അബുദാബി വിമാനത്താവളത്തിലെ യുഎസ് പ്രീക്ലിയറൻസിനിടെ ഇന്ത്യക്കാരിയുടെ എച്ച്-1ബി വിസ റദ്ദാക്കി. ഇന്ത്യയിൽ രണ്ട് മാസം താമസിച്ച് യുഎസ് കമ്പനിക്ക് വേണ്ടി റിമോട്ട് ആയി ജോലി ചെയ്തത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.  

ബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് തന്‍റെ എച്ച്-1ബി വിസ യുഎസ് പ്രീക്ലിയറൻസ് സമയത്ത് തന്‍റെ പാസ്‌പോർട്ടിൽ 'റദ്ദാക്കി, പിൻവലിച്ചു' എന്ന് സ്റ്റാമ്പ് ചെയ്തതായി ഇന്ത്യക്കാരിയുടെ ആരോപണം. ഇതോടെ താൻ കുടുങ്ങിപ്പോയതായും യുഎസിലെ ജോലിയിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയിലാണെന്നും ഇവർ പറയുന്നു. രണ്ട് മാസം ഇന്ത്യയിൽ താമസിച്ചതാണ് ഇത്തരമൊരു റദ്ദാക്കലിന് കാരണമെന്നും ഇവ‍ർ റെഡ്ഡിൽ എഴുതി.

ഇന്ത്യക്കാരിയുടെ കുറിപ്പ് ജെയിംസ് ബ്ലണ്ട് എന്ന എക്സ് അക്കൗണ്ടിൽ റീ ട്വീറ്റ് ചെയ്തതിന് പിന്നാലെ വൈറലായി. കുറിപ്പിൽ താൻ യുഎസിൽ മുഴുവൻ സമയ ജോലി ചെയ്യുന്നുണ്ടെന്നും മകളുടെ ഒന്നാം ജന്മദിനം ആഘോഷിക്കാൻ നവംബറിൽ ഇന്ത്യയിലേക്ക് പോയിരുന്നുവെന്നും സ്ത്രീ പറയുന്നു. യുഎസിൽ രണ്ടാം ട്രംപ് സർക്കാർ എച്ച് ബി വിസി നിർബന്ധമാക്കുന്നതിന് മുമ്പ് 2025 ഡിസംബർ 12 -ലാണ് ഇവർ തന്‍റെ അപ്പോയിന്‍റ്മെന്‍റുകൾ ഷെഡ്യൂൾ ചെയ്‌തിരുന്നത്. അന്ന് വിസ സ്റ്റാമ്പിംഗിൽ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്നും അവർ പറയുന്നു.

ഭ‍ർത്താവിന് കിട്ടി, പക്ഷേ തന്‍റെ വിസ റദ്ദാക്കി

ഡിസംബർ 12 ന് ഭർത്താവിനൊപ്പം എച്ച് -1ബി വിസ സ്റ്റാമ്പിംഗ് പൂർത്തിയാക്കി. ജനുവരിയിൽ അവർ യുഎസിലേക്ക് മടങ്ങാൻ തീരുമാനിച്ചു. അങ്ങനെയാണ് അബുദാബിയിലെത്തുന്നത്. അവിടെ വച്ച് യുഎസ് പ്രീക്ലിയറൻസ് സൗകര്യത്തിൽ ഭർത്താവിന് യാതൊരു പ്രശ്നങ്ങളും നേരിടേണ്ടിവന്നില്ല. എന്നാൽ തന്‍റെ വിസ പുനഃപരിശോധനയ്ക്കായി അയച്ചു. പ്രീക്ലിയറൻസിൽ വച്ച് തനിക്ക് നിരവധി ചോദ്യങ്ങൾ നേരിടേണ്ടിവന്നെന്നും അവ‍ർ കൂട്ടിച്ചേർത്തു. ഇന്ത്യയിൽ എത്ര കാലം താമസിച്ചുവെന്നും ഇന്ത്യയിൽ താമസിച്ച കാലത്തും ജോലി തുർന്നോ എന്നും ഉദ്യോഗസ്ഥർ ചോദിച്ചു.

Scroll to load tweet…

ഇന്ത്യയിൽ രണ്ട് മാസം താമസിച്ചെന്നും ഈ സമയത്തിൽ പകുതി ദിവസം അവധിയും ബാക്കി ജോലിയിലായിരുന്നെന്നും മറുപടി പറഞ്ഞു. അതോടെ ഇന്ത്യയിലെ വിദൂര ജോലി ലേബർ കണ്ടീഷൻ ആപ്ലിക്കേഷൻ (എൽസിഎ) പ്രകാരം അംഗീകരിക്കപ്പെട്ടതാണെന്ന് തെളിയിക്കാൻ വിമാനത്താവളം അധികൃതർ ആവശ്യപ്പെട്ടു. തന്‍റെ എൽസിഎയിൽ വിദേശ വിദൂര ജോലി അനുവദിക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ത്യയിൽ കൂടുതൽക്കാലം താമിസിച്ചെന്നും ഈ സമയത്ത് യുഎസ് കമ്പനിയുടെ ജോലി ചെയ്യുമ്പോൾ പണം സ്വീകരിക്കുന്നത് യുഎസ് നിയമത്തിന് വിരുദ്ധമാണെന്നുമായിരുന്നു റെഡ്ഡിറ്റർ അറിയിച്ചത്. പിന്നാലെ അവ‍ർ തന്‍റെ വിസ റദ്ദാക്കുകയും പാസ്പോട്ട് പിന്‍വലിച്ചെന്ന് സ്റ്റാമ്പ് ചെയ്യുകയുമായിരുന്നു. ഒപ്പം വീണ്ടും വിസ സ്റ്റാമ്പിംഗിന് പോകേണ്ടിവരുമെന്നും നിർദ്ദേശിച്ചു. അതേസമയം നിലവിൽ വിസ അപ്പോയിന്‍റ്മെന്‍റ് സ്ലോട്ടുകൾ ലഭ്യമല്ലെന്നും അവർ കൂട്ടിച്ചേർത്തു.

എച്ച്-1ബി വിസ, തുടരുന്ന അവ്യക്തത

എന്നാൽ, യുഎസ് കമ്പനിയിൽ ജോലി ചെയ്യുമ്പോൾ ഇന്ത്യയിൽ നിന്നുള്ള റിമോട്ട് ജോലി നിരോധിക്കുന്നതരത്തിലുള്ള വ്യക്തമായ നിയമമൊന്നുമില്ലെന്നാണ് തന്‍റെ കമ്പനിയുടെ ഇമിഗ്രേഷൻ അഭിഭാഷകൻ ഉപദേശിച്ചതെന്നും ഒപ്പം വീണ്ടും സ്റ്റാമ്പിംഗിന് അപേക്ഷിക്കാൻ നിർദ്ദേശിച്ചതായും അവർ കൂട്ടിച്ചേർത്തു. എന്നിരുന്നാലും, നിലവിൽ അപ്പോയിന്‍റ്മെന്‍റ് സ്ലോട്ടുകൾ ലഭ്യമല്ലാത്തതിനാൽ, താൻ വളരെയധികം സമ്മർദ്ദത്തിലാണെന്നും ഇനി എന്താണ് ചെയ്യേണ്ടെന്ന് അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

എച്ച്-1ബി വിസക്കാരിൽ വ്യാപകമായ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ കുറിപ്പ് പങ്കുവയ്ക്കപ്പെട്ടത്. 2025 ഡിസംബറിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് സമൂഹ മാധ്യമ പരിശോധന വർദ്ധിപ്പിച്ചതിനെത്തുടർന്ന് നൂറുകണക്കിന് ആളുകൾ ഇന്ത്യയിൽ കുടുങ്ങിപ്പോയിരുന്നു. ഇത് വലിയ തോതിലുള്ള വിസ അപ്പോയിന്‍റ്മെന്‍റുകൾ പുനഃക്രമീകരിക്കുന്നതിന് കാരണമായി. ചില യുഎസ് കമ്പനികൾ ഈ സമയം തങ്ങളുടെ ജീവനക്കാരെ ഇന്ത്യയിൽ നിന്ന് വിദൂര ജോലി ചെയ്യാൻ അനുവദിച്ചെങ്കിലും, അത്തരം നടപടികളെ കുറിച്ച് നിയമപരമായ വ്യക്തത ഇപ്പോഴുമില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.