വീടിന് മുന്നിലെ സ്വവര്‍ഗ്ഗ പതാക നീക്കണമെന്ന് ആവശ്യം; പിന്നീട് കണ്ടത്, വീട് മൊത്തം മഴവില്ല് നിറത്തില്‍ !

First Published Jun 10, 2021, 12:41 PM IST


ന്തെങ്കിലും ഒരു കാര്യം ചെയ്യുന്നതില്‍ നിന്ന് നിങ്ങളെ ആരെങ്കിലും തടഞ്ഞാല്‍ എന്തായിരിക്കും നിങ്ങളെ പ്രതികരണം ? എതിര്‍ക്കുന്നയാളുടെ രീതിക്കനുസരിച്ച് നിങ്ങളുടെ പ്രതികരണത്തിന്‍റെ രീതികളും മാറുന്നു. ഇത് പലപ്പോഴും സംഘര്‍ഷത്തിലേക്കും ചെന്നെത്തുന്നു. എന്നാല്‍, അമേരിക്കയിലെ വിസ്കോസിനില്‍ നിന്നുള്ള സ്വവര്‍ഗ്ഗ ദമ്പതികളായ മെമ്മോ ഫാച്ചിനോ (35) യും ലാൻസ് മിയർ (36) യും ഇക്കാര്യത്തില്‍ അല്പം വ്യത്യസ്തരാണ്. തങ്ങളെ എതിര്‍ക്കുന്നവരെ സമചിത്തതയോടെയും ബുദ്ധപരമായും നേരിടുകയാണ് അവരുടെ രീതി. പലപ്പോഴും നമ്മുടെ ചുറ്റുപാടുകളിലും ഇത്തരം വിഷയങ്ങള്‍ നടക്കുമ്പോള്‍ അവ പെട്ടെന്ന് തന്നെ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കാണ് കടക്കുന്നത് എന്നാല്‍ മെമ്മോ ഫാച്ചിനോയും ലാൻസ് മിയരും ചെയ്തത് തികച്ചും വ്യത്യസ്തമായ കാര്യമാണ്... 

അഞ്ച് വർഷമായി മെമ്മോ ഫാച്ചിനോയും ലാൻസ് മിയറും വിവാഹിതരായിട്ട്. 2016 മുതൽ വിസ്കോസിലെ ഇവരുടെ വീടിന് മുന്നില്‍ സ്വവര്‍ഗ്ഗ സ്നേഹികളുടെ അഭിമാന പതാകയായ മഴവില്ല് പതാക പാറിക്കളിക്കുന്നുണ്ട്.
undefined
തങ്ങളുടെ ആഗ്രഹത്തിനെതിരെ നിന്ന അസോസിയേഷന്‍കാരോട് മധുരമായി പ്രതികാരം ചെയ്തിരിക്കുകയാണ് സ്വവര്‍ഗ്ഗ ദമ്പതികളായ മെമ്മോ ഫാച്ചിനോ (35) ഉം ലാൻസ് മിയർ (36) ഉം.
undefined
2016 മുതൽ വിസ്കോസിലെ ഇവരുടെ വീടിന് മുന്നില്‍ പാറിക്കളിക്കുന്ന സ്വവര്‍ഗ്ഗ സ്നേഹികളുടെ അഭിമാന പതാകയായ മഴവില്ല് പതാക തല്‍സ്ഥാനത്ത് നിന്ന് മാറ്റണം എന്നതായിരുന്നു അസോസിയേഷന്‍കാരുടെ ആവശ്യം.
undefined
എന്നാല്‍, പതാക മാറ്റിയെങ്കിലും ഇരുവരുടെയും ബുദ്ധപരമായ നീക്കം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാണ്. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. ഇപ്പോള്‍ അഞ്ച് വര്‍ഷമായിരിക്കുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട്. 2016 മുതല്‍ തങ്ങളുടെ അഭിമാന പതാക വീട് മുന്നിലുണ്ടെന്ന് ഇരുവരും പറയുന്നു.
undefined
എന്നാല്‍, അമേരിക്കയുടെ ദേശീയ പതാകയല്ലാതെ മറ്റ് പതാകകള്‍ വീടിന് മുന്നില്‍ പ്രദര്‍ശിപ്പിക്കരുതെന്ന അസോസിയേഷന്‍കാരുടെ തീരുമാനം പ്രശ്നങ്ങള്‍ക്ക് തുടക്കം.അസോസിയേഷന്‍റെ തീരുമാനം വന്നതിന് ശേഷവും പതാകമാറ്റാന്‍ ഇരുവരും തയ്യാറായില്ല. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു താമസക്കാരന്‍ പരാതി പറഞ്ഞതോടെയാണ് ഇരുവരും തങ്ങളുടെ മഴവില്ല് പതാകമാറ്റാന്‍ തയ്യാറായത്.
undefined
എന്നാല്‍, പതാക വീടിന് മുന്നില്‍ നിന്ന് മാറ്റിയ ഇരുവരും മറ്റൊന്നുകൂടി ചെയ്തു. മഴവില്‍ നിറങ്ങളുള്ള ബള്‍ബുകള്‍ വീടിന് ചുറ്റും തെളിച്ചു.പിന്നീട് ഇതിന്‍റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ലോകത്തിന്‍റെ വിവിധ പ്രദേശങ്ങളിലുള്ളവര്‍ ഈ ചിത്രങ്ങള്‍ പങ്കുവച്ചു. ഇതോടെ സാമൂഹ്യമാധ്യമങ്ങളില്‍ ഇരുവരുടെയും മരുധ പ്രതികാര കഥ തരംഗമായിമാറി.
undefined
ചില അയൽക്കാർ, ബി‌എൽ‌എം (ബ്ലാക്ക് ലിവ്സ് മാറ്റര്‍) പതാകകൾ, നേർത്ത നീല വരകളുള്ള മറ്റ് പതാകകള്‍, എന്നിവയടക്കമുള്ള എല്ലാ പതാകകളും വീടുകള്‍ക്ക് മുന്നില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പലരും ഇതിന് തയ്യാറായില്ല. ഇതേ തുടര്‍ന്ന് അസോസിയേഷന്‍ ചര്‍ച്ചകളില്‍ അവര്‍ വിഷയം ഉന്നയിക്കുകയും. ആവശ്യം നേടിയെടുക്കുകയുമായിരുന്നുവെന്ന് ഇരുവരും പറഞ്ഞതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
undefined
തങ്ങളുടെ വീടിന് മുന്നിലെ പതാകയെ കുറിച്ച് ആരോ പരാതി പറഞ്ഞെഞ്ഞും അതിനാല്‍ ആ പതാക തത്സഥാനത്ത് നിന്ന് മാറ്റണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. അവരുടെ ആവശ്യം ഞങ്ങള്‍ അംഗീരിച്ചു. പൂര്‍ണ്ണമായും അല്ല. ഭാഗീകമായി. മെമ്മോ ഫാച്ചിനോയും ലാൻസ് മിയറും പറയുന്നു.
undefined
ഞങ്ങള്‍ നോക്കിയപ്പോള്‍ പതാകയാണ് അവരുടെ പ്രശ്നം. അതോടെ ഞങ്ങള്‍ മഴവില്ല് പതാകയിലെ ആറ് നിറങ്ങളില്‍ ഫ്ലഡ് ലൈറ്റുകള്‍ വാങ്ങി. പിന്നെ അവ വീടിന് മുന്നില്‍ സ്ഥാപിച്ചു. ഇപ്പോള്‍ പതാകയേക്കാള്‍, വീട് മുഴുവനായും മഴ വില്ല് നിറങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നു. അവര്‍ പറഞ്ഞു.
undefined
പതാകകൊണ്ട് ഞങ്ങള്‍ എന്താണോ ഉദ്ദേശിച്ചത് അത് തന്നെയാണ് ഈ നിറങ്ങളും ചെയ്യുന്നത്. പലര്‍ക്കും ഇത് തമാശയാണ്. എന്നാല്‍ ആരും ഇതുവരെ പരാതി പറഞ്ഞില്ലെന്നും ഇരുവരും പറയുന്നു. ഞങ്ങൾ ആരോടും തര്‍ക്കിക്കുന്നില്ല. ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ ടാർഗെറ്റ് ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്നില്ല. അസോസിയേഷന്‍റെ നിയമങ്ങള്‍ ലംഘിക്കാത്ത രീതിയിൽ ഞങ്ങളുടെ വ്യക്തിത്വവും പിന്തുണയും കാണിക്കുന്നതിനുള്ള ഒരു രസകരമായ മാർഗ്ഗം മാത്രമായിരുന്നു ഇത്.
undefined
തങ്ങളെ പതാകയെ കുറിച്ച് ആരാണ് പരാതി പറഞ്ഞതെന്നറിയില്ല. ഇപ്പോഴും മറ്റ് ചില പതാകകള്‍ അസോസിയേഷനിലെ മറ്റ് ചില വീടുകള്‍ക്ക് മുന്നില്‍ പറക്കുന്നുണ്ട്. അവ നീക്കം ചെയ്യാന്‍ ആരും പരാതി നല്‍കിയിട്ടുണ്ടാകില്ലായിരിക്കുമെന്നും മെമ്മോ ഫാച്ചിനോ പറഞ്ഞു.
undefined
എത്ര കാലം വിളക്കുകള്‍ തെളിച്ചിടാന്‍ കഴിയുമെന്നറിയില്ല. എന്നാല്‍, അയല്‍ക്കാരാരും ഇതുവരെ എതിര്‍പ്പുകളൊന്നും അറിയിച്ചിട്ടില്ല. ഇത്തരത്തിലെങ്കിലും ചെയ്യാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. വൈവിധ്യവും സ്വയം പ്രകടനവും നടത്തുമ്പോള്‍ വ്യത്യസ്തതകളെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നൊരു സ്ഥലമാക്കി ഈ പ്രദേശത്തെ മാറ്റാന്‍ കഴിയുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും ഫാച്ചിനോ പറഞ്ഞു. സ്വവര്‍ഗ്ഗാനുരാഗികളുടെ മഴവില്ല് പതാകലോകം മുഴുവനുംകൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
undefined
click me!