കുറ്റവാളികള്‍ക്കായി ഗ്യാസ് ചേമ്പറുകളൊരുക്കി അരിസോണ; ലോകവ്യാപക പ്രതിഷേധം

Published : Jun 12, 2021, 12:53 PM ISTUpdated : Jun 12, 2021, 01:43 PM IST

മനുഷ്യന്‍ സാമൂഹിക ജീവിയായി ജീവിതം ആരംഭിക്കുന്നതോടെ സമൂഹത്തിന്‍റെ ആരോഗ്യകരമായ നിലനില്‍പ്പിന്, സമൂഹത്തിന് ഹാനികരമായ മനുഷ്യരെ ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കേണ്ടത് അവശ്യമായി വന്നു. എന്നാല്‍, അതോടൊപ്പം തന്നെ കുറ്റവാളിയെ ശിക്ഷിക്കുന്നതിനപ്പുറം കൊല്ലാന്‍ ആര്‍ക്കാണ് അധികാരം എന്ന ചോദ്യവും ഉയര്‍ന്നുവന്നു. ഏറെ നാളുകള്‍ക്ക് ശേഷം അന്താരാഷ്ട്രാതലത്തില്‍ 'വധശിക്ഷ' വീണ്ടും ചര്‍ച്ചയാക്കപ്പെടുകയാണ്. അമേരിക്കന്‍ സംസ്ഥാനമായ അരിസോണ ഗ്യാസ് ചേമ്പര്‍ വധശിക്ഷ പുനസ്ഥാപിക്കാന്‍ തീരുമാനിച്ചതോടെ ലോകരാജ്യങ്ങളില്‍ നിന്ന് വധശിക്ഷാ വിധികള്‍ക്കെതിരെ നിരവധി പേര്‍ ശബ്ദമുയര്‍ത്തി. ബോധപൂര്‍വ്വമായും അല്ലാതെയും സംഭവിക്കുന്ന കൊലപാതത്തില്‍ കുറ്റവാളിയെ വധശിക്ഷയ്ക്ക് വിധിച്ചാല്‍ കുറ്റവാളിയും ഭരണകൂടവും ചെയ്യുന്നത് ഒന്നുതന്നെയാവില്ലേയെന്നാണ് വധശിക്ഷയെ എതിര്‍ക്കുന്നവര്‍ പ്രധാനമായും ഉന്നയിക്കുന്ന ധാര്‍മ്മിക പ്രശ്നം. സാമൂഹിക ചുറ്റുപാടുകളാണ് ഒരു പരിധിവരെ മനുഷ്യനില്‍ കുറ്റവാസന സൃഷ്ടിക്കുന്നത്. അങ്ങനെ വരുമ്പോള്‍ സാമൂഹികമായ അസമത്വത്തെ ഇല്ലായ്മ ചെയ്താല്‍ കുറ്റവാളി ശിക്ഷിക്കപ്പെടുമെങ്കിലും കുറ്റവാസന സമൂഹത്തില്‍ അവശേഷിക്കുക തന്നെ ചെയ്യുമെന്നും ഇവര്‍ വാദിക്കുന്നു. എന്നാല്‍, വധശിക്ഷ ആവശ്യപ്പെടുന്ന ഭരണകൂടങ്ങള്‍ ഇരയുടെ നീതിയോടൊപ്പം നില്‍ക്കുകയാണ് ഭരണകൂടത്തിന്‍റെ കടമയെന്ന് ചൂണ്ടിക്കാട്ടുന്നു. അരിസോണയില്‍ വധശിക്ഷയ്ക്കായി ഗ്യാസ് ചേമ്പര്‍ പുനസ്ഥാപിക്കാനുള്ള തീരുമാനം ലോകവ്യാപകമായി വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്. (പ്രതീകാത്മക ചിത്രങ്ങള്‍ ഗെറ്റിയില്‍ നിന്ന്)

PREV
120
കുറ്റവാളികള്‍ക്കായി ഗ്യാസ് ചേമ്പറുകളൊരുക്കി അരിസോണ; ലോകവ്യാപക പ്രതിഷേധം

അധികാരത്തിലിരുന്ന അവസാനത്തെ ആറ് മാസത്തിനുള്ളിൽ നിരവധി വധശിക്ഷകൾ നടപ്പാക്കിക്കൊണ്ടാണ് ഡൊണാൾഡ് ട്രംപ് അധികാരമൊഴിഞ്ഞത്. ഇത് ഏറെ പ്രതിഷേധത്തിന് ഇടയാക്കി. ട്രംപ് വധശിക്ഷ പുനരാരംഭിക്കുന്നതിനുമുമ്പ് 17 വർഷമായി അമേരിക്കയില്‍ ഫെഡറൽ വധശിക്ഷ  താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. സ്വാഭാവികമായും തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഫെഡറല്‍ വധശിക്ഷ അവസാനിപ്പിക്കുമെന്ന് ജോ ബൈഡന്‍   അവകാശപ്പെട്ടിരുന്നു. ഫെഡറൽ ഗവൺമെന്‍റിന്‍റെ മാതൃക പിന്തുടരാൻ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. 

220

ഫെഡറൽ വധശിക്ഷ നിരോധിച്ചുകൊണ്ട് ബിഡൻ തന്‍റെ ആദ്യ ദിവസങ്ങളിൽ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുവരെ അത്തരമൊരു നടപടിയുണ്ടായില്ല. ഇതോടെ ഇത് അധികാരം നേടാനുള്ള ഒരു രാഷ്ട്രീയ കളിമാത്രമായുരുന്നോ എന്ന സംശയം ബലപ്പെടുന്നതിനിടെയാണ് അരിസോണ സംസ്ഥാനം വധശിക്ഷ പുനരാരംഭിക്കാനും അതിനായി ഗ്യാസ് ചേമ്പര്‍ സജ്ജീകരിക്കാനും തീരുമാനിച്ചത്. 

320

ഗ്യാസ് ചേമ്പറിനായി പോളണ്ടിലെ ഓഷ്വിറ്റ്സിൽ 8,65,000 ജൂതന്മാരെ കൊല്ലാൻ ജര്‍മ്മന്‍ നാസികൾ ഉപയോഗിച്ച വിഷവാതകമാണ്  അരിസോണ തെരഞ്ഞെടുത്തത്. പദ്ധതി നടപ്പാക്കാനായി അരിസോണ ഫീനിക്‌സിന്‍റെ തെക്കുകിഴക്ക് ഫ്ലോറൻസിലെ സംസ്ഥാന ജയിലിലെ ഗ്യാസ് ചേംമ്പർ സംവിധാനങ്ങള്‍ പുതുക്കി. കുറ്റവാളികളെ കൊല്ലാനായി മാരകമായ ഹൈഡ്രജൻ സയനൈഡ് വാതകം നിർമ്മിക്കാൻ ആവശ്യമായ വസ്തുക്കൾ അരിസോണ സംഭരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.  

420

രണ്ട് ദശകത്തിലേറെയായി ശിക്ഷിക്കപ്പെട്ട കുറ്റവാളി വാൾട്ടർ ലാഗ്രാന്‍റിനെ 1999 ലാണ് അരിസോണയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. 1982 ൽ തെക്കൻ അരിസോണയിൽ ഒരു ബാങ്ക് മാനേജരെ കൊലപ്പെടുത്തിയ കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് ജർമ്മൻ സഹോദരന്മാരിൽ രണ്ടാമത്തെയാളാണ് വാൾട്ടർ ലാഗ്രാന്‍റ്. ഇദ്ദേഹമാണ് യുഎസ് ഗ്യാസ് ചേമ്പറിൽ അവസാനമായി വധിക്കപ്പെട്ട തടവുകാരൻ.  കോടതികൾ ഗ്യാസ് ചേമ്പര്‍ രീതി ഭരണഘടനാവിരുദ്ധമാണെന്ന് കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ഇരുസഹോദരന്മാരും മരണത്തിനായി ഗ്യാസ് ചേമ്പർ  തെരഞ്ഞെടുത്തത്. 

520

മാരകമായ കുത്തിവയ്പ്പ് എടുക്കാന്‍ അവസാന നിമിഷം കാൾ ലാഗ്രാൻഡ് സമ്മതിച്ചു. എന്നാല്‍, വാൾട്ടർ ലാഗ്രാന്‍റ് ഗ്യാസ് ചേമ്പര്‍ മരണം നിരസിച്ചു. മരിക്കാൻ 18 മിനിറ്റ് എടുത്ത ലാഗ്രാന്‍റിനെ ഒരു കസേരയിൽ ഇരുത്തി ശ്വാസം മുട്ടിച്ചാണ് വധശിക്ഷ നടപ്പാക്കിയത്. എന്നാല്‍, ആ കുറ്റവാളിയുടെ വേദന നിറഞ്ഞ മരണം രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍‌ത്തി. വധശിക്ഷ നിര്‍ത്തലാക്കിയ ജർമ്മനിയിൽ ഈ കേസ് വ്യാപകമായ വിമർശനങ്ങൾ സൃഷ്ടിച്ചു. ഇതേ തുടര്‍ന്ന് അമേരിക്കയില്‍ ഗ്യാസ് ചേമ്പര്‍ വധശിക്ഷാ രീതി മരവിപ്പിച്ചിരുന്നു. 

620

എന്നാല്‍ പെട്ടെന്ന് വധശിക്ഷ പുവരാരംഭിക്കുന്നതെന്ത് കൊണ്ടാണെന്ന് വ്യക്തമാക്കാന്‍ അരിസോണയിലെ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. അമേരിക്കയില്‍ ഇപ്പോള്‍ വധശിക്ഷ നിരക്ക് വളരെ താഴ്ന്ന നിലയിലാണ്. ധാർമ്മിക ആശങ്കകളെത്തുടർന്ന് മാരകമായ കുത്തിവയ്പ്പ് മരുന്നുകൾ നൽകാൻ ഫാർമ ഭീമന്മാർ വിസമ്മതിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.  കഴിഞ്ഞ ഡിസംബറിൽ മാരകമായ സയനൈഡ് വാതകം ഉത്പാദിപ്പിക്കുന്നതിനായി പൊട്ടാസ്യം സയനൈഡ്, സോഡിയം ഹൈഡ്രോക്സൈഡ്, സൾഫ്യൂറിക് ആസിഡ് എന്നിവയുൾപ്പെടെയുള്ളവ വാങ്ങാന്‍ അരിസോണ സംസ്ഥാന അധികൃതർ 2,000 ഡോളറിൽ കൂടുതൽ ചെലവഴിച്ചുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. 

720

കൊല അറയുടെ വാതിലിലും ജനലുകളിലുമുള്ള തുരുമ്പ് വൃത്തിയാക്കി റബ്ബർ കൊണ്ട് പൊതിഞ്ഞു. കെമിക്കൽ മിക്സിംഗ് റൂമിലെ എക്‌സ്‌ഹോസ്റ്റ് ഫാൻ നന്നാക്കുകയും ഫാനും ഒരു വെന്‍റിലേറ്ററും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതായും മുറിക്കുള്ളില്‍ ഒരു പുക ഗ്രനേഡ് സ്ഥാപിക്കുകയും ചെയ്തുവെന്ന് രേഖകൾ പറയുന്നു. 'ഡെത്ത് ഹൌസ്' എന്ന് വിളിക്കപ്പെടുന്ന അറയില്‍, വാതിലിനും ജനാലകൾക്കും സമീപം ഒരു മെഴുകുതിരി കത്തിച്ച് വായുവിന്‍റെ സാന്നിധ്യവും പരീക്ഷിച്ചു. 

820

അമേരിക്കയില്‍ പതിറ്റാണ്ടുകൾ പഴക്കമുള്ള ഗ്യാസ് ചേംമ്പർ നിയമങ്ങളുള്ള നാല് സംസ്ഥാനങ്ങളിൽ ഒന്നാണ് അരിസോണ. അരിസോണയില്‍ കുത്തിവയ്പ്പിലൂടെയുള്ള വധശിക്ഷ വിധിക്കുന്നതിന് കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടാൽ വധശിക്ഷ ലഭിക്കുന്ന തടവുകാർക്ക് മരണത്തിനായി ഗ്യാസ് ചേംമ്പർ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം നല്‍കിയിരുന്നു. നിലവിൽ സംസ്ഥാനത്തെ 115 വധശിക്ഷാ തടവുകാരിൽ 17 പേർ ഗ്യാസ് ചേംബര്‍ മരണം തെരഞ്ഞെടുത്തതായി അധികൃതര്‍ പറയുന്നു. 

920

ഭരണഘടനാ ബാധ്യതകൾ നിറവേറ്റുന്നതിനും കോടതി ഉത്തരവുകൾ നടപ്പാക്കുന്നതിനും ഇരകളുടെ കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിനും തങ്ങള്‍ ബാധ്യസ്ഥരാണെന്നാണ് ഇത് സംബന്ധിച്ച് സംസ്ഥാനത്തിന്‍റെ കാഴ്ചപ്പാട്. എന്നാല്‍, 2007 മുതൽ ഈ വർഷം നിയമം  ഭേദഗതി ചെയ്യുന്നതുവരെ ഗ്യാസ് ചേമ്പർ വധശിക്ഷ നടപ്പാക്കാനുള്ള വ്യവസ്ഥകള്‍ സംസ്ഥാനത്തെ നിയമവ്യവസ്ഥയിലില്ലെന്നാണ് അരിസോണയിൽ വധശിക്ഷ നിയമത്തെ കുറിച്ച് അഭിഭാഷകർ പറയുന്നത്.

1020

മരണശിക്ഷ അർഹിക്കുന്ന 17 തടവുകാരിൽ ആരെങ്കിലും ഒരാള്‍ ഗ്യാസ് ചേമ്പർ മരണം തെരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ അത് പ്രവർത്തിക്കാൻ സംസ്ഥാനം ആഗ്രഹിക്കുന്നുവെന്ന്  അരിസോണയില്‍ വധശിക്ഷാ അപ്പീലിൽ തടവുകാരെ പ്രതിനിധീകരിക്കുന്ന ഫെഡറൽ പബ്ലിക് ഡിഫെൻഡർ ഓഫീസിലെ യൂണിറ്റ് ചീഫ് ഡേൽ ബെയ്ച്ച് പറഞ്ഞു. റിപ്പബ്ലിക്കൻ ഗവർണർ ഡഗ് ഡ്യൂസിയുടെ ഓഫീസ് സംസ്ഥാനത്ത് ഗ്യാസ് ചേമ്പർ വധശിക്ഷ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകളെ ന്യായീകരിച്ചു. അരിസോണയിലെ ഭരണഘടനയിൽ പറഞ്ഞിരിക്കുന്നതുപോലെ ഡ്യൂസി സര്‍ക്കാര്‍ നിയമം പിന്തുടരുകയാണെന്ന് വക്താവ് സി.ജെ. കാരാമർജിൻ പറഞ്ഞു. പല കേസുകളിലും ഇരകൾ നീതിക്കായി വളരെക്കാലമായി കാത്തിരിക്കുകയാണെന്നാണ് റിപ്പബ്ലിക്കന്‍ സര്‍ക്കാറിന്‍റെ വാദം.

1120

ഇതിനിടെ ഇസ്രായേലിലെയും ജർമ്മനിയിലെയും അടക്കം അന്താരാഷ്ട്രതലത്തിൽ അരിസോണയിലെ ഹോളോകോസ്റ്റ് നടപടിക്കെതിരെ ശബ്ദമുയര്‍‌ന്നു. പൊതുവായി ആരെങ്കിലും വധശിഷയെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്നല്ല, ജൂതരെ ഉന്മൂലനം ചെയ്യാനായി ഉപയോഗിക്കപ്പെട്ട വിഷവാതകത്തിന് ക്രിമിനൽ നീതി സംവിധാനത്തില്‍ സ്ഥാനമില്ലെന്ന് അമേരിക്കൻ സമൂഹത്തിൽ പൊതുവായ ധാരണയുണ്ടെന്നായിരുന്നു ഇത് സംബന്ധിച്ച് അമേരിക്കൻ ജൂത സമിതി പുറത്തിറക്കിയ പ്രസ്താവന. 

1220

1992 ൽ അരിസോണയിലെ ഗ്യാസ് ചേംമ്പറിനുള്ളിൽ തന്‍റെ ക്ലയന്‍റ് ഡോൺ ഹാർഡിംഗിനെ വധിച്ചതിന് സാക്ഷ്യം വഹിച്ച ജിം ബെലിഞ്ചർ എസെഡ് സെന്‍ട്രല്‍ എന്ന് ഓണ്‍ലൈന്‍ മാസികയിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇങ്ങനെ പറയുന്നു: "ഹാർഡിംഗിനെ നഗ്നയാക്കി, ഒരു ജോടി വെള്ള, ഡയപ്പർ പോലുള്ള അടിവസ്ത്രങ്ങൾ മാത്രം ധരിച്ചു. ഗ്യാസ് ഓണാക്കിയപ്പോൾ, ഹാർഡിംഗ് ചുരുങ്ങിയത് എട്ട് മിനിറ്റെങ്കിലും 'വേദനയോടെ' മുഖം ചുളിക്കുന്നതും ശരീരം ഞെട്ടിക്കുന്നതും തല പിന്നോട്ടും പിന്നോട്ടും നീട്ടുന്നതും ഞാന്‍ കണ്ടു."

1320

"ഡോൺ ഹാർഡിംഗിന്‍റെ ശരീരം അക്രമാസക്തമായി. അവന്‍റെ കൈകൾ കസേരയുമായി ബന്ധിപ്പിച്ച ബെല്‍ട്ടുകളില്‍ ഞെരുങ്ങി. അയാളുടെ മുഖവും ശരീരവും കടും ചുവപ്പായി മാറി. അവന്‍റെ നെറ്റിയിലെയും കഴുത്തിലെയും ഞരമ്പുകൾ പൊട്ടിത്തെറിക്കുമെന്ന് ഞാൻ ഭയന്നു. ഓരോ നിമിഷവും അയാള്‍ വായുവിലേക്ക് കുതിക്കാന്‍ ശ്രമിച്ചു. അയാളുടെ ശരീരം രോഗാവസ്ഥയിൽ അനിയന്ത്രിതമായി വിറച്ചു തുടങ്ങി. അവന്‍റെ തല മുന്നോട്ടും പിന്നോട്ടും ശക്തമായി ആട്ടിക്കൊണ്ടിരുന്നു.  കൈകൾ കസേരയില്‍ അള്ളിപ്പിടിച്ചിരുന്നു." ഹാർഡിംഗ് മരിക്കാൻ 10 മിനിറ്റും 31 സെക്കൻഡും എടുത്തു. 'പുക ശ്വസിച്ചയുടനെ അദ്ദേഹം എന്നെ നോക്കിയപ്പോള്‍ അയാളുടെ മുഖത്തെ നോട്ടം ഞാൻ ഒരിക്കലും മറക്കില്ല. ക്രൂരതയുടെ ആ ചിത്രമാണ് എന്‍റെ ജീവിതകാലം മുഴുവൻ എന്നെ വേട്ടയാടുന്നത്, 'ബെലിഞ്ചർ എഴുതി. 

1420

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വധശിക്ഷ പുനരാരംഭിക്കുമെന്ന് രണ്ട് മാസം മുമ്പ് അരിസോണ പ്രോസിക്യൂട്ടർമാർ സൂചന നൽകിയിരുന്നു. രണ്ട് തടവുകാരായ ഫ്രാങ്ക് അറ്റ്‍വുഡ്, ക്ലാരൻസ് ഡിക്സൺ എന്നിവരാണ് വധശിക്ഷാ പട്ടികയിൽ ഇപ്പോള്‍ ഒന്നാമതുള്ളത്. 1992 ന് മുമ്പുള്ള കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഇരുവർക്കും ഗ്യാസ് ചേമ്പറോ മാരകമായ കുത്തിവയ്പ്പുകളോ തെരഞ്ഞെടുക്കാം. 1978 ൽ മാരികോപ്പ കൗണ്ടിയിൽ 21 കാരിയായ ഡിയാന ബോഡോയിനെ കൊന്ന കുറ്റത്തിനാണ് ഡിക്സണെ വധശിക്ഷയ്ക്ക് വിധിച്ചത്. 1984 ൽ എട്ട് വയസ്സുകാരനായ വിക്കി ലിൻ ഹോസ്കിൻസണെ കൊന്ന സംഭവത്തിൽ ആറ്റ്‍വുഡിന് വധശിക്ഷ ലഭിച്ചത്. ട്യൂസണിന് പുറത്തുള്ള മരുഭൂമിയിൽ നിന്നാണ് അന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

1520

2014 ല്‍ മാരകമായ വിഷം കുത്തിവച്ച് വധിക്കപ്പെട്ട ജോസഫ് വുഡിന്‍റെ മരണശേഷം അരിസോണയിൽ വധശിക്ഷ തന്നെ നിർത്തിവച്ചു. രണ്ട് മണിക്കൂറിനുള്ളിൽ രണ്ട് മയക്കുമരുന്ന് കോമ്പിനേഷന്‍റെ 15 ഡോസുകളാണ് അന്ന് അയാളില്‍ കുത്തിവച്ചത്.  1989 ൽ കാമുകിയായ ഡെബ്ര ഡയറ്റ്സിനെയും അവളുടെ പിതാവ് യൂജിൻ ഡയറ്റ്സിനെയും ട്യൂസോണിൽ വെടിവച്ച് കൊന്ന കുറ്റത്തിന് ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നു. റിപ്പബ്ലിക്കൻ സംസ്ഥാനത്തും വധശിക്ഷ ഇപ്പോഴും നിലനിൽക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ശക്തമായ ബാർബിറ്റ്യൂറേറ്റുകളുടെ കുറവ് - മാരകമായ കുത്തിവയ്പ്പ് മരുന്നുകൾ എന്നിവയുടെ അഭാവം എല്ലാത്തരത്തിലുമുള്ള വധശിക്ഷകൾ മന്ദഗതിയിലായി.  

1620

കഴിഞ്ഞ മാസം സൗത്ത് കരോലിനയിൽ വധശിക്ഷ കാത്ത് കഴിയുന്ന തടവുകാരെ ഇലക്ട്രിക് കസേരയോ പുതുതായി രൂപീകരിച്ച ഫയറിംഗ് സ്ക്വാഡിനെയോ വധശിക്ഷയ്ക്കായി തെരഞ്ഞെടുക്കാൻ അനുവാദം നല്‍കി. അരിസോണയും വധശിക്ഷയ്ക്കായുള്ള മയക്കുമരുന്ന് വിതരണക്കാരെ കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്നു. എന്നാൽ, പെന്‍റോബാർബിറ്റലിന്‍ എന്ന വിഷം സംസ്ഥാനത്തിന് ലഭിച്ചതായും  അറിയിപ്പുണ്ട്. ഗ്യാസ് ചേമ്പര്‍ വീണ്ടും തുറക്കാനുള്ള നീക്കം കുറ്റവാളികളുടെ  വധശിക്ഷ പുനരാരംഭിക്കാനുള്ള സര്‍ക്കാറിന്‍റെ മറ്റൊരു ശ്രമമാണെന്ന് കരുതപ്പെടുന്നു. 

1720

ഗ്യാസ്-ചേമ്പര്‍ മരണങ്ങളുടെ ഭയാനകമായ സ്വഭാവവും മാരകമായ കുത്തിവയ്പ്പുകളുടെ വധശിക്ഷയും അമേരിക്കയെ ഇത്തരത്തിലുള്ള വധശിക്ഷകള്‍ക്കെതിരെ ചിന്തിക്കാന്‍ പ്രയരിപ്പിക്കുകയാണെന്ന് 25 വർഷത്തിലേറെയായി വധശിക്ഷയെക്കുറിച്ച് പഠിക്കുന്ന ഫോർഡാം ലോ സ്‌കൂൾ പ്രൊഫസർ ഡെബോറ ഡെന്നോ പറയുന്നു. 'ദി ലാസ്റ്റ് ഗ്യാസ്പ്: ദി റൈസ് ആൻഡ് ഫാൾ ഓഫ് അമേരിക്കൻ ഗ്യാസ് ചേമ്പർ' എന്ന പുസ്തകത്തിൽ, 1924 മുതൽ 1999 വരെ അമേരിക്കയിൽ നടന്ന മാരക വാതക വധശിക്ഷകളിൽ 594 പേരെ വിധേയരാക്കിയെന്ന് എഴുത്തുകാരൻ സ്കോട്ട് ക്രിസ്റ്റ്യൻസൺ പറയുന്നു. 

1820

നാസികളാണ് ഗ്യാസ് ചേംബറുകള്‍ കണ്ടുപിടിച്ചതെന്ന് ചിലർ കരുതുന്നുണ്ടെങ്കിലും ഗ്യാസ് ചേബർ, വധശിക്ഷയ്ക്കായി ആദ്യം നിർമ്മിച്ചത് നെവാഡയിലാണെന്ന് അദ്ദേഹം പറയുന്നു. 1924 ലാണ് ഗ്യാസ് ചേംബര്‍ വധശിക്ഷ ആദ്യമായി ഉപയോഗിക്കുന്നത്.  ഒന്നാം ലോകമഹായുദ്ധ സമയത്ത് യുഎസ് സൈന്യവും രാസവ്യവസായവും നടത്തിയ രാസയുദ്ധ ഗവേഷണത്തിന്‍റെ ഉപോൽപ്പന്നമായിരുന്നു ഗ്യാസ് ചേംബർ. പിന്നീട് വ്യാവസായിക തലത്തിൽ ദശലക്ഷക്കണക്കിന് ആളുകളെ കശാപ്പ് ചെയ്യുന്നതിനായി അതിന്‍റെ ഉപയോഗം വിപുലീകരിച്ചു. 

1920

ഓഷ്വിറ്റ്സിന് ശേഷവും, അമേരിക്കയിൽ ഗ്യാസ് ചേംമ്പർ വധശിക്ഷ നിർത്തലാക്കാൻ 50 വർഷത്തിലധികം സമയമെടുത്തെന്ന് അദ്ദേഹം എഴുതുന്നു. അരിസോണ, കാലിഫോർണിയ, മിസോറി, വ്യോമിംഗ് എന്നിവിടങ്ങളിലെ നീതി നിയമ പുസ്തകങ്ങളിൽ മാരകമായ വാതക നിർവ്വഹണ നിയമങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുവെന്ന് ക്രിസ്റ്റ്യൻസൺ തന്‍റെ 2010 ലെ പുസ്തകത്തിൽ എഴുതി. അടുത്ത കാലത്തായി, ഒക്ലഹോമ, മിസിസിപ്പി, അലബാമ എന്നിവ നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാൻ അനുവദിക്കുന്ന നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. 

2020

നാസികൾ സൈക്ലോൺ ബി എന്ന കീടനാശിനിയുടെ ഉപയോഗിച്ച് നടത്തിയ  ഗ്യാസ് ചേമ്പര്‍ വധങ്ങള്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ അരിസോണ ഉദ്യോഗസ്ഥർ തിരിച്ചറിയണമെന്ന് , 'അമേരിക്ക എങ്ങനെയാണ് വധശിക്ഷ നടപ്പാക്കുന്ന'തെന്ന് വിമർശിച്ച ഡെത്ത് പെനാൽറ്റി ഇൻഫർമേഷൻ സെന്‍റിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടർ റോബർട്ട് ഡൻഹാം പറയുന്നു. 2021 ൽ ഒരു തടവുകാരനെ സയനൈഡ് വാതകം ഉപയോഗിച്ച് വധിക്കുന്നത് ധാർമ്മികമായി സ്വീകാര്യമാണെന്ന് അവര്‍ ഗൌരവമായി വിശ്വസിക്കാൻ എന്താണ് അവർ ചിന്തിച്ചതെന്ന് നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്, ”ഡൻഹാം പറഞ്ഞു. കഴിഞ്ഞ 17 വർഷമായി ഫെഡറല്‍ സര്‍ക്കാര്‍ വധശിക്ഷ നടപ്പാക്കിയില്ലെങ്കിലും അമേരിക്കയില്‍ സംസ്ഥാന തലത്തിൽ വധശിക്ഷകൾ നടക്കുന്നുണ്ട്. മൊത്തത്തിൽ, അലബാമ, കാലിഫോർണിയ, ഫ്ലോറിഡ ഉൾപ്പെടെ 27 സംസ്ഥാനങ്ങളിൽ ഇപ്പോഴും വധശിക്ഷയുണ്ട്. യുഎസിലുടനീളം വിവിധ കേസുകളിലായി 2,500 ഓളം പുരുഷന്മാരും സ്ത്രീകളും ഫെഡറൽ, സ്റ്റേറ്റ് ജയിലുകളിൽ വധശിക്ഷയ്ക്ക് വിധേയരായി കഴിയുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.  
 
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!

Recommended Stories