സ്പെയിനിനെ നടുക്കിയ അതിവേഗ ട്രെയിൻ അപകടത്തിൽ രക്ഷപ്പെട്ടവരുടെ പ്രതികരണങ്ങൾ ചർച്ചയാവുന്നു. ഭൂമികുലുക്കം പോലെയുള്ള അനുഭവമാണ് രക്ഷപ്പെട്ട യാത്രക്കാരിൽ പലർക്കുമുണ്ടായത്.
39 പേർക്ക് ദാരുണാന്ത്യം, ഗുരുതര പരിക്കേറ്റവരിൽ കുട്ടികളും
വലിയ ശബ്ദത്തോടെ ബ്രേക്കിട്ടു പിന്നാലെ ഭൂമികുലുക്കത്തിന് സമാനമായ അവസ്ഥ. സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 39 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ഞെട്ടിക്കുന്ന അനുഭവം വ്യക്തമാക്കി തലനാരിഴയ്ക്ക് രക്ഷപ്പെട്ടവർ.
27
പാളം തെറ്റി പിന്നാലെ കൂട്ടിയിടി
മാഡ്രിഡിലേക്ക് പോവുകയായിരുന്ന അതിവേഗ ട്രെയിൻ പാളം തെറ്റി എതിർ ദിശയിൽ വന്ന ട്രെയിനിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ഞായറാഴ്ച രാത്രി 7.45ഓടെയാണ് അഡാമുസിൽ നിന്ന് വന്നിരുന്ന അതിവേഗ ട്രെയിനുമായി മാഡ്രിഡിൽ നിന്ന് വന്ന ട്രെയിൻ കൂട്ടിയിടിച്ചത്.
37
കൊല്ലപ്പെട്ടവരിലേറെയും മുൻ ക്യാബിനിലെ യാത്രക്കാർ
രണ്ട് ട്രെയിനുകളും പൊട്ടിപ്പിളരുന്നത് പോലെയാണ് അപകടത്തിന് പിന്നാലെ തോന്നിയതെന്നാണ് രക്ഷപ്പെട്ട യാത്രക്കാർ വിശദമാക്കുന്നത്. ട്രെയിനിന്റെ മുൻ ഭാഗത്തുണ്ടായിരുന്ന ക്യാബിനിൽ ഉണ്ടായിരുന്ന ആളുകളാണ് കൊല്ലപ്പെട്ടവരിലേറെയും. മാഡ്രിഡിൽ നിന്ന് ഹുയെൽവയിലേക്ക് പോയ ട്രെയിനിലുള്ളവരാണ് മരിച്ചവരിൽ ഏറെയും.
2022ൽ നിർമ്മിതമായ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. നാല് ദിവസം മുൻപും ഈ ട്രെയിനിന്റെ പരിശോധന നടന്നിരുന്നതായാണ് സ്പെയിനിലെ റെയിൽ കമ്പനി വിശദമാക്കുന്നത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ക്യാബിനുള്ളിൽ ആളുകൾ തെറിച്ച് വീണുവെന്നും രക്ഷപ്പെട്ടവർ വിശദമാക്കുന്നത്.
57
രക്ഷപ്പെട്ടവർക്ക് ചതവും പരിക്കുകളും
രക്ഷപ്പെട്ടവരിലേറെ പേർക്കും ചതവും മുറിവുകളും അടക്കമുള്ള പരിക്കുകളുണ്ടായിട്ടുണ്ട്. 220ലേറെ രക്ഷാപ്രവർത്തകരാണ് സംഭവ സ്ഥലത്ത് പ്രവർത്തിക്കുന്നത്. അപ്രതീക്ഷിത അപകടത്തിന് പിന്നാലെ സ്പെയിൻ രാജാവ് ഫിലിപ്പ് ആറാമനും രാജ്ഞി ലെറ്റിസിയയും ഗ്രീസ് സന്ദർശനം വെട്ടിച്ചുരുക്കി. മാഡ്രിഡിലേക്ക് പുറപ്പെട്ട ട്രെയിൻ യാത്ര തുടങ്ങി ഒരു മണിക്കൂറിനുള്ളിലാണ് അപകടമുണ്ടായത്. 39 പേർ മരിച്ചതായി ഇതിനോടകം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
67
ക്യാബിനുകൾ ഉയർത്താൻ ശക്തമായ സാമഗ്രഹികൾ വേണമെന്ന് അധികൃതർ
പാളം തെറ്റി കൂട്ടിയിടിച്ച് തകർന്ന മൂന്ന് ക്യാബിനുകൾ ഉയർത്താൻ കൂടുതൽ ശക്തമായ സാമഗ്രഹികൾ വേണമെന്നാണ് അധികൃതർ വിശദമാക്കുന്നത്. 4 കുട്ടികൾ ഉൾപ്പെടെ 40 ഓളം പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. പരിക്കേറ്റവരി 12 മുതിർന്നവരുടേയും ഒരു കുട്ടിയുടേയും നില ഗുരുതരമാണ്. പാളത്തിൽ എന്തോ തട്ടിയത് പോലുള്ള ശബ്ദം കേട്ടു. അതിൽ അസ്വഭാവികത തോന്നിയില്ല. പിന്നാലെ കൂട്ടിയിടി ശബ്ദം കേട്ടുവെന്നാണ് അഞ്ചാമത്തെ ക്യാബിനിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരിലൊരാൾ വിശദമാക്കിയത്.
77
പാളം തെറ്റിയ ട്രെയിനിൽ പരിശോധന നടന്നത് 4 ദിവസം മുൻപ്
ആദ്യം പാളം തെറ്റിയ ട്രെയിൻ നാല് ദിവസങ്ങൾക്ക് മുൻപ് വരെയും പരിശോധനയ്ക്ക് വിധേയമാക്കിയതാണ്. അസാധാരണ സംഭവമാണ് നടന്നതെന്നാണ് അധികൃതർ നിരീക്ഷിക്കുന്നത്. പാളം തെറ്റിയ ട്രെയിനിൽ 300 യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ ട്രെയിനിൽ 100 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam