അപൂർവ കാർഷിക നേട്ടം, പുതു ചരിത്രമെഴുതി വിളഞ്ഞൂ വെള്ള സ്ട്രോബറികൾ

Published : Jan 14, 2026, 06:12 PM IST

റിയാദ്: സൗദി അറേബ്യയുടെ കാർഷിക ഭൂപടത്തിൽ പുതിയ ചരിത്രമെഴുതി അപൂർവയിനം വെളുത്ത സ്ട്രോബെറികൾ വിളഞ്ഞു.

PREV
17
കാർഷിക മേഖലയ്ക്ക് നേട്ടം

സൗദി അറേബ്യയിൽ ചരിത്രമെഴുതി അപൂർവയിനം വെളുത്ത സ്ട്രോബെറികൾ വിളഞ്ഞു. 

27
വെളുത്ത സ്ട്രോബെറികൾ

ഹാഇൽ മേഖലയിലെ കർഷകർ വിജയകരമായി ഉൽപ്പാദിപ്പിച്ച ഈ വെളുത്ത സ്ട്രോബെറികൾ, രാജ്യത്തെ കാർഷിക വൈവിധ്യവൽക്കരണത്തിന് പുതിയ കരുത്തേകുകയാണ്.

37
ലോകത്തിൽ മൂന്നാമത്

അമേരിക്കയ്ക്കും ജപ്പാനും ശേഷം ഈ സവിശേഷ ഇനം വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ഇതോടെ സൗദി അറേബ്യ മാറി. ലോകത്ത് തന്നെ വിരളമായി മാത്രം കാണപ്പെടുന്ന വെളുത്ത സ്ട്രോബെറികൾ അവയുടെ വ്യത്യസ്തമായ രുചികൊണ്ടും ഉയർന്ന വിപണന മൂല്യം കൊണ്ടും ശ്രദ്ധേയമാണ്.

47
വിളവെടുപ്പിന് 30 ദിവസം

സങ്കരയിനമാണ് ഇത്. ചുവന്ന സ്ട്രോബെറിയിലെ പെൺപൂവും ആൺ പൈനാപ്പിൾ പൂവും തമ്മിൽ കൃത്രിമ പരാഗണം നടത്തിയാണ് ഈ സവിശേഷ ഇനം വികസിപ്പിച്ചെടുത്തത്. പൂവിടുന്നത് മുതൽ വിളവെടുപ്പ് വരെ ഏകദേശം 30 ദിവസമാണ് ഇത് മൂത്ത് പഴുക്കാനെടുക്കുന്ന കാലയളവ്.

57
ഹാഇലിൽ വിളവെടുപ്പ്

അമേരിക്കയിലെ ഫ്ലോറിഡ സർവകലാശാലയുമായി സഹകരിച്ചുണ്ടാക്കിയ പ്രത്യേക കരാറിന് കീഴിലാണ് ഹാഇലിൽ ഇതിെൻറ പരീക്ഷണാടിസ്ഥാനത്തിലുള്ള കൃഷി ആരംഭിച്ചത്. ആധുനിക ജലസേചന രീതികളും നൂതന കൃഷി സാങ്കേതിക വിദ്യകളും ഇതിനായി പ്രയോജനപ്പെടുത്തി.

67
വെളുത്ത സ്ട്രോബറി

ഹാഇൽ സ്ട്രോബെറി ഗാർഡനിൽ നടന്ന ചടങ്ങിൽ പ്രവിശ്യാ ഗവർണർ അമീർ അബ്ദുൽ അസീസ് ബിൻ സഊദ് വെളുത്ത സ്ട്രോബെറിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

77
വെള്ള സ്ട്രോബറി

ഹാഇൽ സ്ട്രോബെറി ഗാർഡെൻറ ഏഴാം സീസണിെൻറ ഭാഗമായി ഒരുക്കിയ പ്രദർശനവും അദ്ദേഹം സന്ദർശിച്ചു. ചടങ്ങിൽ പ്രമുഖ അമീറുമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories