തായ്‍ലാന്‍ഡില്‍ നിശാക്ലബില്‍ തീ പിടിത്തം 14 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Published : Aug 06, 2022, 11:00 AM IST

  തെക്ക്-കിഴക്കൻ തായ്‌ലൻഡിലെ ചോൻബുരി പ്രവിശ്യയിലെ ഒരു നിശാക്ലബിലുണ്ടായ തീപിടിത്തത്തിൽ 14 പേർ കൊല്ലപ്പെടുകയും 40 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സത്താഹിപ് ജില്ലയിലെ മൗണ്ടൻ ബി നൈറ്റ്‌സ്‌പോട്ടിൽ വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം രാത്രി ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവികളില്‍ നിന്നും കണ്ടെടുത്ത ഫൂട്ടേജുകളില്‍ ആളുകള്‍ ഓടി പോകുമ്പോഴും വസ്ത്രങ്ങള്‍ കത്തുന്നത് കാണാമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തീപിടിത്തത്തിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. ചുവരുകളിൽ പതിച്ചിരുന്ന കത്തുന്ന വസ്തുക്കള്‍ തീപിടുത്തം രൂക്ഷമാക്കിയതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.  

PREV
16
തായ്‍ലാന്‍ഡില്‍ നിശാക്ലബില്‍ തീ പിടിത്തം 14 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ബാങ്കോക്കിൽ നിന്ന് 150 കിലോമീറ്റർ തെക്കുള്ള ചോൻബുരി പ്രവിശ്യയായിലെ നിശാക്ലബ് 4,800 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു ഒറ്റനില സമുച്ചയമായിരുന്നു. രണ്ട് മണിക്കൂറിലധികം പരിശ്രമിച്ചാണ് അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

26

വേദിയിൽ ഒരു തത്സമയ സംഗീത പ്രകടനത്തിനിടെയാണ് തീപിടുത്തമുണ്ടായതെന്ന്, സംഭവത്തിൽ മരിച്ച സംഗീത പരിപാടിയുടെ അവതാരകരിൽ ഒരാളുടെ അമ്മ പറഞ്ഞു. പ്രവേശന കവാടത്തിനടുത്തും കുളിമുറിയിലുമാണ് മരിച്ചവരുടെ മൃതദേഹങ്ങൾ കൂടുതലും കണ്ടെത്തിയത്. മറ്റുള്ളവരെ ഡിജെ ബൂത്തിന് സമീപത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. 

36

മരിച്ചവരെല്ലാം തായ്‌ലൻഡ് പൗരന്മാരാണെന്നാണ് കരുതുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. ക്ലബ്ബിന്‍റെ ഭിത്തികളിൽ തീപിടിക്കുന്ന അക്കോസ്റ്റിക് സാധനങ്ങള്‍ വേദിയിൽ തീ പടർന്നതിന്‍റെ വേഗത വർദ്ധിപ്പിച്ചിരിക്കാമെന്ന് സവാങ് റോജനാത്തമ്മസതൻ റെസ്‌ക്യൂ ഫൗണ്ടേഷൻ അധികൃതർ പറഞ്ഞു. തീപിടുത്തത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട തായ് പ്രധാനമന്ത്രി പ്രയുത് ചാൻ-ഓച്ച അറിയിച്ചു

46

കൂടാതെ  ഇരകളുടെ കുടുംബങ്ങൾക്ക് അധികാരികളിൽ നിന്ന് സഹായം ലഭിക്കുമെന്നും അറിയിച്ചു. രാജ്യത്തൊട്ടാകെയുള്ള വിനോദ വേദികൾക്ക് ശരിയായ എമർജൻസി എക്സിറ്റുകളും സുരക്ഷാ നടപടികളും ഉണ്ടെന്ന് ഉറപ്പാക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു .വേദി ഒരു റെസ്റ്റോറന്‍റിൽ നിന്ന് നിശാക്ലബ്ബാക്കി മാറ്റിയിരിക്കുകയാണെന്നും ഇത് അനുമതിയില്ലാതെ പ്രവർത്തിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. 

56

തായ്‌ലൻഡിലെ നിശാക്ലബ്ബിൽ ആദ്യത്തെ മാരകമായ തീപിടിത്തമല്ലിത്. 2009-ൽ, പുതുവത്സര ദിനത്തിന്‍റെ പുലർച്ചെ ശാന്തിക ക്ലബ്ബിൽ തീ പടർന്നതിനെ തുടർന്ന് ബാങ്കോക്കിൽ 60-ലധികം ആളുകൾ മരിച്ചിരുന്നു.  2011ൽ ക്ലബ്ബിന്‍റെ ഉടമയടക്കം രണ്ടുപേരെ ജയിലിലടച്ചു.

66

2012-ൽ തായ്‌ലൻഡിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഫൂക്കറ്റിലെ ഒരു നൈറ്റ്ക്ലബിലുണ്ടായ തീപിടിത്തത്തിൽ നാല് പേർ കൊല്ലപ്പെടുകയും ഒരു ഡസനോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

Read more Photos on
click me!

Recommended Stories