ബെംഗളൂരുവിൽ അർദ്ധരാത്രി മദ്യലഹരിയിലായിരുന്ന യുവതികൾ സ്കൂട്ടർ കാറിലിടിപ്പിച്ചു. ഇത് ചോദ്യം ചെയ്ത ഡ്രൈവറെ കയ്യിൽ ചുറ്റിയ ചെയിൻ ഉപയോഗിച്ച് ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. നാട്ടുകാരുടെ പരാതിയിൽ ഹുളിമാവ് പൊലീസ് യുവതികളെ കസ്റ്റഡിയിലെടുത്തു.
ബെംഗളൂരുവിൽ അർദ്ധരാത്രി മദ്യലഹരിയിലായിരുന്ന രണ്ട് യുവതികൾ നടുറോഡിൽ ബഹളമുണ്ടാക്കി. കോറമംഗല, ജെപി നഗർ സ്വദേശിനികളാണ് കാർ ഡ്രൈവറെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്.
25
കാറിലിടിച്ചതിനെ തുടർന്നുള്ള വഴക്ക്
യുവതികൾ രാത്രി സുഹൃത്തുക്കളോടൊപ്പം ഒരു സ്വകാര്യ ഹോട്ടലിൽ പോയിരുന്നു. മടങ്ങിവരുമ്പോൾ ഹുളിമാവ് ദേവരചിക്കനഹള്ളി മെയിൻ റോഡിൽ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കാറിന്റെ പിന്നിലിടിച്ചു. ഇത് ചോദ്യം ചെയ്ത ഡ്രൈവറെ യുവതികൾ ആക്രമിക്കുകയായിരുന്നു.
35
കയ്യിൽ ചെയിൻ ചുറ്റി ആക്രമണം
ഒരു യുവതി കയ്യിൽ ചെയിൻ ചുറ്റി കാർ ഡ്രൈവറെ ആക്രമിച്ചു. ഈ സമയം തടിച്ചുകൂടിയ നാട്ടുകാർ യുവതികളെ തടഞ്ഞു. മദ്യലഹരിയിലായിരുന്ന യുവതികൾ ഡ്രൈവറെയും നാട്ടുകാരെയും അസഭ്യം പറഞ്ഞു. ബഹളം കൂടിയപ്പോൾ നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് രണ്ട് യുവതികളെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും കുടുംബാംഗങ്ങളെ വിവരമറിയിക്കുകയും ചെയ്തു.
55
ഡ്രൈവർ പരാതി നൽകി
കാര്‍ ഡ്രൈവര്‍ യാത്രക്കാരെ പിക്കപ്പ് ചെയ്യാൻ പോകുമ്പോൾ പിന്നിൽ നിന്ന് സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു. നഷ്ടപരിഹാരം ചോദിച്ചപ്പോൾ യുവതികള്‍ ആദ്യം രക്ഷപ്പെടാൻ ശ്രമിച്ചു. തുടര്‍ന്ന് സ്കൂട്ടറിൽ നിന്ന് താക്കോൽ എടുക്കാൻ ശ്രമിച്ചപ്പോൾ ചെയിൻ കൊണ്ട് ഡ്രൈവറുടെ മുഖത്തും കയ്യിലും അടിക്കുകയായിരുന്നു. പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ഡ്രൈവർ അഹമ്മദ് പറഞ്ഞു.