ്റി കൂടിയാണ്. 2015 ഫെബ്രുവരിയില്‍ രാജ്യത്ത് നിന്നും അപ്രത്യക്ഷനായ രാഹുലിനെ പിന്നീട് കണ്ടത് ഏപ്രില്‍ 19 രാംലീല മൈതാനിയിലെ റാലിയെ അഭിസംബോധന ചെയ്യ്തുകൊണ്ടായിരുന്നു.
undefined
ഒരു ലക്ഷത്തോളം വരുന്ന ആള്‍ക്കൂട്ടത്തെ മുന്‍നിര്‍ത്തി രാഹുല്‍ തന്‍റെ രാഷ്ട്രീയ പ്രതിയോഗിയായ നരേന്ദ്രമോദിയെ പൊതുവേദിയില്‍ ആക്രമിച്ച് തുടങ്ങുകയായിരുന്നു അന്ന്. " പരസ്യത്തിനും ക്യാമ്പൈനിങ്ങിനുമായി അദ്ദേഹം പതിനായിരക്കണക്കിന് കോടികള്‍ നിരവധി കമ്പനികളില്‍ നിന്നും വാങ്ങിയിട്ടുണ്ട്. അതെങ്ങെനെ അദ്ദേഹം മടക്കിക്കൊടുക്കും ? നിങ്ങളുടെ ഭൂമി അദ്ദേഹം തന്‍റെ വ്യവസായ സുഹൃത്തുക്കള്‍ക്ക് കൈമാറിക്കൊണ്ട് തന്‍റെ കടം വീട്ടും."
undefined
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയ്ക്ക് ഇന്ന് 49-ാം പിറന്നാള്‍. ആയുരാരോഗ്യമുണ്ടായിരിക്കട്ടെ എന്നായിരുന്നു മോദിയുടെ ട്വീറ്റ്. രാഹുലിന് ഇപ്പോഴും ഒരു യൂത്ത് ഐക്കണ്‍ ഇമേജാണ്.
undefined
റോബര്‍ട്ട് വാദ്ര, പ്രിയങ്ക, രാഹുല്‍
undefined
ആള്‍ക്കൂട്ടത്തിന്‍റെ ആവേശമായി വളരുകയായിരുന്നു രാഹുല്‍.
undefined
2019 ലെ ലോകസഭാ തോല്‍വി രാഹുലിന് അപ്രതീക്ഷിതമായിരുന്നു. ഉയര്‍ത്തിക്കൊണ്ടുവന്ന എല്ലാ പ്രതിരോധങ്ങളും മോദിക്ക് മുന്നില്‍ വീണ്ടും തകര്‍ന്നുവിണു. 44 ല്‍ നിന്ന് 52 ലേക്ക് സീറ്റുയര്‍ത്താനേ രാഹുലിന് കഴിഞ്ഞൊള്ളൂ. തോല്‍വിയുടെ ആഘാതത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റ് സ്ഥാനം ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാള്‍ ഏറ്റെടുക്കണമെന്നും താന്‍ രാജിവെക്കുകയാണെന്നും രാഹുല്‍ പ്രഖ്യാപിച്ചു. എന്നാല്‍ രാഹുലിന്‍റെ ആവശ്യം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല.
undefined
click me!