ഇവിടെ നിന്നും പോസ്റ്റ് ചെയ്യുന്ന കാര്‍ഡുകളില്‍ ദാല്‍ തടാകത്തിന്റെയും ശ്രീനഗര്‍ സിറ്റിയുടെയും മനോഹരമായ ഒരു ഡിസൈനും ഉണ്ടായിരിക്കും. കൂടാതെ, സവിശേഷമായ സ്റ്റാമ്പുകളുടെ ഒരു വലിയ ശേഖരം ഉള്‍ക്കൊള്ളുന്ന ഒരു ഫിലാറ്റലി മ്യൂസിയവും പോസ്റ്റ്കാര്‍ഡുകള്‍, സ്റ്റാമ്പുകള്‍, പ്രാദേശിക ഇനങ്ങള്‍, ഗ്രീറ്റിംഗ് കാര്‍ഡുകള്‍ എന്നിവ വാങ്ങാന്‍ കഴിയുന്ന ഒരു സുവനീര്‍ ഷോപ്പും ഈ ഒഴുകുന്ന പോസ്റ്റ് ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്.