മെക്സിക്കോയിലെ ഭീമന്‍ ഗര്‍ത്തം; ആശങ്കയോടെ ശാസ്ത്രലോകം

First Published Jun 11, 2021, 3:39 PM IST

മെക്സിക്കോയിലെ സാന്താ മരിയ സ്കാറ്റെപെക്കിന് സമീപത്തുള്ള കൃഷിസ്ഥലത്ത് ഒരു ഭീമൻ ഗര്‍ത്തം രൂപപ്പെട്ടു. മെയ് 29 -ാം തിയതി കൃഷിഭൂമി പെട്ടെന്ന് ഇടിഞ്ഞ് താഴ്ന്ന് പ്രദേശത്ത് ഒരു വലിയ ഗര്‍ത്തം രൂപപ്പെട്ടുകയായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് ഗര്‍ത്തം കൂടുതല്‍ കൂടുതല്‍ വലുതായികൊണ്ടിരുന്നു. ഇപ്പോൾ കൃഷിസ്ഥലത്തിന് സമീപത്തെ വീടും ഗര്‍ത്തത്തിലേക്ക് വീഴുമോയെന്ന് ആശങ്കയിലാണ്. മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ നിന്ന് 119 കിലോമീറ്റർ അകലെയാണ് സാന്താ മരിയ സകാറ്റെപെക്കിൽ.

തുടക്കത്തിൽ സാന്താ മരിയ സ്കാറ്റെപെക്കിലെ കൃഷിസ്ഥലത്ത് ഒരു ഫാം എസ്റ്റേറ്റിൽ കണ്ട “ചെറിയ” കുഴി പെട്ടെന്നുതന്നെ ഒരു ഭീമൻ ഗര്‍ത്തമായി മാറുകയായിരുന്നു.
undefined
30 മീറ്ററോളം വലിപ്പം വച്ച ഗര്‍ത്തം പിന്നീട് 60 മീറ്ററോളം വളര്‍ന്നു. മെയ് 31 ഓളം ഗര്‍ത്തത്തിന്‍റെ വ്യാസം ഏതാണ്ട് 80 മീറ്ററോളം വികസിച്ചു.
undefined
undefined
ഗര്‍ത്തത്തിന്‍റെ വ്യാസം ഇപ്പോള്‍ ഏതാണ്ട് 100 മീറ്ററോളം ആയി. ഗര്‍ത്തിന്‍റെ വ്യാസം കൂടുന്നത് കൃഷി സ്ഥലത്തെ ഒരു വീടിനെ അപകടത്തിലാക്കുന്നു. ഇതേ തുടര്‍ന്ന് അധികൃതര്‍ വീടൊഴിപ്പിച്ചു.
undefined
പ്രദേശം സമുദ്രനിരപ്പിന് താഴെയാണെന്ന് സംസ്ഥാന ഗവർണർ മിഗുവൽ ബാർബോസ ഹുർട്ട പത്രസമ്മേളനത്തില്‍ പറഞ്ഞു.
undefined
undefined
ഈ പ്രതിഭാസത്തിന്റെ ഉത്ഭവത്തിൽ രണ്ട് ഘടകങ്ങളുണ്ട്. ചിലപ്പോള്‍ ഇത് വയലിന്‍റെ ബലഹീനതയുമായി ബന്ധപ്പെട്ടിരിക്കാം. കാരണം പ്രദേശം മുഴുവൻ കൃഷിചെയ്യുകയും ഭൂഗർഭജലം വേർതിരിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. മെക്സിക്കോ സിറ്റി മേഖലയുടെ പരിസ്ഥിതി ഡയറക്ടർ ബിയാട്രിസ് മാൻറിക് സിഎൻഎന്നിനോട് പറഞ്ഞു.
undefined
ദുർബലമായ മണ്ണിന്‍റെ പാളിയാകാം ഈ പ്രദേശത്ത് ഉണ്ടായിരുന്നത്. അതേസമയം, ഈ ദ്വാരം എന്തുകൊണ്ടാണ് പ്രത്യക്ഷപ്പെട്ടതെന്ന് കണ്ടെത്താൻ മെക്സിക്കോയിലെ നാഷണൽ വാട്ടർ കമ്മീഷനിൽ നിന്നുള്ള നിരവധി വിദഗ്ധർ പരിശോധന നടത്തി.
undefined
undefined
എന്നാല്‍ ഇത്തരത്തിലുള്ള ആദ്യത്തെ റിപ്പോര്‍ട്ടല്ല ഇത്. നേരത്തെ ഗ്വാട്ടിമാല, ചൈന, കാനഡ, ജർമ്മനി തുടങ്ങി നിരവധി രാജ്യങ്ങളില്‍ സമാനമായ നിരവധി പ്രതിഭാസങ്ങൾ ലോകമെമ്പാടും രേഖപ്പെടുത്തിയിട്ടുണ്ട്.
undefined
ഗര്‍ത്തം രൂപപ്പെടുന്നതിന് മുമ്പ് വലിയ ശബ്ദം മുഴങ്ങിയതായി സമീപത്തെ വീട്ടുകാരന്‍ പറഞ്ഞു. “ഞാൻ പരിഭ്രാന്തരായി,” ഉടമകളിലൊരാളായ മഗ്ഡലീന സാഞ്ചസ് പറഞ്ഞതായി ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്യ്തു.
undefined
undefined
കൃഷി സ്ഥലത്തെ ഗര്‍ത്തത്തിന്‍റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ആൾട്ടോ അറ്റോയാക് ജിയോളജിക്കൽ ഫോൾട്ട് എന്നറിയപ്പെടുന്ന പ്രശ്നമാണെന്ന് റിവിയേര മായ ന്യൂസ് റിപ്പോർട്ട് ചെയ്തു.
undefined
മെക്സിക്കോയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ജിയോഗ്രഫി പ്രകാരം പ്യൂബ്ല ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങള്‍ നടന്നതായി പറയുന്നു. സ്ഥിതി വളരെ അപകടകരമാണെന്ന് പ്യൂബ്ല ഗവർണർ മിഗുവൽ ബാർബോസ പറഞ്ഞു.
undefined
ഇത് ഒരു ഭൂമിശാസ്ത്രപരമായ പിഴവാണ്, അത് വളരെ ശ്രദ്ധയോടെയും സാങ്കേതികതയോടും എല്ലാ മുൻകരുതലുകളോടും കൂടി പരിഹരിക്കേണ്ടതാണ്, ഞങ്ങൾ അതിന് ശ്രമിക്കുന്നുവെന്നും ബാർബോസ ന്യൂസ് വീക്കിനോട് പറഞ്ഞു.
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
undefined
click me!