കൊവി‍ഡ് കാലത്ത് ലോകത്തെ ഉലച്ച 20 മരണങ്ങൾ

Web Desk   | Asianet News
Published : May 04, 2020, 04:48 PM ISTUpdated : May 04, 2020, 05:46 PM IST

ലോകത്ത് കൊവിഡ് 19 വൈറസിന്‍റെ വ്യാപനകാലത്ത് ഇതുവരെ  2,48,333 പേരാണ് മരിച്ചത്. ഏതാണ്ട് 35,67,561 പേര്‍ക്ക് രോഗം ബാധിച്ചു. വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഇന്ന് ലോകം മുഴുവനും ലോക്ഡൗണിലാണ്. എന്നാല്‍ ഇതിനിടെയിലും ചില പ്രമുഖരും രംഗമൊഴിഞ്ഞു. ചിലരുടേത് സ്വാഭാവിക മരണമാണെങ്കില്‍ ചിലരുടേത് കൊവിഡ് ഉള്‍പ്പെടെയുള്ള മറ്റ് രോഗങ്ങള്‍ മൂലമായിരുന്നു.  

PREV
120
കൊവി‍ഡ് കാലത്ത് ലോകത്തെ ഉലച്ച 20 മരണങ്ങൾ

ബിൽ വിതേഴ്സ് - മൂന്ന് ഗ്രാമി അവാർഡുകൾ കരസ്ഥമാക്കിയ ഗായകൻ. അന്ത്യം 81ാം വയസ്സിൽ മാർച്ച് 30ന്. കൊവിഡ് 19 വൈറസ് ബാധയ്ക്കെതിരെ ജനങ്ങളും ആരോഗ്യപ്രവർത്തകരും പരസ്പരം ആശ്വാസവും പ്രതീക്ഷകളും പകർന്ന് ഒരുമിച്ചുപാടുന്നത് വിതേഴ്സിന്റെ ‘ലീൻ ഓൺ മി’ എന്ന പാട്ടാണ്.

220

ഡാനിയേൽ അർപ് മോയ് - കാൽ നൂറ്റണ്ടുകാലം കെനിയൻ പ്രസിഡന്റായിരുന്ന ഡാനിയേൽ അർപ് മോയ് 95-ാം വയസ്സിൽ ഫെബ്രുവരി 4ന് മരണപ്പെട്ടു. ബഹു പാർട്ടി തെരഞ്ഞെടുപ്പ് ആദ്യമായി കെനിയയിൽ നടന്നത് അദ്ദേഹത്തിന്റെ കാലത്താണ്. ഏറ്റവും കൂടുതൽ കാലം പ്രസിഡന്റായിരുന്ന വ്യക്തിയും ഇദ്ദേഹമാണ്.

320

ഹേമ ഭരാലി - രാജ്യത്തെ മുതിർന്ന സ്വാതന്ത്ര്യസമര സേനാനി. അന്ത്യം 101 -ാം വയസ്സിൽ ഏപ്രിൽ 29ന് അസമിൽ. സ്ത്രീ ശാക്തീകരണത്തിലുള്ള സംഭാവനകളും സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളി നേരിടുന്ന വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പരിശ്രമങ്ങളും മുൻനിർത്തി രാജ്യം 2005ൽ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.
 
420

ഹൊസ്നി മുബാരക് - മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ്. മരണം 91-ാം വയസ്സിൽ ഫെബ്രുവരി 25ന്. രാഷ്ട്രീയത്തിലേക്ക് വരും മുമ്പ് ഈജിപ്ഷ്യൻ എയർ ഫോഴ്സിൽ ഓഫീസർ ആയിരുന്നു. മുല്ലപ്പൂ വിപ്ലവത്തിനിടെ നൂറുകണക്കിന് നിരായുധരായ പ്രക്ഷോഭകരെ കൊല ചെയ്ത കേസിൽ ഈജിപ്ഷ്യൻ കോടതി ഏകാധിപതിയായിരുന്ന ഹൊസ്നി മുബാരകിനെ കുറ്റവിമുക്തനാക്കിയിരുന്നു.

520

ഇന്ത്യ ആദംസ് - ഗോസ്റ്റ് സിംഗർ എന്നറിയപ്പെട്ടിരുന്ന അമേരിക്കൻ പാട്ടുകാരി, അഭിനേത്രി. മരണം 93-ാം വയസ്സിൽ ഏപ്രിൽ 25ന്. 1970 കൾക്ക് ശേഷം 20 വർഷത്തെ അജ്ഞാതവാസത്തിലായിരുന്നു. 90 കളിൽ ഇന്ത്യ ആദംസ് വീണ്ടും ഗാനരംഗത്ത് സജീവമായി.
 
620

ഇർഫാൻ ഖാൻ - ഏപ്രിൽ 29ന് തന്റെ 54ാമത്തെ വയസ്സിൽ ഇർഫാൻ ഖാൻ ക്യാൻസർ രോഗത്തെ തുടർന്ന് അന്തരിച്ചു. പാശ്ചാത്യ സിനിമകളിൽ തന്റേതായ ഇടം ഉറപ്പിച്ച ആദ്യത്തെ ഇന്ത്യൻ അഭിനേതാവ്. അദ്ദേഹം നായക വേഷത്തിലെത്തിയ ബ്രിട്ടീഷ് സിനിമ ദി വാരിയർ ഓസ്കാറിൽ ഇടം പിടിച്ചിരുന്നു. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

720

ജയിംസ് ലിപ്റ്റൺ - ഇൻസെെഡ് ദി ആക്ടേഴ്സ് സ്റ്റുഡിയോ എന്ന അമേരിക്കൻ ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയൻ. മരണം 93-ാം വയസ്സിൽ മാർച്ച് 2 ന്. 28 വർഷത്തോളം അദ്ദേഹം പരമ്പരയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, അവതാരകനുമായിരുന്നു.

820

 ജിം ലെഹ്റർ - പിബിഎസ് ന്യൂസ് അവർ എന്ന പരിപാടിയുടെ എക്സിക്യൂട്ടിവ് എഡിറ്റർ ആയിരുന്നു. മരണം 85-ാം വയസ്സിൽ ജനുവരി 23 ന്. ചരിത്രത്തിലും രാഷ്ട്രീയത്തിലുമുള്ള താൽപ്പര്യങ്ങൾക്കൊപ്പം ഒരു ന്യൂസ്മാൻ എന്ന നിലയിലുള്ള തന്റെ അനുഭവത്തെ വരച്ചുകാട്ടുന്ന നിരവധി ഫിക്ഷൻ, നോൺ ഫിക്ഷൻ പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

920

ജോൺ പ്രൈൻ - ലോകപ്രശസ്ത നാടോടി സംഗീതജ്ഞൻ, ഗ്രാമി അവാർഡ് ജേതാവ്. അന്ത്യം ഏപ്രിൽ ഏഴിന് 73-ാം വയസ്സിൽ, കൊറോണ ബാധിച്ച്. ഗാനരചനാ രംഗത്തെ 'മാർക്ക് ട്വയിൻ ' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഗായകൻ, ഗിത്താറിസ്റ്റ് എന്നീ നിലകളിലും പ്രൈൻ പ്രശസ്തനായിരുന്നു.

1020

കാതറിൻ ജോൺസൺ - നാസയിലെ ഗണിത ശാസ്ത്രജ്ഞ. മരണം 101-ാം വയസ്സിൽ ഫെബ്രുവരി 24 ന്. ആദ്യത്തെ മനുഷ്യനിർമ്മിതമായ ശൂന്യകാശയാത്ര പ്രൊജക്റ്റ് മെർക്കുറി, ചന്ദ്രനിലേക്കുള്ള ആദ്യ യാത്ര നടത്തിയ അപ്പോളോ 11, ചൊവ്വയിൽ കാലുകുത്താനുള്ള ദൗത്യമായ സ്പെയ്സ് ഷട്ടിൽ പ്രോഗ്രാം എന്നിവയിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്.

1120

കിർക് ടഗ്ളസ് - മികച്ച നടനുള്ള നാല് ഓസ്കാർ പുരസ്കാരങ്ങളും നാല് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും ലഭിച്ച അമേരിക്കക്കാരൻ. മരണം 103-ാം വയസ്സിൽ ഫെബ്രുവരി 5 ന്. ലസ്റ്റ് ദി ലൈഫ് എന്ന ചിത്രത്തിൽ വിൻസന്റ് വാൻ ഗോഗ് ആയി വോഷമിട്ടാണ് ടഗ്ളസ് പ്രശസ്തനാകുന്നത്.

1220

കുന്ദനിക കപാഡിയ - ഗുജറാത്തിൽ ജനനം. സ്നേഹ്ധൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടിരുന്ന എഴുത്തുകാരി. സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ. മരണം 93-ാം വയസ്സിൽ ഏപ്രിൽ 30 ന്.

1320

ലിൻഡ ട്രിപ് - അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ബിൽ ക്ലിന്റനെ ഇംപീച്ച് ചെയ്യുന്നതിനുള്ള നടപടികളിലേക്ക് നയിച്ച വിവാദ നായികയാണ് ലിൻഡ. മോണിക്ക ലെവിൻസ്കിയുടെ ഫോൺ ടേപ്പ് ചെയ്താണ് ഇവര്‍ അന്ന് അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ക്ലിന്റനെതിരെ തെളിവുകള്‍ ശേഖരിച്ചത്. അർബുദ ബാധയെ തുടർന്ന് 70-ാം വയസിൽ ഏപ്രിൽ 8 ന് അന്ത്യം.

1420

മനു ഡിബാഗോ - ആഫ്രിക്കൻ സാക്സോഫോൺ ഇതിഹാസം. കൊറോണ ബാധിച്ച് 86-ാം വയസിൽ മാർച്ച് 24 ന് അന്ത്യം. നൂറിലേറെ ആൽബങ്ങൾ. കാമറൂൺ മ്യൂസിക്ക് കോർപ്പറേഷന്റെ ആദ്യ ചെയർമാൻ. 2004 ൽ യുനെസ്കോയുടെ ആർട്ടിസ്റ്റ് ഫോർ പീസ് പദവി.

1520

എം കെ അർജുനൻ - മലയാളികളുടെ അർജുനൻ മാഷ്, അന്ത്യം ഏപ്രിൽ 6 ന്. ഭയാനകം എന്ന സിനിമയിലൂടെ 2017 ൽ മികച്ച സംഗീത സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം. 50 വർഷം, 200 -ലധികം സിനിമകൾ, 500 -ലധികം പാട്ടുകൾ.

1620

ഋഷി കപൂർ - ഏപ്രിൽ 30 ന് തന്റെ 67-മത്തെ വയസ്സിൽ ഋഷി കപൂർ ലുക്കീമിയ ബാധിച്ച് അന്തരിച്ചു. ആദ്യം അഭിനയിച്ച സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള നാഷണൽ അവാർഡ്. ഫിലിം ഫെയർ ലൈഫ്ടെെം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചിട്ടുണ്ട്. 125 ലധികം സിനിമകളിൽ അഭിനയിച്ചു.

1720

രുദ്രതേജ് സിംഗ് - ബിഎംഡബ്ല്യു ഇന്ത്യ സിഇഒ. ഏപ്രിൽ 20 ന്, ഹ‍ൃദയാഘാതത്തെ തുടർന്ന് 46-ാം വയസിൽ മരണം. റോയൽ എൻഫീൽഡ് ഗ്ലോബൽ പ്രസിഡന്റ് ആയിരുന്നു. ലോക സിഎംഒ കൗൺസിലിന്റെ മാർക്കറ്റർ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചിട്ടുണ്ട്.

1820

സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് - ഒമാൻ എന്ന രാജ്യത്തെ ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാ മേഖലകളിലും അന്താരാഷ്ട്ര നിലവാരത്തിൽ എത്തിച്ച സുൽത്താൻ. അന്ത്യം 79-ാം വയസിൽ ജനുവരി 10 ന്. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ ശാസ്ത്രസാങ്കേതിക രംഗം എന്നീ മേഖലകളിൽ വളരെ സൂക്ഷ്മതയോടെ പ്രവർത്തനം ആരംഭിച്ച് വിജയിപ്പിച്ച ഭരണാധികാരി.

1920

ടെറി ജോൺസ് - വെൽഷ് നടൻ, എഴുത്തുകാരൻ, ഹാസ്യനടൻ, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, ചരിത്രകാരൻ. മോണ്ടി പൈത്തൺ കോമഡി ട്രൂപ്പിലെ അംഗമായിരുന്നു അദ്ദേഹം. ജനുവരി 21 ന് 77-ാം വയസ്സിൽ അന്ത്യം.

2020

കോബ് ബ്രയനന്റ് – ലോകത്തെ എക്കാലത്തേയും മികച്ച ബാസ്കറ്റ് ബോൾ കളിക്കാരൻ. മരണം 41-ാം വയസ്സിൽ ജനുവരി 26 ന് ഹെലികോപ്റ്റർ അപകടത്തിൽ. മികച്ച താരങ്ങൾക്ക് എൻബിഎ സമ്മാനിക്കുന്ന ഓൾ സ്റ്റാർ ഗെയിം എംവിപി അവാർഡ് ഇനി മുതൽ 'കോബ് ബ്രയന്റ് അവാർഡ്' എന്ന പേരിലാണ് നൽകുക.

click me!

Recommended Stories