ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ മാതാപിതാക്കൾ ജാഗ്രത പാലിക്കണം.
രക്ഷാകർത്താക്കൾ ചെയ്യേണ്ട കാര്യങ്ങൾ:
* കുട്ടികളുടെ മൊബൈൽ ഉപയോഗം അവഗണിക്കരുത്.
* അവർ ഏത് ഗെയിമാണ് കളിക്കുന്നതെന്നും അതിലെ ഉള്ളടക്കം എന്താണെന്നും മനസ്സിലാക്കുക.
* കുട്ടികളുമായി എല്ലാ ദിവസവും സംസാരിക്കാൻ സമയം കണ്ടെത്തുക.
* പെട്ടെന്ന് ഒറ്റയ്ക്കിരിക്കുക, നിശബ്ദരാകുക തുടങ്ങിയ മാറ്റങ്ങൾ ശ്രദ്ധിക്കുക.
* ആവശ്യമെങ്കിൽ ഡിജിറ്റൽ പാരൻ്റൽ കൺട്രോളുകൾ ഉപയോഗിക്കുക.
* സ്കൂളുകളും അധ്യാപകരും കുട്ടികളിലെ മാറ്റങ്ങൾ ശ്രദ്ധിക്കുകയും മാതാപിതാക്കളെ അറിയിക്കുകയും ചെയ്യുക.
* എല്ലാത്തിലുമുപരി, മൊബൈലിനേക്കാൾ വലുതാണ് മാതാപിതാക്കളുമായുള്ള ബന്ധം നൽകുന്ന സുരക്ഷയെന്ന് പഠിപ്പിക്കുക.