ദൈവപാത ഉത്സവമാക്കിയവർ

First Published May 22, 2020, 5:02 PM IST

സമീപകാലത്ത് കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകളില്‍ പല മഠങ്ങളിലെയും കന്യാസ്ത്രീമാരുടെ ജീവിതം പ്രശ്നകലുഷിതമായ ഒരു അന്തരീക്ഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാണ്. സിസ്റ്റര്‍ ജസ്മി, സിസ്റ്റര്‍ ലൂസി എന്നിവര്‍ ഈ പ്രശ്നത്തെ പൊതുസമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവന്നു. എങ്കിലും ഇക്കാര്യത്തിലൊരു പ്രശ്നപരിഹാരം സഭയുടെ അധികാരത്തിന്‍റെ പേരില്‍ സാധ്യമാകാതെ തന്നെ നിലനില്‍ക്കുന്നു. എന്നാല്‍, ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപാദങ്ങളിലെ യൂറോപ്യന്‍ കന്യാസ്ത്രീകളുടെ ചിത്രങ്ങള്‍ മറ്റ് ചില കഥകളാണ് നമ്മോട് പറയുക. കന്യാസ്ത്രീയുടെ തിരുവസ്ത്രത്തില്‍ ഒതുങ്ങി നില്‍ക്കേണ്ടതില്ലെന്നും അത് സ്വാതന്ത്ര്യത്തിന്‍റെ മറ്റൊരു ചിന്തയാണ് മുന്നോട്ട് വയ്ക്കുന്നതെന്നും ആ ചിത്രങ്ങള്‍ നമ്മളോട് പറയാതെ പറയുന്നു. നൃത്തം ചെയ്യുന്ന, മീന്‍ പിടിക്കുന്ന, കെട്ടിടത്തിന്‍റെ മുകളില്‍ കയറിയിരിക്കുന്ന കന്യാസ്ത്രീകള്‍. കാണാം ആ പഴയകാല ചിത്രങ്ങള്‍. ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗെറ്റി. 

കിം​ഗ്സ്റ്റണിലെ സിസ്റ്റേഴ്സ് ഓഫ് പ്രൊവിഡൻസ് എന്ന സ്ഥാപനത്തിലെ കന്യാസ്ത്രീകളായ റൊസാരിയ, വിൽഫ്രഡ്, മേരി ജാനറ്റ്, മേരി എന്നിവർ ക്യാംപ് ഡയറക്ടർ നോയലിനൊപ്പം തങ്ങളുടെ പുതിയ 22 കാലിബർ തോക്കുകളിൽ ഉന്നം പരീക്ഷിക്കുന്നു. 1957ൽ മിഷാനോക്ക് ക്യാമ്പിൽ നടന്ന റൈഫിൾ ട്രൈനിം​ഗ് പ്രോ​ഗ്രാമിലാണ് കന്യാസ്ത്രീകൾക്ക് തോക്ക് ഉപയോ​ഗിക്കുന്നതിന് പരിശീലനം നൽകിയത്.
undefined
സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ സിസ്റ്റർ ജോൺ ബോസ്കോ കത്തോലിക് കന്യാസ്ത്രീകൾക്കുള്ള വിനോദയാത്രയ്ക്കിടയിൽ
undefined
വാഷിം​ഗ്ടണ്ണിലെ ​ഗ്രേലാന്റിനടുത്തുള്ള കടലിൽ കുളിക്കുന്ന മൂന്ന് കന്യാസ്ത്രീകൾ.
undefined
സ്ഥിരം ഉപയോ​ഗിക്കാറുള്ള ഷൂസ് അഴിച്ചുവച്ച് സ്റ്റേജിൽ നാടകം റിഹേഴ്സൽ ചെയ്യുന്ന കന്യാസ്ത്രീകൾ. ബാലറ്റ് നർത്തകിമാർ ഉപയോ​ഗിക്കുന്ന ഷൂസ് ഉപയോ​ഗിച്ചാണ് അവർ നാടകം അവതരിപ്പിക്കുക. ഒരു പ്രൊഫഷണലിനെയും ഉൾപ്പെടുത്താതെ റിഹേഴ്സൽ നടത്തിയാണ് കന്യാസ്ത്രീകൾ നാടകം അരങ്ങിലെത്തിച്ചത്.
undefined
ഹോളന്റിൽ കെട്ടിടത്തിന്റെ മേൽക്കൂരയിൽ കയറി നിന്ന് സൈനിക പ്രദർശനം കാണുന്ന കന്യാസ്ത്രീകൾ. ഡച്ച് ഫോട്ടോ​ഗ്രാഫേഴ്സ് അസേസിയേഷന്റെ 25-ാമത് വാർഷികത്തിൽ നടത്തിയ ഫോട്ടോ​ഗ്രാഫി മത്സരത്തിൽ ഈ ചിത്രം രണ്ടാം സ്ഥാനം നേടിയിരുന്നു.
undefined
കടലിൽ ഡൈവ് ചെയ്യാൻ ഉപയോ​ഗിക്കുന്ന ബോർഡിലിരുന്ന് ചൂണ്ടയിടുന്ന കന്യാസ്ത്രീകൾ. 250ലധികം കന്യാസ്ത്രീകൾ പിന്നീട് ഇതേ രീതിയിൽ മീൻപിടിക്കാൻ തുനിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.
undefined
ചിക്കാ​ഗോയിലെ ഒരു വിനോദകേന്ദ്രത്തിലെ റൈഡിൽ കന്യാസ്ത്രീകൾ
undefined
അമേരിക്കയിലെ സിസ്റ്റർ മ​ഗ്ദലൻ വേനൽക്കാല വിനോദയാത്രയുടെ ഭാ​ഗമായി പന്ത് കളിക്കുന്നു. വോളിബോൾ മത്സരവും ബെയിസ്ബോൾ മത്സരവും വിനോദയാത്രയുടെ ഭാ​ഗമായി നടത്തിയിരുന്നു.
undefined
ബാസ്ക്കറ്റ് ബോൾ കളിക്കുന്ന അദ്ധ്യാപകിമാരായ കന്യാസ്ത്രീകൾ.
undefined
അമേരിക്കയിലെ മൗണ്ട് മേരി കോളേജിലെ അദ്ധ്യാപികമാരായ കന്യാസ്ത്രീകൾ ഒരു ഫാഷൻ ഷോയിൽ കാണികളുടെ മുൻനിരയിൽ.
undefined
തന്റെ കൃഷിതോട്ടത്തിൽ സെക്കിളിൽ ജോലിക്ക് പോകുന്ന സിസ്റ്റർ ​ഗെമ.
undefined
പിറ്റ്സ്ബർ​ഗിൽ ബൗളിങ്ങ് ​ഗെയിമിൽ ഏർപ്പെട്ടിരിക്കുന്ന സിസ്റ്റർ മേരി എലെൻ. തുടർന്ന് വിൻസെന്റൻ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ 60-ാളം കന്യാസ്ത്രീകൾ ബൗളിങ്ങ് ​ഗെയിമിൽ ഏർപ്പെട്ടു.
undefined
കുട്ടികളോടൊപ്പം നൃത്തം ചെയ്യുന്ന സിസ്റ്റർ മേരി ജസ്റ്റസ്. അയർലാന്റിലെ സെന്റ് എലിസബത്ത് ഡേ നഴ്സറിയിലെ കുട്ടികളാണ് കന്യാസ്ത്രീയ്ക്കൊപ്പം നൃത്തം ചെയ്യുന്നത്.
undefined
ബലൂൺ ഷൂട്ടിങ്ങ് മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്ന കന്യാസ്ത്രീകൾ.
undefined
സെന്റ് ജോസഫ് പുനരധിവാസ കേന്ദ്രത്തിൽ വർഷത്തിലെ ആദ്യത്തെ മഞ്ഞുവീഴ്ചയിൽ ആഹ്ലാദിക്കുന്ന കന്യാസ്ത്രീകൾ
undefined
ഭാരമേറിയ ഒരു ചുറ്റിക ഉപയോ​ഗിച്ച് മണി മുഴക്കാൻ ശ്രമിക്കുന്ന കന്യാസ്ത്രീ
undefined
ന്യൂയോർക്കിലെ ഒരു അമ്യൂസ്മെന്റ് പാർക്കിൽ ഭാരമേറിയ ഒരു ചുറ്റിക ഉപയോ​ഗിച്ച് മണി മുഴക്കുന്ന സിസ്റ്റർ പാട്രിക് ജോസഫ്. പതിനായിരത്തോളം അനാഥ കുട്ടികൾക്ക് വേണ്ടി നടത്തിയ ഉല്ലാസയാത്രയുടെ ഭാ​ഗമായിട്ടാണ് സംഘം പാർക്കിലെത്തിയത്.
undefined
തന്റെ എഴുപതാമത്തെ വയസ്സിൽ ആദ്യമായി മീൻപിക്കാൻ തുനിഞ്ഞ സിസ്റ്റർ അഡെൽ​ഗുന്റ തനിക്ക് ലഭിച്ച മീനുകളുമായി
undefined
ഹെന്റേഴ്സൺവില്ലെയിലെ ഔർ ലേഡി ഓഫ് ഹിൽ ക്യാമ്പിലെ തടാകത്തിൽ തോണി തുഴയുന്ന കന്യാസ്ത്രീകൾ
undefined
അമേരിക്കയുടെ ഫ്ലയിങ്ങ് നൺ എന്നറിയപ്പെടുന്ന സിസ്റ്റർ മേരി അഖ്വിനാസ് പി-38 വിമാനത്തിന്റെ മോഡലുമായി. 20 വർഷത്തെ അധ്യാപന പരി‍ജ്ഞാനമുള്ള സിസ്റ്റർ സിവിൽ എയറോനോട്ടിക്സ് കോഴ്സ് നടത്തുന്നുണ്ട്.
undefined
click me!