കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് കടൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് കാലതാമസം നേരിട്ടു. എങ്കിലും തൊഴിലാളികൾ, OEM- കൾ (Original Equipment Manufacturer), എഞ്ചിനീയർമാർ, മേൽനോട്ടക്കാർ, ഇൻസ്പെക്ടർമാർ, ഡിസൈനർമാർ, കപ്പൽ ജീവനക്കാർ എന്നിവരുടെ കൂട്ടായ ശ്രമത്തിനെ തുടര്‍ന്ന് കടൽ പരീക്ഷണങ്ങൾക്കായി പെട്ടെന്ന് തന്നെ കപ്പലിനെ സജ്ജമാക്കാന്‍ കഴിഞ്ഞു.