കൊവിഡ്19; ലോകത്ത് മരണം 5 ലക്ഷത്തിലേക്ക്, ഇന്ത്യയില്‍ രോഗികള്‍ 5 ലക്ഷം കടന്നു

First Published Jun 27, 2020, 12:39 PM IST

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ സംഖ്യ അഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു. ലോകത്ത് കൊവിഡ്19 ബാധിച്ചവരുടെ എണ്ണം ഒരു കോടിയോടടുക്കുന്നതിനിടെയാണ് മരണസംഖ്യ അഞ്ച് ലക്ഷത്തോടടുക്കുന്നത്. 99,09,965 പേര്‍ക്കാണ് നിലവില്‍ ലോകത്ത് കൊവിഡ് 19 ബാധിച്ചത്. 4,96,991 പേര്‍ക്ക് ഇതുവരെയായി ജീവന്‍ നഷ്ടമായി. 53,60,766 പേര്‍ക്ക് രോഗം ഭേദമായി. ലോകത്തെ മരണ സംഖ്യ അഞ്ച് ലക്ഷത്തോട് അടുക്കവേ ഇന്ത്യയില്‍ കൊവിഡ്19 ബാധിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. 
 

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 4,805 പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ ആയിരത്തിലധികം മരണവും രേഖപ്പെടുത്തിയത് ബ്രസീലിലാണ്.
undefined
44,156 പേര്‍ക്കാണ് അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. യുഎസിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്.
undefined
undefined
രാജ്യം ഗുരുതരമായ പ്രതിസന്ധിയെ നേരിടുകയാണെന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ അന്റോണി ഫൗസി വ്യക്തമാക്കി.
undefined
വ്യാപനം ശക്തമായതോടെ ലോക്ഡൗണില്‍ അളവുകള്‍ നല്‍കുന്ന പദ്ധതികളില്‍ നിന്ന് ചില അമേരിക്കന്‍ സംസ്ഥാനങ്ങള്‍ പിന്മാറി.
undefined
undefined
അമേരിക്കയില്‍ ഇതുവരെ 1,27,640 പേര്‍ക്കാണ് കൊവിഡ്19 ബാധയേ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ബ്രസീലില്‍ 56,109 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. രോഗബാധിതരുടെ പട്ടികയില്‍ നാലാമതാണ് ഇന്ത്യയുടെ സ്ഥാനം.
undefined
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷവും കടന്നു. നിലവില്‍ ഇന്ത്യയില്‍ 5,09,446 പേര്‍ക്ക് കൊവിഡ്19 രോഗബാധയേറ്റു. 15,689 പേരുടെ ജീവന്‍ നഷ്ടമായി.
undefined
undefined
ഇന്നലെ മാത്രം ഇന്ത്യയില്‍ 17,296 പേർക്ക് പുതിയതായി രോഗം സ്ഥീരികരിച്ചു. പ്രതിദിന രോഗബാധയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന കണക്കാണിത്.
undefined
ആകെ രോഗബാധിതരിൽ 2,95,881 പേർക്ക് രോഗം ഭേദമായി. 1,97,387 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. രോഗമുക്തി നിരക്ക് നിലവിൽ 58.24 ശതമാനമായി ഉയർന്നുവെന്നതാണ് ഏക ആശ്വാസം.
undefined
undefined
ലോക്ഡൗണില്‍ നിന്ന് അണ്‍ലോക്കിലേക്ക് കടന്ന ഈ മാസമാണ് രാജ്യത്ത് ആകെ രോഗികളുടെ 62.85 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്ന വിവരം ആശങ്കയുയുര്‍ത്തുന്നതാണ്.
undefined
അതേസമയം, മഹാരാഷ്ട്ര, ദില്ലി, തമിഴ്നാട് സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്.
undefined
undefined
രാജ്യത്തെ ആകെ രോഗികളുടെ അൻപത്തിയൊമ്പത് ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ മാത്രം ഇതുവരെ ഒന്നര ലക്ഷം പേർക്ക് രോഗം പിടിപെട്ടു.
undefined
എന്നാല്‍ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായധാരാവിയില്‍ രോഗവ്യാപനത്തില്‍ കുറവ് രേഖപ്പെടുന്നുന്നത് ആശയ്ക്ക് വകനല്‍കുന്നു.
undefined
undefined
ദില്ലിയിൽ പരിശോധനകൾ കൂട്ടിയതോടെ ദിവസേന മൂവായിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്.
undefined
രോഗവ്യാപന തോത് കണ്ടെത്താൻ ദില്ലിയിൽ ഇന്ന് മുതൽ സിറോ സർവ്വേക്ക് തുടക്കമാകും. ഇതിന്‍റെ ഭാഗമായി ദില്ലിയില്‍ വീടുകൾ തോറും കയറി പരിശോധനയുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു.
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!