ഉയര്‍ന്ന് പൊങ്ങി, പിന്നെ രണ്ട് മിനിറ്റ് ; ഉക്രൈന്‍ വിമാനം തകര്‍ന്ന് 180 മരണം

First Published Jan 8, 2020, 2:13 PM IST

ഇറാനില്‍ തകര്‍ന്ന് വീണ ഉക്രൈന്‍ വിമാനത്തിലെ 180 യാത്രക്കാരും മരിച്ചെന്ന് റിപ്പോര്‍ട്ട്. ഇറാനില്‍ നിന്ന് ഉക്രൈനിലേക്ക് പറക്കവേയാണ് വിമാനമാണ് ഇറാന്‍ തലസ്ഥാനമായ തെഹ്റാന് സമീപം ഇന്ന് രാവിലെ തകര്‍ന്ന് വീണത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്ന് വീണതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തവളത്തിന് സമീപത്ത് തന്നെയായിരുന്നു ദുരന്തമുണ്ടായതെന്ന് സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യ്തു. ഇറാന്‍റെ ആക്രമണത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ ആശങ്കയും ഭീതിയും കനപ്പെട്ട് നില്‍ക്കുന്നതിനിടെയാണ് ഉക്രൈന്‍ യാത്രാവിമാനം ഇറാനില്‍ തകര്‍ന്ന് വീണെന്ന ദുരന്തവാര്‍ത്തയും പുറത്തു വരുന്നത്. കാണാം ആ ദുരന്തക്കാഴ്ചകള്‍.

180 പേരുമായി ഉക്രൈനിയൻ ഇന്‍റർനാഷണൽ എയർലൈൻസ് വിമാനം പി.എസ് 752 ബുധനാഴ്ച രാവിലെയാണ് തെഹ്‌റാനിൽ തകർന്ന് വീണത്.
undefined
കിയെവിലേക്ക് പോകുന്ന വിമാനത്തിൽ ഉണ്ടായിരുന്ന 171 യാത്രക്കാരും ഒമ്പത് ജീവനക്കാരും മരിച്ചുവെന്ന് ഇറാൻ സ്റ്റേറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
undefined
ബോയിംഗ് 737-800 എന്ന വിമാനം ഇറാനിയൻ തലസ്ഥാനത്തിന് 60 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് പരണ്ടിന് സമീപത്തെ കൃഷിയിടത്തിലാണ് തകര്‍ന്ന് വീണത്.
undefined
വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളം ഫാർസ് ന്യൂസ് ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു.
undefined
2.4 കിലോമീറ്റർ ഉയരത്തിൽ പറന്നുയര്‍ന്ന വിമാനം മൂന്ന് മിനിറ്റിനകം അപ്രത്യക്ഷമാവുകയായിരുന്നു.
undefined
ഉക്രൈനിയൻ വിമാനം ആകാശത്ത് നിന്ന് ഒരു കൃഷിയിടത്തിലേക്ക് വീണപ്പോഴേക്കും തീപിടിച്ചെന്ന് ദൃക്‍സാക്ഷികള്‍ പറഞ്ഞതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
undefined
ഉമാനിലെ മിഡിൽ ഈസ്റ്റേൺ അവധിക്കാലം ആഘോഷിക്കാനെത്തിയ ഉക്രൈനിയൻ പ്രസിഡന്‍റ് വോലോഡൈമർ സെലൻസ്കി അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി.
undefined
റെവല്യൂഷണറി ഗാർഡ് ജനറൽ കാസിം സോളിമാനിയുടെ കൊലപാതകത്തിന് പ്രതികാരമായി ഇറാഖിലെ അമേരിക്കന്‍ സേനയിലെ രണ്ട് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഉക്രൈന്‍ വിമാനം തകര്‍ന്ന് വീണത്.
undefined
ഇതിനിടെ ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ നടത്തിയ മിസൈല്‍ ആക്രണത്തില്‍ 80 സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
undefined
ഇറാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളും 80 സൈനികര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്‍തു.
undefined
15 മിസൈലുകള്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ പ്രയോഗിച്ചെന്നാണ് ഇറാന്‍ പ്രസ് ടിവി വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിലൊന്ന് പോലും അമേരിക്കയ്ക്ക് തടുക്കാനായില്ലെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
undefined
എന്നാല്‍ ഇറാന്‍റെ ആക്രമണത്തില്‍ ഒരാള്‍ പോലും മരിച്ചില്ലെന്നാണ് അമേരിക്കയുടെ മറുപടി.
undefined
ആക്രമണ സമയത്ത് സൈനികര്‍ ബങ്കറുകളില്‍ ആയിരുന്നെന്നും അമേരിക്ക വാദിക്കുന്നു.
undefined
ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളായ അല്‍ അസദ്, ഇര്‍ബില്‍ സൈനിക താവളങ്ങളാണ് ഇറാന്‍ ഇന്ന് പുലര്‍ച്ചെ ആക്രമിച്ചത്.
undefined
അമേരിക്കന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് പെന്‍റഗണ്‍ വക്താവ് ജോനാഥന്‍ ഹൊഫ്‍മാനാണ് ഇറാഖില്‍ അമേരിക്കന്‍ സൈനികരെ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം നടത്തിയ വിവരം പുറത്തു വിട്ടത്.
undefined
അല്‍ അസദില്‍ അമേരിക്കന്‍ സൈന്യം തങ്ങുന്ന അല്‍ അസദ് എയര്‍ ബേസും അമേരിക്കന്‍ സൈനികളും സഖ്യരാജ്യങ്ങളിലും സൈനികരും തങ്ങുന്ന ഇര്‍ബിലിലെ സൈനികതാവളവും ലക്ഷ്യമിട്ട് ഒരു ഡ‍സനോളം മിസൈലുകള്‍ വര്‍ഷിച്ചു.
undefined
ആക്രണത്തില്‍ എത്രത്തോളം നാശനഷ്ടങ്ങളുണ്ടായിയെന്ന കാര്യം പരിശോധിച്ചു വരികയാണെന്നും ഹൊഫ്‍മാന്‍ അറിയിച്ചു.
undefined
ഇറാന്‍റെ ഉന്നത സൈനിക കമാന്‍ഡര്‍ ഖ്വാസിം സൊലൈമാനിയെ കൊലപ്പെടുത്തിയതിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ദേശീയ ചാനലിലൂടെ  ഇറാന്‍ പ്രഖ്യാപിച്ചു.
undefined
ആക്രമണത്തിന് പിന്നാലെ ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ച് കയറുകയാണ്. ഓയില്‍ വില ഇതിനോടകം 3.5 ശതമാനം വര്‍ധിച്ചെന്നാണ് വിവരം.
undefined
കഴിഞ്ഞ ദിവസം അമേരിക്കന്‍ സൈന്യത്തെ ഭീകരസംഘടനയായി ഇറാന്‍ പ്രഖ്യാപിച്ചിരുന്നു.
undefined
ഇറാനെ ലക്ഷ്യം വയ്കുന്ന ഏത് കേന്ദ്രങ്ങളും തങ്ങള്‍ നശിപ്പിക്കുമെന്നും അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് ഇടം നല്‍കിയ രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
undefined
അതേസമയം യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍റെ മുതിർന്ന സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ മൃതദേഹം ഇന്നലെ വൈകീട്ടോടെ സംസ്കരിച്ചു.
undefined
undefined
undefined
undefined
click me!