ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കവിഞ്ഞു, മരണം അഞ്ച് ലക്ഷത്തിനടുത്ത്; നാലിലൊന്നും അമേരിക്കയില്‍

First Published Jun 27, 2020, 11:43 PM IST

ലോകമാകെ മഹാമാരിയായി പടര്‍ന്ന കൊവിഡ് ബാധയേറ്റുള്ള മരണസംഖ്യ അഞ്ച് ലക്ഷത്തിലേക്ക്. ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 11.30 വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം അഞ്ച് ലക്ഷത്തിന് തൊട്ടടുത്താണ് മരണസംഖ്യ. അതേസമയം ലോകത്താകമാനമായി കൊവിഡ് ബാധയേറ്റവരുടെ എണ്ണം ഒരുകോടി പിന്നിട്ടു. അമ്പത്തിയഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. വേള്‍ഡോമീറ്ററിന്‍റെ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോളതലത്തില്‍ മൂവായിരത്തിലേറെ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലോകത്തിന്‍റെ വിവിധ മേഖലകളിലേക്ക് പടര്‍ന്ന കൊവിഡ് രോഗം രണ്ട് ലക്ഷത്തോളം പേര്‍ക്ക് സ്ഥിരീകരിച്ച 14 രാജ്യങ്ങളാണുള്ളത്. കൊവിഡ് ഭീകരത ഏറ്റവുമധികം താണ്ഡവമാടിയത് അമേരിക്കയിലാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്ത് ബ്രസീലും മൂന്നാം സ്ഥാനത്ത് റഷ്യയുമാണ്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയാണ് നാലാം സ്ഥാനത്ത്. യുകെ, സ്പെയിന്‍, പെറു, ചിലി, ഇറ്റലി, ഇറാന്‍, മെക്സിക്കോ, പാക്കിസ്ഥാന്‍, ജര്‍മനി, തുര്‍ക്കി എന്നീ രാജ്യങ്ങളിലും കൊവിഡ് ബാധ വലിയ തോതില്‍ പടര്‍ന്നു.

ലോകത്തിന്‍റെ വിവിധ മേഖലകളിലേക്ക് പടര്‍ന്ന കൊവിഡ് രോഗം രണ്ട് ലക്ഷത്തോളം പേര്‍ക്ക് സ്ഥിരീകരിച്ച 14 രാജ്യങ്ങളാണുള്ളത്. അമേരിക്ക, ബ്രസീല്‍,റഷ്യ, ഇന്ത്യ, യുകെ, സ്പെയിന്‍, പെറു, ചിലി, ഇറ്റലി, ഇറാന്‍, മെക്സിക്കോ, പാക്കിസ്ഥാന്‍, ജര്‍മനി,തുര്‍ക്കി എന്നീ രാജ്യങ്ങളിലും കൊവിഡ് വലിയ തോതില്‍ പടര്‍ന്നു
undefined
കൊവിഡ് ഭീകരത ഏറ്റവുമധികം താണ്ഡവമാടിയത് അമേരിക്കയിലാണ്. രോഗബാധയേറ്റതിലും മരണത്തിലും മുന്നില്‍ അമേരിക്ക തന്നെ. അമേരിക്കയില്‍ 25 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് ഇതിനകം ജീവന്‍ നഷ്ടമാകുകയും ചെയ്തു
undefined
ബ്രസീലില്‍ 13 ലക്ഷത്തോളം പേര്‍ക്കാണ് രോഗബാധയേറ്റത്. അമ്പത്തയ്യായിരം പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു
undefined
ആറേകാല്‍ ലക്ഷത്തിലേറെപേര്‍ക്ക് രോഗം സ്ഥിരീകരിച്ച റഷ്യയാണ് പട്ടികയില്‍ മൂന്നാംസ്ഥാനത്ത്. മരണസംഖ്യ ഒമ്പതിനായിരത്തില്‍ താഴെ മാത്രമാണെന്നത് റഷ്യക്ക് ആശ്വാസമാണ്. കൊവിഡ് മരണനിരക്ക് പ്രതിരോധിക്കുന്നതില്‍ ഏറ്റവും മികവ് കാട്ടിയത് റഷ്യയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു
undefined
ഇന്ത്യയാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ നാലാമത്. രാജ്യത്ത് അഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധയേറ്റു. പതിനയ്യായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി
undefined
യുകെയാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാമത്. ഇവിടെ മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധയേറ്റു. നാല്‍പത്തി നാലായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി
undefined
സ്പെയിനാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ആറാമത്. ഇവിടെ മൂന്ന് ലക്ഷത്തോളം പേര്‍ക്ക് രോഗബാധയേറ്റു. ഇരുപത്തിയൊമ്പതിനായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി
undefined
പെറുവാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ഏഴാമത്. ഇവിടെ രണ്ടേമുക്കാല്‍ ലക്ഷത്തോളം പേര്‍ക്ക് രോഗബാധയേറ്റു. ഒമ്പതിനായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി
undefined
ചിലിയാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാമത്. ഇവിടെ രണ്ട് ലക്ഷത്തി അറുപതിനായിരത്തോളം പേര്‍ക്ക് രോഗബാധയേറ്റു. അയ്യായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി
undefined
ഇറ്റലിയാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ ഒമ്പതാമത്. ഇവിടെ രണ്ട് ലക്ഷത്തി നാല്‍പതിനായിലത്തോളം പേര്‍ക്ക് രോഗബാധയേറ്റു. മൂപ്പത്തിനാലായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി
undefined
ഇറാനാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ പത്താമത്. ഇവിടെ രണ്ടേകാല്‍ ലക്ഷത്തോളം പേര്‍ക്ക് രോഗബാധയേറ്റു. പതിനായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി
undefined
മെക്സിക്കോയാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ പതിനൊന്നാമത്. ഇവിടെ രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധയേറ്റു. ഇരുപത്തയ്യായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി
undefined
പാക്കിസാനാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ പന്ത്രണ്ടാമത്. ഇവിടെ രണ്ട് ലക്ഷത്തോളം പേര്‍ക്ക് രോഗബാധയേറ്റു. നാലായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി
undefined
ജര്‍മനിയാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ പതിമൂന്നാമത്. ഇവിടെ ഒരുലക്ഷത്തി തൊണ്ണൂറായിരത്തിലധികംപേര്‍ക്ക് രോഗബാധയേറ്റു. ഒമ്പതിനായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി
undefined
തുര്‍ക്കിയാണ് ലോകത്ത് ഏറ്റവുമധികം കൊവിഡ് ബാധയേറ്റ രാജ്യങ്ങളുടെ പട്ടികയില്‍ പതിനാലാമത്. ഇവിടെ ഒരു ലക്ഷത്തി തൊണ്ണൂറായിരത്തിലധികം പേര്‍ക്ക് രോഗബാധയേറ്റു. അയ്യായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി
undefined
click me!