Prayagraj Bulldozer Action: പ്രയാഗ് രാജ് സംഘര്‍ഷത്തില്‍ പ്രതികളായവരുടെ വീടുകള്‍ ഇടിച്ച് നിരത്തി

Published : Jun 13, 2022, 02:41 PM ISTUpdated : Jun 13, 2022, 02:55 PM IST

പ്രവാചകൻ മുഹമ്മദ് നബിക്കും (Prophet Muhammad) ഇസ്‌ലാമിനും (Islam) എതിരെ വിവാദ പരാമർശം നടത്തിയ ബിജെപി വക്താവ് നൂപുർ ശർമ്മയെയും (Nupur Sharma)  നവീൻ കുമാർ ജിൻഡാലിനെയും (Naveen Kumar Jindal) അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച ഉത്തരേന്ത്യന്‍ സംസ്ഥാങ്ങളില്‍ നിരവധി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. പല സംസ്ഥാനങ്ങളിലെയും പ്രതിഷേധ പ്രകടനങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങി. ഇതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ പ്രകടനം നടത്തിയവരുടെ വീടുകള്‍ മിനിയാന്നും ഇന്നലെയുമായി സംസ്ഥാന സര്‍ക്കാര്‍ ബുള്‍ഡോസര്‍ (Bulldozer Action) ഉപയോഗിച്ച് ഇടിച്ച് നീക്കി. ഇത് രാജ്യമൊട്ടാകെ ഏറെ പ്രതിഷേധത്തിനിടയാക്കി. ഇതിനിടെ ഒരു കുറ്റവാളിയെയും വെറുതെ വിടില്ലെന്നും ബുള്‍ഡോസര്‍ നടപടി തുടരുമെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.   

PREV
122
Prayagraj Bulldozer Action: പ്രയാഗ് രാജ് സംഘര്‍ഷത്തില്‍ പ്രതികളായവരുടെ വീടുകള്‍ ഇടിച്ച് നിരത്തി

ഉത്തര്‍പ്രദേശ് പ്രയാഗ് രാജിലുണ്ടായ സംഘർഷത്തില്‍ മുഖ്യപ്രതി എന്ന് പൊലീസ് ആരോപിച്ച് വെൽഫയർ പാർട്ടി നേതാവ് ജാവേദ് അഹമ്മദിന്‍റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് യുപി പൊലീസ് തകര്‍ത്തു. ജാവേദ് അഹമ്മദാണ് പ്രയാഗ് രാജ് സംഘര്‍ഷത്തിന്‍റെ മുഖ്യപ്രതിയെന്നാണ് പൊലീസ് പറയുന്നത്. 

 

222

ജാവേദ് അഹമ്മദിന്‍റെ മൂന്ന് നില വീട്, പ്രയാഗ് രാജ് വികസന അതോറിറ്റി പൊലീസ് സാന്നിധ്യത്തിലാണ് പൂർണ്ണമായും പൊളിച്ചു നീക്കിയത്. അനധികൃത നിർമ്മാണെന്ന് കാട്ടിയാണ് നടപടി. 

 

322

കേസിൽ ജാവേദിന്‍റെ ഭാര്യയും മകളും ഉൾപ്പെടെ അറസ്റ്റിലാണ്. ജാവേദിന്‍റെ മറ്റൊരു മകളായ അഫ്രീൻ ഫാത്തിമ വിദ്യാർത്ഥി നേതാവും പൌരത്വ പ്രതിഷേധങ്ങളുടെ മുഖവുമായിരുന്നു. നടപടിക്കെതിരെ അഫ്രീൻ ഫാത്തിമ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു.

 

422

ഇതിനിടെ വെള്ളിയാഴ്ച്ച നടന്ന സംഘർഷത്തിൽ മൂന്നുറിലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്പത് ജില്ലകളിലായി 13 കേസുകളിലാണ് അറസ്റ്റ്. സഹാറൻപൂരിലെ സംഘർഷത്തിൽ അറസ്റ്റിലായ പതിനെട്ടുകാരൻ മൂസെമ്മിലാണ് പ്രധാന പ്രതിയെന്ന് യുപി പൊലീസ് പറയുന്നു. ഇതിനിടെ സഹാറൻപൂരിൽ അറസ്റ്റിലായവരെ പൊലീസ് ജയിലില്‍ വച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.
 

 

522

കലാപകാരികൾക്ക് ഇതാണ് സമ്മാനമെന്ന തലക്കെട്ടോടെ ബിജെപി എംഎൽഎ ശലഭ് മണി ത്രിപാഠിയാണ് വീഡിയോ ട്വീറ്റ് ചെയ്തത്. യുപി ജയില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തവരെ മര്‍ദ്ദിക്കുന്ന വീഡിയോ ബിജെപി എംഎല്‍എയ്ക്ക് ഏങ്ങനെ ലഭിച്ചുവെന്ന ചോദ്യവും ഉയര്‍ന്നു. 

 

622

സംഭവം വിവാദമായതോടെ യുപി പൊലീസ് എഡിജിപി  അന്വേഷണം പ്രഖ്യാപിച്ചു.  അതേസമയം ഹൌറയിൽ സുരക്ഷ ക്രമീകരണങ്ങൾ തുടരുകയാണ്. ആറുപത് പേർ ഇവിടെ അറസ്റ്റിലായി. രാഷ്ട്രീയപാർട്ടി നേതാക്കൾ ഹൌറ സന്ദർശിക്കരുതെന്ന് കാട്ടി പശ്ചിമബംഗാൾ സർക്കാർ നോട്ടീസ് നൽകി.

 

722

ഹൌറ സന്ദർശിക്കാൻ പോയ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ പൊലീസ് തടഞ്ഞു.ദില്ലി ജമാ മസ്ജിദിലെ പ്രതിഷേധത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ അയവ് വന്നതോടെ റാഞ്ചിയിൽ ഇന്‍റര്‍നെറ്റ് സേവനങ്ങൾ പുന:സ്ഥാപിച്ചു.

822

വാചകൻ മുഹമ്മദ് നബിക്കും ഇസ്‌ലാമിനും എതിരെ വിവാദ പരാമർശം നടത്തിയ ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ റാഞ്ചിയിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ യുവാവ് ആശുപത്രിയിൽ തുടരുന്നു. 

 

922

അബ്സർ എന്ന യുവാവിന് ആറ് തവണയാണ് വെടിയേറ്റത്. രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (റിംസ്) ചികിത്സയിൽ കഴിയുകയാണ് അബ്സർ. മാർക്കറ്റിൽ നിന്ന് മടങ്ങുന്നതിനിടെയാണ് അബ്സറിന് വെടിയേറ്റത്. 

 

1022

പ്രതിഷേധത്തിൽ പങ്കെടുത്തില്ലെന്നും താൻ മാർക്കറ്റിൽ നിന്ന് മടങ്ങിവരുന്നതിനിടെ വെടിയേൽക്കുകയായിരുന്നുവെന്നും അബ്സർ പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വെടിയേറ്റ് നിലത്ത് വീഴുകയായിരുന്നുവെന്നും അബ്സർ കൂട്ടിച്ചേർത്തു. 

 

1122

ആറ് തവണയാണ് അബ്സറിന് വെടിയേറ്റത്. നാല് വെടിയുണ്ടകൾ പുറത്തെടുത്തെങ്കിലും രണ്ടെണ്ണം ഇപ്പോഴും ശരീരത്തിൽ നിന്ന് പുറത്തെടുക്കാനായിട്ടില്ലെന്നാണ് വിവരം. ഏതാനും ദിവസങ്ങൾക്കുള്ളിൽ ബാക്കി ബുള്ളറ്റുകൾ പുറത്തെടുക്കുമെന്ന് ഡോക്ടർമാര്‍ വ്യക്തമാക്കി. 

 

1222

പെട്ടെന്നുള്ള ബഹളം കണ്ട് താൻ ഓടാൻ തുടങ്ങിയെന്നും അപ്പോൾ വെടിയേറ്റതാണെന്നും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തബാറക് പറഞ്ഞു. താൻ പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ലെന്നും തബാറക് അവകാശപ്പെട്ടു. 

 

1322

പ്രതിഷേധക്കാരും പൊലീസുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് രണ്ട് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ 22 പേരിൽ 10 പേർ പോലീസുകാരും മറ്റുള്ളവർ പ്രതിഷേധക്കാരുമാണ്. 

 

1422

പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് ജാർഖണ്ഡ് തലസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും സര്‍ക്കാര്‍ കർഫ്യൂ ഏർപ്പെടുത്തി. 

 

1522

ഇതിനിടെ കെട്ടിടം പൊളിക്കല്‍ നടപടികളുമായി മുന്നോട്ട് പോകുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അലഹബാദ് ഹൈക്കോടതി ജഡ്ജിയായെന്നും അസദുദ്ദീൻ ഒവൈസി വിമര്‍ശിച്ചു. 

 

1622

യോഗി ആരെയും കുറ്റക്കാരനാക്കും, വീടുകൾ പൊളിക്കും എന്ന അവസ്ഥയാണെന്നും ഒവൈസി അഭിപ്രായപ്പെട്ടു. പ്രയാഗ് രാജിലെ പൊളിക്കൽ നടപടികൾക്ക് പിന്നാലെ കൂടൂതൽ ഇടങ്ങളിലേക്ക് ബുൾഡോസറുകളുമായി യുപി സർക്കാർ നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

 

1722

നബി വിരുദ്ധ പരാമർശത്തിനെതിരായ പ്രതിഷേധങ്ങൾ സംഘർഷത്തിൽ കലാശിച്ച 9 ജില്ലകളിൽ പൊളിക്കൽ തുടരാനാണ് സംസ്ഥാന സര്‍ക്കാറിന്‍റെ തീരുമാനം. പ്രതികളുടെ അനധികൃത കൈയ്യേറ്റങ്ങൾക്കെതിരെയാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം.

 

1822

അതേസമയം, വീട് പൊളിച്ചതിനെതിരെ കോടതിയെ  സമീപിക്കുമെന്ന് വെൽഫയർ പാർട്ടി നേതാവ് ജാവേദ് അഹമ്മദ് വ്യക്തമാക്കി. എന്നാൽ, ജാവേദിന്‍റെ വീട്ടിൽ നിന്ന് തോക്ക് അടക്കം ആയുധങ്ങൾ കണ്ടെത്തിയെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. 

 

1922

പൊളിക്കലിനെതിരെ പ്രതിഷേധം കനത്തതോടെ, സംഘർഷ സാധ്യത കണക്കിലെടുത്ത് ഗാസിയാബാദിൽ ഓഗസ്റ്റ് പത്ത് വരെ കർഫ്യൂ പ്രഖ്യാപിച്ചു. റാഞ്ചിലും, ഹൗറയിലും കർഫ്യൂ തുടരുകയാണ്. 

 

2022

ഒരു കുറ്റവാളിയെയും വെറുതെ വിടില്ലെന്നും ബുള്‍ഡോസര്‍ നടപടി തുടരുമെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. സംഘര്‍ത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട റാഞ്ചിയില്‍ കനത്ത ജാഗ്രത തുടരുകയാണ്. എന്നാല്‍ കൊല്ലപ്പെട്ട രണ്ട് പേരും പ്രതിഷേധത്തിന്‍റെ ഭാഗമായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. 

2122

ശനിയാഴ്ച സഹറാന്‍പൂരില്‍ രണ്ടു പേരുടെ വീടുകള്‍ ഇടിച്ച് നിരത്തിയതിന് പിന്നാലെയാണ് ഇന്നലെ പ്രയാഗ് രാജിലെ ബുള്‍ഡോസര്‍ നടപടി. 2,500 ഓളം പൊലീസുകാരാണ് പ്രശ്നബാധിത സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്യുന്നത്. 25 കേസുകളിലായി 22 പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 
 

2222

ജൂണ്‍ 10 ല്‍ ഉണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് 306 പേര്‍ ഇതുവരെ അറസ്റ്റിലായതായും 13 പൊലീസുകാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റതായും യുപി എഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് സംഘര്‍ഷ സാധ്യതയില്ലെന്നും സാമൂഹിക മാധ്യമങ്ങളടക്കം നിരീക്ഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Read more Photos on
click me!

Recommended Stories