മുന്‍ നൈജീരിയന്‍ സൌന്ദര്യ റാണിയും ഗവേഷക വിദ്യാര്‍ത്ഥിനിയുമായ നജീബത്ത് സുലെയുടെ മൃതദേഹം സ്വന്തം വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഭയപ്പാടിലായ നജീബത്തിന്‍റെ അച്ഛനും അമ്മയും അജ്ഞാതമായ സ്ഥലത്തേക്ക് മാറി.

ഫിലാഡല്‍ഫിലയിലെ ഫ്രാന്‍ക്‍ഫോര്‍ഡ് അവന്യൂ 8800 ബ്ലോക്കിലെ വസതിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍, മാര്‍ച്ച് 12 ന് ആറ് മണിയോടെയാണ് നജീബത്ത് സുലെയുടെ മൃതദ്ദേഹം കണ്ടെത്തിയത്.

കുടുംബാഗംങ്ങളെയും സുഹൃത്തുക്കളെയും അയല്‍വാസികളെയും ചോദ്യം ചെയ്തെങ്കിലും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകളൊന്നും കണ്ടെത്താന്‍ പറ്റിയില്ലെന്നും കൊലയാളിയെ കുറിച്ച് തെളിവുകള്‍ ലഭിച്ചില്ലെന്നും പൊലീസ് പറയുന്നു.

'അവളെ ആരെങ്കിലും കൊല്ലുമെന്ന് ഞാന്‍ കരുതുന്നില്ല'. എന്നായിരുന്നു നജീബജ് സുലെയുടെ സുഹൃത്ത് ഹബിബത് മഗാജി പറഞ്ഞു. കൊലപാതകത്തിന് തലേന്ന് രാത്രി ഇരുവരും ഹബിബത് മഗാജിയുടെ വീട്ടിലായിരുന്നു.

പിന്നേറ്റ് വൈകുന്നേരം തന്നെ അജ്ഞാതനായ ഒരാള്‍ പിന്തുടരുന്നുണ്ടെന്ന് നജീബത്ത്, സുഹൃത്ത് ഹബിബതിന് ഫോണ്‍ സന്ദേശമയച്ചു. തൊട്ട് പുറകെയായിരിക്കാം നജീബത്തിന് വെടിയേറ്റതെന്ന് കരുതുന്നു.

നജീബത്തിന് വെടിയേല്‍ക്കുന്ന ശബ്ദം അവരുടെ അച്ഛന്‍, അഡെവാലെ സുലെ കേട്ടിരുന്നു. വീടിന് സമീപത്ത് നിന്ന് വെടി ശബ്ദം കേട്ട അഡെവാലെ വീടിന് പുറത്തെത്തിയപ്പോള്‍ കണ്ടത് തന്‍റെ മകളുടെ കാറിന് നേരെ ഒരാള്‍ വെടിവെക്കുന്നതാണ്. അഡൈവാലെ, കൊലയാളിയെ പിന്തുടര്‍ന്നെങ്കിലും അയാള്‍ തന്‍റെ കാറില്‍ കയറി രക്ഷപ്പെട്ടു.

നജീബത്തിന് ഉടന്‍ തന്നെ അടുത്തുള്ള ജെഫേര്‍സണ്‍ ടോറെസ്ഡേല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും 30 മിനിറ്റ് മുമ്പ് മരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

കൊല്ലപെടുന്നതിന് രണ്ട് മണിക്കൂറ് മുമ്പ് നജീബത്ത് സുലെ, അമ്മ തവാകലിറ്റു സുലെയെ ഫോണ്‍ ചെയ്യുകയും വീട്ടിലേക്ക് വരികയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. രണ്ട് സഹോദരിമാരോടൊപ്പമായിരുന്നു അവര്‍ ഫിലാഡെല്‍ഫിലെയില്‍ താമസിച്ചിരുന്നത്.

2000 ലാണ് സുലെയും മാതാപിതാക്കളും നൈജീരിയയില്‍ നിന്ന് ഫിലാഡെല്‍ഫിയയിലേക്ക് കുടിയേറിയത്. 2019 ല്‍ മിസ് നൈജീരിയാ ഇന്‍റര്‍നാഷണല്‍ മത്സരത്തില്‍ രണ്ടാം റണ്ണറപ്പായിരുന്നു ഇവര്‍. വെസ്റ്റ് ചെസ്റ്റര്‍ സര്‍വ്വകലാശാലയില്‍ നിന്ന് പബ്ലിക് ഹെല്‍ത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അവര്‍, ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നു.

എന്നാല്‍, നജീബത്തിന്‍റെ കൊലപാതകം അമേരിക്കയില്‍ വര്‍ദ്ധിച്ച് വരുന്ന കറുത്ത വര്‍ഗ്ഗക്കാരോടുള്ള വംശീയവിദ്വേഷത്തിന്‍റെ തുടര്‍ച്ചയാണെന്ന് പറപ്പെടുന്നു. ഫിലാഡെല്‍ഫിയയില്‍ കഴിഞ്ഞ മാസം നടന്ന കൊലപാതകങ്ങളിലും അപകടങ്ങളിലും കൂടുതലായും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരാണ് അക്രമിക്കപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്കൂട്ടര്‍ അപകടത്തില്‍ മാരകമായി പരിക്കേറ്റ 11 കാരനും, ചെറിയൊരു വഴക്കിനിടെ വെടിവച്ച് കൊല ചെയ്യപ്പെട്ട 21 -കാരനും സമാനകാരണത്താലാണ് അക്രമത്തിന് ഇരയായതെന്ന് ദി ഫിലാഡെല്‍ഫിയ ഇന്‍ക്വറര്‍ എന്ന ഓണ്‍ലൈന്‍ പറയുന്നു. എന്നാല്‍ മറ്റ് അക്രമങ്ങള്‍ക്ക് നജീബത്തിന്‍റെ മരണം പോലെ മാധ്യമ ശ്രദ്ധ കിട്ടിയില്ലെന്നും ഇവര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം മേയ് 25 ന് മിനിയപൊളിസ് പൊലീസ് കഴുത്തില്‍ കാല്‍മുട്ട് കുത്തി ശ്വാസം മുട്ടിച്ച് കൊന്ന ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണത്തിന് ശേഷം അമേരിക്കയിലും തുടര്‍ന്ന് യൂറോപ്പ് , ഓസ്ട്രേലിയ തുടങ്ങിയ വന്‍കരകളിലും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ക്ക് നേരെ നടക്കുന്ന വംശീയാതിക്രമങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

എന്നാല്‍, പിന്നീട് ഏഷ്യന്‍ വംശജര്‍ക്ക് നേരെയും അമേരിക്കയില്‍ വ്യപകമായ അക്രമണങ്ങളുണ്ടായി. അമേരിക്കയില്‍ ഡ്രംപിന്‍റെ ഭരണകാലത്ത് ശക്തി പ്രാപിച്ച വംശീയഗ്രൂപ്പുകളാണ് ഇത്തരം കൊലപാതകങ്ങള്‍ക്കുള്ള പ്രചോദനകേന്ദ്രമെന്നാണ് കരുതുന്നത്.