അയ്യനയ്യപ്പ സാമിയേ... ; അയ്യനെക്കാണാന്‍ കുഞ്ഞ് സ്വാമിമാരും മാളികപ്പുറങ്ങളും

First Published Nov 20, 2019, 12:31 PM IST


ജീവിതമത്സരങ്ങളില്‍ നിന്നൊഴിഞ്ഞ്, വൃശ്ചികത്തിന്‍റെ നനുത്ത കുളിരില്‍ വ്രതാനുഷ്ഠാനത്തോടെ മല ചവിട്ടിയിരുന്ന ഹൃദയങ്ങളില്‍ വീണ്ടും ശരണമന്ത്രമുയര്‍ന്നു. നാല്പത്തിയൊന്ന് ദിവസത്തെ വ്രതാനുഷ്ഠാനം. ' അഹം ബ്രഹ്മാസ്മി' എന്ന മന്ത്രത്തെ മനസാസ്മരിച്ച് മലയാളി മലചവിട്ടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അവിടെ നീയും ഞാനുമില്ല, നമ്മളൊന്ന്.

എന്നാല്‍ ചില താല്‍പര്യങ്ങള്‍ ശബരിമലയെ കഴിഞ്ഞ കാലത്ത് ഏറെ സങ്കര്‍ഷഭരിതമാക്കി. ശരണമന്ത്രങ്ങള്‍ക്ക് പകരം ഉയര്‍ന്നുകേട്ടത് പൊലീസിന്‍റെയും അക്രമികളുടെയും ആക്രോശങ്ങളായിരുന്നു. എന്നാല്‍ ഇന്ന് ശബരിമല ശാന്തമാണ്. പ്രതിഷേധിക്കാന്‍ ആരുമില്ല... ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാഗേഷ് തിരുമല പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം. 

വൃശ്ചിക മാസ പ്രത്യേകപൂജയുടെ ഭാഗമായി ഇന്നലെ വൈക്കീട്ട് നടന്ന ശബരിമല പൊന്നുംപടി പൂജ
undefined
നിറഞ്ഞ് കാണൂ... ഇനിയില്ലൊരു ദര്‍ശനം: ശബരിമല ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയെ ശ്രീകോവിലിലെ പ്രതിഷ്ഠകാണിക്കാനായി എടുത്തുയര്‍ത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്‍.
undefined
അയ്യനെക്കാണാന്‍... കുഞ്ഞുസ്വാമി. ദീര്‍ഘദൂരം അച്ഛന്‍റെ ഒക്കത്തിരുന്നാണ് വന്നത്. ഇത്തവണ പതിവ് മണ്ഡലകാലത്തില്‍ നിന്നും വ്യത്യസ്തമായി ഒരു പാട് കുഞ്ഞു സ്വാമിമാരാണ് ശബരിമല ദര്‍ശനത്തിനെത്തുന്നത്.
undefined
എല്ലാവരും നടക്കുന്നത് കണ്ടപ്പോള്‍ കുഞ്ഞുസ്വാമിക്കും നടക്കണം.
undefined
വെറുതേ നടന്നാല്‍ പോരെ അവന് തന്‍റെ ഇരുമുടിയും ശിരസിലേറ്റണമെന്ന് നിര്‍ബന്ധം. ഒടുവില്‍ ഇരുമുടി തലയിലേറ്റി അയ്യന് ശരണം വിളിച്ച് ആ കുഞ്ഞുകാലുകളും മുന്നോട്ട്.
undefined
ഇന്നലെ രാവിലെ ശബരിമല നടതുറന്നപ്പോള്‍.
undefined
ശബരിമല നടതുറന്നപ്പോള്‍ അനുഭവപ്പെട്ട തിരക്ക്.
undefined
പതിവില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് രാവിലെ നടതുറക്കുമ്പോള്‍ അനുഭവപ്പെട്ട കോടമഞ്ഞില്‍ ശരണമന്ത്രങ്ങള്‍ ഉച്ചസ്ഥായിലായി.
undefined
അയ്യനയ്യപ്പ സ്വാമിയേയ്... എന്ന ശരണം വിളിക്കിടയില്‍ മഴയുടെ അടമ്പടിയോടെയെത്തിയ കോടമഞ്ഞിന്‍റെ മനോഹാരിതയില്‍ ശബരിമല നട ഇന്ന് തുറന്നു.
undefined
കഴിഞ്ഞതവണത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ നല്ല തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്.
undefined
മൂന്ന് ദിവസം കൊണ്ട് ശബരിമലയിലെ നടവരവ് മൂന്ന് കോടി കഴിഞ്ഞു. കഴിഞ്ഞ തവണ ശബരിമലയില്‍ നടവരവ് ഇടരുതെന്ന് പറയാന്‍ പോലും വിശ്വാസികള്‍ ഉണ്ടായിരുന്നു.
undefined
ശരണമന്ത്രങ്ങളുടെ ഉച്ചസ്ഥായിയില്‍ അഭൂതപൂര്‍വ്വമായ തിരക്കിലേക്ക് ശബരിമല നടന്നു കയറുകയാണ്.
undefined
മോളേ... സൂക്ഷിച്ച്; അയ്യനെക്കാണാന്‍ ഇരുമുടിക്കെട്ടുമായെത്തിയ അച്ഛനും മകളും.
undefined
ഇന്ന് പുലര്‍ച്ചേ ശബരിമല നടതുറന്നപ്പോള്‍.
undefined
കഴിഞ്ഞ തവണത്തെ സംഘര്‍ഷങ്ങളില്‍ നിന്ന് ഒഴിഞ്ഞ് ശരണമന്ത്ര ധ്വനികളിലാണ് ഇന്ന് ശബരിമല ഉണരുകയും ഉറങ്ങുകയും ചെയ്യുന്നത്.
undefined
ഭഗവത് സന്നിധിയിലെഴുതിയ 'അഹം തത്വമസി' യെന്ന മന്ത്രത്തിന് അനുയോജ്യമായ വിധിയായിരുന്നു സുപ്രീംകോടതിയും വിധിച്ചത്. ഭഗവാന് മുന്നില്‍ സ്ത്രീകളുടെ ആര്‍ത്തവം അശുദ്ധമല്ലെന്ന്.
undefined
എന്നാല്‍ വിധിയെ തുടര്‍ന്ന് ഉയര്‍ത്തെഴുനേറ്റ ആചാരവാദികള്‍ ശബരിമലയെ അതിന്‍റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷിതമായ സംഘര്‍ഷത്തിലൂടെയായിരുന്നു കടന്ന് പോയത്.
undefined
ശബരിമല മാസ്റ്റര്‍ പ്ലാനിന്‍റെ ചുമതലയുള്ള ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷന്‍ റിട്ടേഡ് ജസ്റ്റിസ് തിരുജഗന്‍ ഒംബുട്സ്മാനും നേരത്തെ ഉന്നതാധികാര സമിതി അംഗവുമായിരുന്ന റിട്ടേഡ് ജസ്റ്റിസ് പി ആര്‍ രാമന്‍ എന്നിവര്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്തുന്നു.
undefined
റിട്ടേഡ് ജസ്റ്റിസ് തിരുജഗനും റിട്ടേഡ് ജസ്റ്റിസ് പി ആര്‍ രാമനും ശബരിമല സന്ദര്‍ശനത്തിന് ശേഷം ക്ഷേത്രത്തിനായി രൂപീകരിച്ച മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് കാര്യങ്ങള്‍ ചെയ്യുമെന്ന് ഉറപ്പ് നല്‍കി. ക്ഷേത്രമിറിക്കുന്ന സ്ഥലത്തെ തന്ത്രിയുടെ താമസസ്ഥലം അടക്കം പൊളിച്ച് മാറ്റണമെന്നും ക്ഷേത്രം മാത്രമായി അവിടെ നിലനിര്‍ത്തണമെന്നുമാണ് ഒംബുട്സ്മാന്‍ ആവശ്യപ്പെട്ടത്.
undefined
ഇരുവരും ക്ഷേ്ത്ര സുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.
undefined
ശബരിമലയിലെത്തുന്ന കുട്ടികളെ കാണാതാവുന്നതിനെ കുറിച്ചുള്ള പരാതികള്‍ നേരത്തെ ഏറെയായിരുന്നു.
undefined
ഇതിന് പരിഹാരം കാണാനായി ഇത്തവണ വനിതാ പൊലീസ് അടങ്ങുന്ന ഒരു ടീം തന്നെ പ്രവര്‍ത്തിക്കുന്നു.
undefined
ശബരിമലയിലെത്തുന്ന കുട്ടികളെ കാണാതാകുന്നതിന് പരിഹാരമായി പൊലീസ് കണ്ടെത്തിയ തിരിച്ചറിയല്‍ സംവിധാനം.
undefined
കുട്ടികളുടെ പേരും അച്ഛന്‍റെയോ അടുത്ത ബന്ധുക്കളുടെയോ പേരും രേഖപ്പെടുത്തുന്നു. ഇതിന് ശേഷം കുട്ടിയുടെ കൈയില്‍ ഇത് സംബന്ധിച്ച മഞ്ഞ സ്ലിപ്പ് ഒട്ടിച്ച് വെയ്ക്കുകയാണ് ചെയ്യുന്നത്.
undefined
കരിമല കയറ്റം കഠിനമെന്നയ്യപ്പാ... സഹായിക്കാനായി കത്തു നില്‍ക്കുന്ന ഡോളികള്‍..
undefined
click me!