ഒരു രാജ്യം ഒരു ഭാഷ എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദിക്ക് അനുകൂലമായ പ്രസ്താവനക്കെതിരെ പ്രതിഷേധം ഉയരുകയാണ്. പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലാണ് പ്രതിഷേധം കനക്കുന്നത്. കര്‍ണാടകയ്ക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലും പ്രതിഷേധം ആരംഭിച്ചു. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന് ആരോപിച്ച് കന്നഡ സംഘടനകള്‍ മാര്‍ച്ച് നടത്തി. തമിഴ്‌നാട്ടില്‍ ഡിഎംകെ വന്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ബിജെപിയുടെ സഖ്യകക്ഷിയായ എഐഎഡിഎംകെയും അമിത് ഷായുടെ ആവശ്യം തള്ളി. വിദ്യാഭ്യാസ മേഖലയില്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കാനുള്ള നീക്കം പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവച്ചതിന് പിന്നാലെയാണ് ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന നിലപാടുമായി അമിത് ഷാ രംഗത്തുവരുന്നത്. എംകെ സ്റ്റാലിന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവര്‍ എല്ലാം അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്...കേരളത്തിലെ ട്രോളന്മാരും മോശമാക്കിയില്ല അവര്‍ വിഷയത്തെ കണ്ടത് ഇങ്ങനെ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam