എന്നാല്‍ ഇത് ദേശീയ പ്രതിരോധ സഖ്യം നിഷേധിച്ചു. പഞ്ച്ഷീര്‍ നടക്കുന്ന പോരാട്ടത്തിനിടെ ദേശീയ പ്രതിരോധ മുന്നണിയുടെ ( നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ടിന്‍റെ - എൻആർഎഫ്) വക്താവ് ഫഹീം ദഷ്ടി കൊല്ലപ്പെട്ടു. ഫഹീം ദഷ്ടി, ജമിയത്ത്-ഇ-ഇസ്ലാമി പാർട്ടിയിലെ മുതിർന്ന അംഗവും ഫെഡറേഷൻ ഓഫ് അഫ്ഗാൻ ജേണലിസ്റ്റ് അംഗവുമായിരുന്നുവെന്ന് ഖമാ പ്രസ് റിപ്പോർട്ട് ചെയ്തു.