Published : Oct 14, 2019, 12:06 PM ISTUpdated : Oct 14, 2019, 02:23 PM IST
ഇന്തോനേഷ്യയിൽ നിന്നുള്ള പരമ്പരാഗത നൃത്തമാണ് ഗാൻഡ്രംഗ്. ഗാൻഡ്രംഗിന് നിരവധി വ്യതിയാനങ്ങളുണ്ട്. ബാലി, ലോംബോക്ക്, ഈസ്റ്റ് ജാവ എന്നിവയിൽ ബാലിനീസ്, സസക്, ജാവനീസ് (പ്രത്യേകിച്ച് ഓസിംഗ് ജാവനീസ്) എന്നിവിടങ്ങളില്‍ ഗാൻഡ്രംഗിന് ഏറെ പ്രചാരമുണ്ട്. ഇവയ്ക്കെല്ലാം തന്നെ ചെറിയ ചെറിയ വ്യത്യാസങ്ങളുമുണ്ട്. ജാവയുടെ കിഴക്കൻ ഉപദ്വീപിലെ ബന്യുവാംഗി പ്രദേശത്ത് നിന്ന് നിന്നുള്ള ഗാൻഡ്രംഗ് നൃത്തമാണ് ഏറ്റവും പ്രചാരമുള്ളത്. അതിനാൽ ഈ നഗരം 'ഗാൻഡ്രംഗ് നഗര' മെന്നാണ് അറിയപ്പെടുന്നത് തന്നെ. ഗ്രാന്‍ഡ്രംഗ് സിയു ഉത്സവത്തിന്‍റെ ഭാഗമായാണ് പ്രധാനമായും ഇന്ന് ഈ നൃത്തം അവതരിപ്പിക്കുന്നത്. യഥാർത്ഥത്തിൽ അരിയുടെയും ഫലഭൂയിഷ്ഠതയുടെയും ദേവതയായ ദേവി ശ്രീയ്‌ക്കായി സമർപ്പിച്ച ഒരു ആചാരപരമായ നൃത്തമാണ് ഗ്രാന്‍ഡ്രംഗ്. എന്നാല്‍, ഇന്ന് പല സംസ്കാരങ്ങള്‍ കൂടിക്കലര്‍ന്ന് സ്വന്തം തനിമ നഷ്ടപ്പെട്ട ഈ നൃത്തരൂപം സാമുദായിക, സാമൂഹിക പരിപാടികളില്‍ പ്രണയവും സ്നേഹവും പ്രകടിപ്പിക്കുന്ന ഒരു സാമൂഹിക നൃത്തമായി, വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് ഇന്ന് അവതരിപ്പിക്കപ്പെടുന്നത്. കാണാം ഗാന്‍ഡ്രംഗിന് നൃത്തക്കാഴ്ചകള്‍.
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
വർഷം തോറും ബന്യുവാംഗിയിൽ ഗാൻഡ്രംഗ് ഫെസ്റ്റിവൽ നടക്കുന്നു. "സ്നേഹം" എന്ന ജാവനീസ് പദത്തിൽ നിന്നാണ് ഗാൻഡ്രംഗ് ഈ പേര് വരുന്നത്.

215
അന്നത്തിന്‍റെ അഥവാ അരിയുടെ ദേവതയായ ദേവി ശ്രീയോടുള്ള ജനങ്ങളുടെ വാത്സല്യം പ്രകടിപ്പിക്കുന്നതിനായുള്ള ആചാരപരമായ നൃത്തമാണ് ഗാന്‍ഡ്രംഗ്.

315
എന്നാല്‍ ഇപ്പോൾ നൃത്തത്തിന്‍റെ ആചാരപരമായ അർത്ഥങ്ങൾ നഷ്ടപ്പെട്ടു. പ്രത്യേകിച്ച് മുസ്‌ലിം സാംസ്കാരികാധിനിവേശത്തോടെ പ്രണയ കൂട്ടാളികളെ തിരയുന്ന ഒരു പെൺകുട്ടിയെ വിവരിക്കുന്ന ഒരു സമൂഹിക നൃത്തമായി ഇത് മാറി.

415
അങ്ങനെ നൃത്തത്തിന് അതിന്‍റെ ആചാരാനുഷ്ഠാനപരത നഷ്ടമായി. രാത്രി 9 മണിയോടെയാണ് ഗാൻഡ്രംഗ് നൃത്തം സാധാരണയായി ആരംഭിക്കുക. പ്രഭാതത്തിന് തൊട്ടുമുമ്പ് അത് അവസാനിക്കുന്നു.

515
ഇന്ന് സാധാരണയായി വിനോദസഞ്ചാരത്തോടനുബന്ധിച്ചാണ് ഈ നൃത്തം നടത്തുന്നത്. ബാലിയിലോ ബന്യുവാംഗിയിലെ ഗ്രജഗൻ ബേയിലോ കല്യാണം പോലുള്ള സാമുദായിക, സാമൂഹിക പരിപാടികളിൽ ഇത് ഒരു സാമൂഹിക നൃത്തമായി അവതരിപ്പിക്കപ്പെടുന്നു.

615
ഗാൻഡ്രംഗ് അഥവാ പ്രധാന നർത്തകിയായി വരുന്നത് സാധാരണയായി അവിവാഹിതയായ പെൺകുട്ടിയായിരിക്കും.

715
പരമ്പരാഗത വസ്ത്രധാരണത്തിൽ നർത്തകി ഒരു ഷാൾ, അലങ്കാര ശിരോവസ്ത്രം എന്നിവ ധരിക്കുന്നു.

815
പലപ്പോഴും പ്രകടനത്തിൽ ഒന്നിൽ കൂടുതൽ ഗാൻഡ്രംഗ് നർത്തകികളുണ്ടാകും. സാധാരണയായി ഗാൻഡ്രംഗ് ആരംഭിക്കുന്നത് സ്റ്റേജിന്‍റെ അരികിലുള്ള നർത്തകിയില്‍ നിന്നാണ്.

915
സംഗീതം ആരംഭിക്കുമ്പോൾ, നർത്തകി തന്‍റെ ഇടുപ്പുകള്‍ ഇളക്കി നൃത്തം ചെയ്ത് മധ്യവേദിയിലേക്ക് നീങ്ങുന്നു.

1015
അവൾ നൃത്തം ചെയ്യാൻ ആഗ്രഹിക്കുന്ന പ്രേക്ഷക അംഗത്തെ കണ്ടുപിടിക്കുമ്പോൾ, അവനെ വേദിയിലെത്തിക്കാൻ അവൾ അവളുടെ ഷാൾ എറിഞ്ഞു കൊടുക്കുന്നു.

1115
തുടർന്ന് നർത്തകിയും പ്രേക്ഷക അംഗവും ഒരുമിച്ച് നൃത്തം ചെയ്യും. പ്രകടനത്തിൽ ഒന്നിൽ കൂടുതൽ ഗാൻഡ്രംഗ് നർത്തകി ഉണ്ടെങ്കിൽ, ഓരോ നർത്തകിയും നൃത്തം ചെയ്യാൻ വ്യത്യസ്ത പങ്കാളിയെ തെരഞ്ഞെടുക്കും.

1215
ഗാൻഡ്രംഗിനൊപ്പം നൃത്തം ചെയ്ത പ്രേക്ഷക അംഗം സാധാരണയായി അഭിനന്ദനത്തിന്‍റെ അടയാളമായി ചെറിയ തുക നര്‍ത്തകിക്ക് നൽകുന്നു.

1315
മധ്യ, കിഴക്കൻ ലോംബോക്കിലെ പെൺകുട്ടികളും ആൺകുട്ടികളും തമ്മിലുള്ള പ്രണയത്തിന്‍റെ നൃത്തമായും ഗാൻഡ്രംഗ് ഇപ്പോൾ അവതരിപ്പിക്കപ്പെടുന്നു.

1415
ഗ്രാമത്തിലെ ചെറുപ്പക്കാരും യുവതികളുമാണ് സാധാരണയായി നൃത്തവേദിക്ക് ചുറ്റും നിൽക്കുന്നത്.