ഫിസിക്സ് വിഭാഗത്തിലെ ചോദ്യങ്ങളിലാണ് എൻടിഎയ്ക്ക് വീഴ്ച പറ്റിയത്. പരീക്ഷയിലെ ഒരു ചോദ്യത്തിന് ശരിയായ ഓപ്ഷനുകൾ ഇല്ലാത്തതിനെ തുടർന്ന് ആ ചോദ്യം തന്നെ ഒഴിവാക്കേണ്ടി വന്നു. മറ്റൊരു ചോദ്യത്തിന് ശരിയായ രണ്ട് ഉത്തരങ്ങളാണ് നൽകിയിരുന്നത്, ഇതിൽ ഏത് ഓപ്ഷൻ എഴുതിയവർക്കും മാർക്ക് നൽകാനാണ് നിലവിലെ തീരുമാനം.

ദില്ലി: വിവാദങ്ങൾക്കൊടുവിൽ ജൂൺ 21-ന് നടത്തിയ നീറ്റ് യുജി പുനഃപരീക്ഷയിലും പിഴവുകൾ സംഭവിച്ചതായി റിപ്പോർട്ട്. ഫിസിക്സ് വിഭാഗത്തിലെ ചോദ്യങ്ങളിലാണ് എൻടിഎയ്ക്ക് വീഴ്ച പറ്റിയത്. പരീക്ഷയിലെ ഒരു ചോദ്യത്തിന് ശരിയായ ഓപ്ഷനുകൾ ഇല്ലാത്തതിനെ തുടർന്ന് ആ ചോദ്യം തന്നെ ഒഴിവാക്കേണ്ടി വന്നു. മറ്റൊരു ചോദ്യത്തിന് ശരിയായ രണ്ട് ഉത്തരങ്ങളാണ് നൽകിയിരുന്നത്, ഇതിൽ ഏത് ഓപ്ഷൻ എഴുതിയവർക്കും മാർക്ക് നൽകാനാണ് നിലവിലെ തീരുമാനം. വിഷയത്തിൽ ഇതുവരെ എൻടിഎയോ വിദ്യാഭ്യാസ മന്ത്രാലയമോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പരീക്ഷയിലെ ചോദ്യം തെറ്റാണെന്ന് കണ്ട് ഒഴിവാക്കിയ സാഹചര്യത്തിൽ ഉദ്യോഗാർത്ഥികൾക്ക് ബോണസ് മാർക്ക് ലഭിക്കുമെന്നാണ് വിവരം. ചോദ്യപേപ്പറിൽ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ ഒന്നുപോലും ശരിയല്ലെങ്കിലോ, ചോദ്യം തെറ്റായതിനാൽ ഒഴിവാക്കുകയോ ചെയ്താൽ പരീക്ഷയെഴുതിയ എല്ലാ ഉദ്യോഗാർത്ഥികൾക്കും ആ ചോദ്യം അറ്റൻഡ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് നോക്കാതെ തന്നെ നാല് മാർക്ക് വീതം നൽകുമെന്ന് എൻടിഎ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ പരീക്ഷയിലെ ക്രമക്കേടുകൾക്ക് പിന്നാലെ നടത്തിയ പുനഃപരീക്ഷയും പിഴവുകൾ ആവർത്തിച്ചതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.