കൊറോണയ്ക്ക് മുമ്പും പിമ്പും സ്പെയിനിലെ കാളയോട്ട ചിത്രങ്ങള്‍ കാണാം

Published : Jul 08, 2020, 12:01 PM ISTUpdated : Jul 08, 2020, 12:06 PM IST

കൊറോണാ വൈറസിന് മുമ്പും പിമ്പും എന്നതരത്തില്‍ ലോകം പതുക്കെയെങ്കിലും മാറുകയാണ്. ഏതാണ്ട് ഏഴ് മാസത്തോളമായി ലോകം പഴയത് പോലെ സക്രിയമായി ചലിച്ച് തുടങ്ങിയിട്ട്. അതിനിടെ ഇനി കാര്യങ്ങള്‍ പഴയതുപോലെയാകുമോ എന്ന സംശയവും ഉയരുന്നു. അതിനിടെ റോയിറ്റേഴ്സ് ഫോട്ടോഗ്രാഫര്‍ ജോണ്‍ നാസ്ക, സ്പെയിനിലെ സാന്‍ ഫെര്‍മിന്‍ ഉത്സവം നടന്ന വഴികളിലൂടെ കഴിഞ്ഞ വര്‍ഷത്തെ ഫോട്ടോഗ്രാഫുകളുമായി നടന്നു. ഇത്തവണ ലോക്ഡൗണായതിനാല്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നു. ആഘോഷങ്ങളില്ലാതെ  നിശബ്ദമായ ആ വഴികളില്‍ കഴിഞ്ഞ വര്‍ഷം ഇതേസമയം നടന്ന ദൃശ്യങ്ങളെ ഒപ്പം നിര്‍ത്തി അദ്ദേഹം പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം. 

PREV
112
കൊറോണയ്ക്ക് മുമ്പും പിമ്പും സ്പെയിനിലെ കാളയോട്ട ചിത്രങ്ങള്‍ കാണാം

2019 ലെ സാൻ ഫെർമിൻ ഉത്സവത്തില്‍ പകര്‍ത്തിയ ചിത്രം 2020 ജൂലൈ 7 ന് അതേ തെരുവില്‍ പ്രദര്‍ശിപ്പിക്കുന്ന റോയിറ്റേഴ്സ് ഫോട്ടോഗ്രാഫര്‍ ജോണ്‍ നാസ്ക. 2019 ലെ സാന്‍ ഫെര്‍മിന്‍ ഉത്സവത്തില്‍ കാളകളുടെ ആദ്യ ഓട്ടമത്സരത്തിനിടെ ഒരു കാളയുടെ മുന്നില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നയാളാണ് ചിത്രത്തിലെ ചിത്രത്തിനുള്ളില്‍. 2020 ല്‍ കൊവിഡ് 19 നെ തുടര്‍ന്ന് ലോക്ഡൗണിലായതിനാല്‍ സ്പെയിനില്‍ കാളയോട്ടമത്സരം നിര്‍ത്തിവച്ചിരിക്കുകയാണ്. 

212

2019 ജൂലൈയിൽ സ്പെയിനിലെ പാംപ്ലോണയിൽ നടന്ന സാൻ ഫെർമിൻ ഉത്സവത്തിന്‍റെ രണ്ടാം ദിവസത്തിൽ ഒരു തെരുവില്‍ കാളകളുടെ ഓട്ടത്തിനിടയിൽ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ ഉയര്‍ത്തിപ്പിടിച്ച ചിത്രത്തില്‍ കാണാം. അതോടൊപ്പം 2020 ല്‍ അതേ ദിവസം ശൂന്യമായ തെരുവിലൂടെ നടന്നു പോകുന്നവരെയും കാണാം. 

312

2019 ജൂലൈയിൽ സ്പെയിനിലെ പാംപ്ലോണയിൽ നടന്ന സാൻ ഫെർമിൻ ഉത്സവത്തിന്‍റെ രണ്ടാം ദിവസത്തിൽ ഒരു തെരുവില്‍ കാളകളുടെ ഓട്ടത്തിനിടയിൽ, കാളകളുടെ മുന്നില്‍ നിന്ന് രക്ഷപ്പെടുന്നവരെയും ഒരു വര്‍ഷത്തിന് ശേഷം അതേ ദിവസം ഒഴിഞ്ഞ തെരുവും കാണാം. 

412

2019 ജൂലൈയിൽ ഒരു തെരുവിന് മുന്നിൽ നിന്ന് എടുത്ത ചിത്രത്തില്‍ ആഘോഷത്തിനെത്തിയ ആളുകള്‍  പ്രഭാതഭക്ഷണം കഴിക്കുന്നു. കൂടെ 2020 ല്‍ റദ്ദാക്കിയ സാൻ ഫെർമിൻ ഉത്സവത്തിന്‍റെ രണ്ടാം ദിവസത്തെ  ഒഴിഞ്ഞ തെരുവും കാണാം. 

512

2019 ജൂലൈയിൽ അതേ തെരുവില്‍ നിന്നും എടുത്ത സാൻ ഫെർമിൻ ഉത്സവത്തിൽ കാളകളുടെ ഓട്ടത്തിനിടെ കൂടെ ഓടുന്നവര്‍. ഉത്സവം റദ്ദാക്കിയിതിനെ തുടര്‍ന്ന് നിശബ്ദമായ തെരുവും കാണാം.  

612

2019 ജൂലൈയിൽ സാൻ ഫെർമിൻ ഉത്സവത്തിൽ ഒരു തെരുവില്‍ നിന്നെടുത്ത ചിത്രത്തില്‍ കാളകളുടെ ഓട്ടത്തിനിടെ പരിക്കേറ്റയാളെ ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ ചികിത്സിക്കുന്നു. 2020 ലെ ആളൊഴിഞ്ഞ അതേ തെരുവും കാണാം. 

712

2019 ജൂലൈയിൽ സ്പെയിനിലെ പാംപ്ലോണയിൽ നടന്ന കാളയോട്ടത്തിനിടെ വീണുകിടക്കുന്ന ആളുടെ സമീപത്ത് കൂടി പോകുന്ന കാളയുടെ ചിത്രവുമായി 2020 ജൂലൈ 7 ന് അതേ സ്ഥലത്ത്.

812

2019 ജൂലൈയിൽ കാളയോട്ട മത്സരത്തിനിടെ കാളപ്പോര് വേദിയില്‍ നടന്ന ഒരു മത്സരത്തിനിടെ  കാളയ്ക്ക് മുകളിലൂടെ ചാടിയ ഒരു അഭ്യാസി. 2020 ല്‍ അതേ സ്ഥലത്ത് നിന്ന് പകര്‍ത്തിയ ദൃശ്യം. 

912

2019 ജൂലൈയിൽ സ്പെയിനിലെ ഒരു തെരുവിൽ നിന്ന് സാൻ ഫെർമിൻ ഉത്സവത്തിന്‍റെ ഉദ്ഘാടന വേളയിൽ പകര്‍ത്തിയ ചിത്രത്തില്‍, മുതുകില്‍ വെടിക്കെട്ട് നിറച്ച കാളയുടെ രൂപവുമായി ഫയർ ബുളിനടുത്തേക്ക് ഓടുന്ന റിവല്ലേഴ്‌സ്. അതോടൊപ്പം കൊവിഡിനെ തുടര്‍ന്ന് തിരക്കൊഴിഞ്ഞ തെരുവും കാണാം.  

1012

2019 ജൂലൈയിൽ സാൻ ഫെർമിൻ ഉത്സവത്തിന്‍റെ ഉദ്ഘാടന വേളയിൽ ഫയർ ബുൾസ് കാണാന്നെത്തിയവരോടൊപ്പം കരിമരുന്ന് നിറച്ച കാളകളുടെ രൂപങ്ങളുമായി പോകുന്നവര്‍. ലോക്ഡൗണിനെ തുടര്‍ന്ന് അതേ തെരുവില്‍ നിര്‍ത്തിയിട്ട കാറുകളും കാണാം. 

1112

2019 ജൂലൈയിൽ സാൻ ഫെർമിൻ ഫെസ്റ്റിവലിന്‍റെ  ആദ്യ ദിവസത്തിൽ തെരുവില്‍ ആഘോഷങ്ങള്‍ കാണാനായി നില്‍ക്കുന്നവരെ പൊയ് കാളപ്പുറത്ത് വന്ന റിവല്ലര്‍ കാണികളെ അടിക്കുന്നു. 2020 ല്‍ അതേ സ്ഥലം അതേ ദിവസം ഒഴിഞ്ഞു കിടക്കുന്നു. 

1212

2019 ജൂലൈയിൽ കാളയോട്ട മത്സരത്തിനായി എത്തിയവര്‍ തെരുവില്‍ ഇരിക്കുന്നു. 2020 ല്‍ മത്സരം റദ്ദാക്കിയതിനെ തുടര്‍ന്ന് ആളൊഴിഞ്ഞ അതേ തെരുവ്. 

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories