ലോക്ഡൗണ്‍; എല്ലാം തുറന്നിട്ട് ചൈന !!

First Published Sep 4, 2020, 11:26 AM IST

ലോകത്ത് ആദ്യമായി കൊവിഡ് 19 സ്ഥിരീകരിച്ച ചൈനീസ് പ്രവിശ്യയായ വുഹാന്‍ പത്ത് മാസങ്ങള്‍ക്ക് ശേഷം പൂര്‍ണ്ണമായും തുറന്ന് കൊടുത്തു. എന്നാല്‍, വീടിന് പുറത്തിറങ്ങുകയാണെങ്കില്‍ മാസ്ക് മുഖ്യമാണ്. കൊവിഡ് ലോക്ഡൗണില്‍ ഇളവുകള്‍ കൊടുക്കുന്നതിന്‍റെ ഭാഗമായി സ്കൂളുകള്‍ അടക്കം തുറക്കാന്‍ ചൈനീസ് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. ലോകമെമ്പാടും ലക്ഷങ്ങളുടെ ജീവൻ അപഹരിച്ച കോറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കാൻ യുറോപ്യൻ യൂണിയൻ ലോകാരോഗ്യ അസംബ്ലിയുടെ വാർഷിക സമ്മേളനത്തിൽ പ്രമേയം കൊണ്ടുവന്നിരുന്നു. ഇന്ത്യ ഉൾപ്പെടെ 120 രാജ്യങ്ങൾ യൂറോപ്യൻ യൂണിയൻ കൊണ്ടുവന്ന പ്രമേയത്തെ  അനുകൂലിച്ചിരുന്നു. എന്നാൽ അന്നൊന്നും ഇതിനോട് പ്രതികരിക്കാൻ ചൈന തയ്യാറായിരുന്നില്ല. പിന്നീട് രോ​ഗബാധിതരുടെ എണ്ണം ക്രമാധീതമായി ഉയർന്നതോടെയാണ് ചൈനയ്ക്ക് പ്രമേയത്തെ അനുകൂലിക്കേണ്ടി വന്നത്. വേൾഡോമീറ്ററിന്റെ കണക്കനുസരിച്ച് ചൈനയിൽ 85,102 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 4,634 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഗരം തുറന്ന് കൊടുത്തെങ്കിലും ഇന്നലെയും ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ 25 പേർക്കാണ് പുതുതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്.

ചൈനയിലെ വുഹാനിൽ, ഹുബെ പ്രവിശ്യയിലെ ഒരു പ്രൈമറി സ്കൂളിൽ ക്ലാസ് കഴിഞ്ഞ് മാസ്ക്ധരിച്ചുകൊണ്ട് പുറത്തേയ്ക്ക് വരുന്ന വിദ്യാർത്ഥികൾ.
undefined
ചൈനയിലെ വുഹാനിൽ, ഹുബെ പ്രവിശ്യയിലെ യാങ്‌സി നദിയിൽ ഒരു ബോട്ടിൽ സഞ്ചരിക്കുന്ന ആളുകൾ.
undefined
undefined
ചൈനയിൽ ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ വുഹാനിലെ തെരുവിൽ നൃത്തം ചെയ്യുന്നവർ.
undefined
മാസ്ക് മാറ്റിവെച്ച് സെൽഫി എടുക്കുന്ന രണ്ട് യുവതികൾ. വുഹാനിൽ, ഹുബെ പ്രവിശ്യയിലെ യാങ്‌സി നദിയിൽ ഒരു ബോട്ടിൽ യാത്രചെയ്യുകയായിരുന്നു ഇവർ.
undefined
undefined
മാസ്ക് ധരിച്ചുകൊണ്ട് ഒരു ബസ്സിൽ യാത്ര ചെയ്യുന്നവർ. വുഹാനിലെ ഹുബെ പ്രവിശ്യയിൽ നിന്നുള്ള ചിത്രം.
undefined
സ്കൂൾ വിട്ട ശേഷം കുട്ടികളെ കൂട്ടിക്കൊണ്ട് പോകാൻ മാസ്ക് ധരിച്ച് എത്തിയ മാതാപിതാക്കൾ. കുട്ടികളെയും ചിത്രത്തിൽ കാണാം.
undefined
undefined
ചൈനയിൽ ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ തിരക്കേറി വരുന്ന വുഹാനിലെ ഒരു മാർക്കറ്റ്.
undefined
മാസ്ക് ധരിച്ചുകൊണ്ട് ബോട്ടിൽ യാത്ര ചെയ്യുന്ന ഒരു കുടുംബം.
undefined
undefined
യാങ്‌സി നദിയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ബോട്ടിൽ നിന്നുള്ള കാഴ്ച
undefined
വുഹാനിലെ ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള കാഴ്ച
undefined
undefined
മാസ്ക് ധരിച്ചുകൊണ്ട് തന്റെ വീടിനു പുറത്തിറങ്ങിയ ഒരു വയോധികൻ
undefined
വുഹാനിൽ, ഹുബെ പ്രവിശ്യയിലെ യാങ്‌സി നദിയിൽ നീന്താൻ എത്തിയവർ
undefined
undefined
വുഹാനിലെ ഒരു തെരുവിൽ നൃത്തം ചെയ്യുന്ന രണ്ട് യുവതികളും കാഴ്ച്ചക്കാരും
undefined
മാസ്ക് ധരിച്ചുകൊണ്ട് വുഹാനിൽ ഒരു സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ
undefined
click me!