കുതിരപ്പുറത്തേറിയ ഏകാധിപതി; പുതിയ തീരുമാനമെന്തെന്ന് ഉറ്റുനോക്കി ലോകം

Published : Oct 17, 2019, 01:43 PM IST

 ഏകാധിപതികള്‍ പലപ്പോഴും അങ്ങനെയാണ്, ഇടയ്ക്കിടെ അവര്‍ ജനമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെടും, ആവേശം വിതറും ഇതിന്‍റെ ചിത്രങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വന്‍പ്രചാരമായിരിക്കും ലഭിക്കുക. പിന്നീട് കുറേ കാലത്തേക്ക് മാധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷരാകും. ഇതുപോലെ വിചിത്രമായ പെരുമാറ്റ രീതികള്‍ വച്ചു പുലര്‍ത്തുന്ന ഭരണാധികാരിയാണ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. കിമ്മിന്‍റെ പ്രത്യേകതകള്‍ കൊണ്ട് തന്നെ ലോകം അദ്ദേഹത്തിന്‍റെ പ്രവര്‍ത്തികളെ ഏറെ ആകാംഷയോടെയാണ് നോക്കുന്നത്. കാണാം ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നിന്‍റെ കുതിര സവാരി ചിത്രങ്ങള്‍. .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}

PREV
111
കുതിരപ്പുറത്തേറിയ ഏകാധിപതി; പുതിയ തീരുമാനമെന്തെന്ന് ഉറ്റുനോക്കി ലോകം
കിം വീണ്ടും മാധ്യമങ്ങളില്‍ നിറയാന്‍ കാരണം ഉത്തരകൊറിയന്‍ ഔദ്ധ്യോഗിക ഏജന്‍സിയായ കെസിഎന്‍എ പുറത്ത് വിട്ട കിമ്മിന്‍റെ ചിത്രങ്ങള്‍ തന്നെ.

211
ഉത്തരകൊറിയയിലെ ഏതാണ്ട് 2,750 മീറ്റര്‍ ഉയരമുള്ള പാക്കറ്റ് മലനിരകളില്‍ വെള്ള കുതിരപ്പുറത്തിരിക്കുന്ന കിം ജോങ്ങ് ഉന്നിന്‍റെ ചിത്രങ്ങളാണ് ഉത്തര കൊറിയ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

311
ചിത്രങ്ങള്‍ പുറത്ത് വിട്ടതോടെ സമൂഹ മാധ്യമങ്ങിളില്‍ വൈറലായി. വെള്ളക്കുതിര ഉത്തര കൊറിയയുടെ പ്രധാന ചിഹ്നങ്ങളില്‍ ഒന്നാണ്.

411
അലങ്കിരിച്ച വെള്ളക്കുരിതപ്പുറത്ത് മഞ്ഞുമൂടിയ പാക്കറ്റ് മലനിരകള്‍ക്കിടെയില്‍ ഉല്ലാസവാനായ കിം ജോങ് ഉന്നിന്‍റെ ചിത്രങ്ങളാണ് കെസിഎന്‍എ പുറത്ത് വിട്ടത്.

511
എന്നാല്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഈ ചിത്രങ്ങള്‍ക്ക് ഏറെ പ്രധാന്യം നല്‍കുന്നു. പാക്കറ്റുവില്‍ കുതിരപ്പുറത്ത് കയറിയുള്ള കിമ്മിന്‍റെ ചിത്രങ്ങള്‍ കൊറിയന്‍ വിപ്ലവ ചരിത്രത്തില്‍ വളരെപ്രാധാന്യമുള്ളതെന്നായിരുന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.

611
കിം രാജവംശവുമായി വൈകാരിക ബന്ധമുള്ള സ്ഥലമാണ് പാക്കറ്റ് മലനിരകള്‍. ആത്മീയ ജന്മസ്ഥലമായാണ് ഉത്തരകൊറിയക്കാര്‍ പ്രാചീന കാലത്ത് പാക്കറ്റ് മലനിരകളെ കണ്ടിരുന്നത്.

711
മാത്രമല്ല, ഉത്തര കൊറിയയുടെ സുപ്രധാന നയപ്രഖ്യാപനങ്ങള്‍ക്ക് മുമ്പും ബാലസ്റ്റിക്ക് മിസൈല്‍ പരീക്ഷണത്തിന് മുമ്പും കിം ജോങ് ഉന്‍ പാക്കറ്റ് മലനിരകളിലൂടെ യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.

811
രാജ്യത്തെ സംബന്ധിക്കുന്നതോ, സൈന്യത്തെ സംബന്ധിക്കുന്നതോ ആയ സുപ്രധാന തീരുമാനങ്ങള്‍ക്ക് മുമ്പുള്ള ഉത്തര കൊറിയന്‍ ഏകാധിപതിയുടെ യാത്രകളുടെ തുടര്‍ച്ച തന്നെയാണോ ഈ യാത്രയെന്നാണ് ലോകം ഉറ്റു നോക്കുന്നത്.

911
ഇതോടൊപ്പം ഉത്തര കൊറിയ ബഹിരാകാശ ദൗത്യത്തിന് ശ്രമം ആരംഭിച്ചതായുള്ള വാര്‍ത്തകളും പുറത്തുവരുന്നു. എന്നാല്‍ ബഹിരാകാശമല്ലെന്നും ഉത്തരകൊറിയന്‍ സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളാണ് ഉണ്ടാവുകയെന്നും നിരീക്ഷണങ്ങളുണ്ട്.

1011
എന്തുതന്നെയായാലും കിം ജോങ് ഉന്‍ പുറത്ത് പറയും വരെ എല്ലാം രഹസ്യമായിരിക്കും.

1111
click me!

Recommended Stories