'എനിക്ക് എന്നിലേക്ക് തിരിച്ച് പോകണം, അതിനായി ഗര്‍ഭപാത്രം വേണം': അനിമിഷ

Published : Jun 16, 2021, 10:12 AM ISTUpdated : Jun 16, 2021, 10:44 AM IST

ഹവായ് ദ്വീപിലെ പുന ജില്ലയിലെ ഇരുപത്തിനാലുകാരി ലൂണ അനിമിഷ 1,50,000 ഡോളർ സ്വരൂപിക്കാനുള്ള തത്രപ്പാടിലാണ്. കുട്ടിയായിരുന്നപ്പോള്‍ അച്ഛനുമമ്മയും ഡോക്ടര്‍മാരും ചേര്‍ന്ന് തന്നില്‍ നിന്ന് തട്ടിയെടുത്ത സ്ത്രീത്വമാണ് അവള്‍ക്ക് തിരിച്ചുവേണ്ടത് അതിനായിട്ടാണ് 1,50,000 ഡോളര്‍. ജനിക്കുമ്പോള്‍ ഹെര്‍മാപ്രോഡേറ്റ് (ദ്വിലിംഗങ്ങളോടെയുള്ള) സ്വഭാവങ്ങളുള്ള കുട്ടിയായിരുന്നു ലൂണ അനിമിഷ. എന്നാല്‍, തന്‍റെ അനുവാദമില്ലാതെ അച്ഛനും അമ്മയും ഡോക്ടറും ചേര്‍ന്ന് കുട്ടിയായിരിക്കുമ്പോള്‍ തന്നെ ലൂണയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തു. യോനി തുന്നിച്ചേര്‍ത്തു. ആണ്‍കുട്ടികളുടെ കൂടി കളിക്കാന്‍ നിര്‍ബന്ധിച്ചു. ആണിനെപോലെ വളര്‍ത്തി. എന്നാല്‍, 21 വയസ്സായപ്പോള്‍ തനിക്ക് സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ കഴിഞ്ഞു. അതിനാല്‍ ഞാന്‍ എന്നിലേക്ക് തിരിച്ച് പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് ലൂണ അനിമിഷ പറയുന്നു. അതിന് അവള്‍ക്ക് ഗര്‍ഭപാത്രം തുന്നിച്ചേര്‍ക്കണം. അതിനുള്ള ദാതാവിനെ കണ്ടെത്തണം. ഭാവിയില്‍ ഒരു കുട്ടിയെ പ്രസവിച്ച് അമ്മയാകണമെന്നതാണ് തന്‍റെ ഏറ്റവും വലിയ ആഗ്രഹമെന്നും അവള്‍ പറയുന്നു.

PREV
17
'എനിക്ക് എന്നിലേക്ക് തിരിച്ച് പോകണം, അതിനായി ഗര്‍ഭപാത്രം വേണം': അനിമിഷ

യോനി തുന്നിച്ചേർക്കുന്ന ശസ്ത്രക്രിയയെക്കുറിച്ച് ഒരു പ്ലാസ്റ്റിക് സർജനുമായി ലൂണ അനിമിഷ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടാതെ ലാബിൽ നിർമ്മിച്ചെടുത്ത കൃത‍ൃമ ഗർഭപാത്രം തുന്നിച്ചർക്കുന്നതും ആലോചിക്കുന്നുണ്. ഇതിനായി ഏകദേശം 100,00 ഡോളർ ചിലവ് വരും എന്ന് അനിമിഷ പ്രതീക്ഷിക്കുന്നു.

27

ലാബിൽ നിർമ്മിച്ചെടുത്ത കൃത‍ൃമ ഗർഭപാത്രം ലഭ്യമായാൽ അത് അനിമിഷയുടെ ഉള്ളിൽ തുന്നിച്ചേർത്ത്, അവളുടെ തന്നെ ജനിതകത്തോട് സാമ്യമുള്ള ഒന്ന് വളർന്നുവരാനുള്ള സാധ്യതയുമുണ്ട്.

37

ഇത്തരത്തിലുള്ള ശസ്ത്രക്രിയ മനുഷ്യാവകാശ ലംഘനമാണെന്ന് ഇന്റർസെക്സ് പ്രവർത്തകർ പണ്ടേ വാദിക്കുന്ന ഒന്നാണ്. അനിമിഷയും അത് ആവർത്തിക്കുന്നു. തന്റെ സ്വത്വം തീരുമാനിക്കേണ്ടത് താനാണെന്നും, അതിൽ മറ്റൊരാളുടെ കടന്നുകയറ്റം ഒരു തരത്തിലും അം​ഗീകരിക്കാൻ കഴിയില്ലെന്നും ലൂണ അനിമിഷ പറയുന്നു.

47

ഗർഭപാത്രം നീക്കം ചെയ്തതിനാൽ തനിക്ക് ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാവുന്നുണ്ടെന്ന് അനിമിഷ പറയുന്നു, കൂടാതെ വിട്ടുമാറാത്ത അസുഖങ്ങളും.

57

ജനിച്ച അതേ അവസ്ഥയിലേക്കുള്ള ഒരു തിരിച്ചു പോക്ക് സാധ്യമല്ലെന്ന പൂർണ്ണബോധ്യം അനിമിഷയ്ക്കുണ്ട്. ​ഗർഭപാത്രം തിരിച്ചുകിട്ടിയാലും തന്റെ പകുതി മാത്രമേ ആവുന്നുള്ളു, ബാക്കി പകുതി അവർ നശിപ്പിച്ചു കളഞ്ഞു; അനിമിഷ പറയുന്നു. എന്നെങ്കിലും ഒരമ്മയാവാൻ കഴിമുമെന്ന ഒരൊറ്റ പ്രതീക്ഷയിലാണ് അനിമിഷയുടെ ജീവിതെ മുന്നോട്ടു പോകുന്നത്.

67

ഗർഭപാത്ര വളർച്ചയ്ക്ക് ശരീരത്തിൽ നിന്നു തന്നെ ഉത്പാദിപ്പിക്കുന്ന ഹോർമോണുകളായ ഈസ്ട്രജനും പ്രോജസ്റ്ററോണും അവർ കണ്ടെത്തുന്നത് തന്റെ ശരീരത്തിന്റെ പുറത്തു നിന്നാണ്.

77

എല്ലാവർ‌ക്കും, അവർ‌ ആരാകണമെന്ന് തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുള്ള ഒരു ലോകം ഉണ്ടാവണമെന്ന ആ​ഗ്രഹവും ലൂണ അനിമിഷ കൂട്ടിച്ചേർക്കുന്നു. 

click me!

Recommended Stories