ആൽബർട്ടൈൻ റിഫ്റ്റുമായി ബന്ധപ്പെട്ട വിരുംഗ പർവതനിരകളിൽ 3,470 മീറ്റർ ഉയരമുള്ള നൈരാഗോംഗോ പര്‍വ്വതം സജീവ അഗ്നിപര്‍വ്വതമായാണ് അറിയപ്പെടുന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ഗോമ പട്ടണത്തിന് 12 കിലോമീറ്റർ വടക്കായി വിരുംഗ നാഷണൽ പാർക്കിനുള്ളിലാണ് ഈ പര്‍വ്വതം.

രണ്ട് കിലോമീറ്റർ വീതിയുള്ളതാണ് അഗ്നിപര്‍വ്വതത്തിന്‍റെ പ്രധാന ഗർത്തം. ഇവിടെ സാധാരണയായി ഒരു ലാവ തടാകം നിലനിന്നിരുന്നു. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ലാവ തടാകമാണ് നൈരാഗോംഗോയുടെ ലാവ തടാകം.

ആഫ്രിക്കയിലെ അഗ്നിപർവ്വത സ്‌ഫോടനങ്ങളില്‍ 40 ശതമാനവും നെയ്‌രാഗോംഗോ അഗ്നിപര്‍വ്വതത്തില്‍നിന്നും സമീപമുള്ള നയാമുരഗിര അഗ്നിപര്‍വ്വതത്തില്‍ നിന്നുമാണ്.

യുഎൻ ഓഫീസ് ഫോർ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സിന്‍റെ (ഒസിഎ) കണക്ക് പ്രകാരം കഴിഞ്ഞ ശനിയാഴ്ചയുണ്ടായ നെയ്‌രാഗോംഗോ അഗ്നിപര്‍വ്വത സ്ഫോടനത്തിന് ശേഷം ഗോമാ നഗരത്തിലെ 4500 ലധികം വീടുകളെ കത്തി നശിച്ചു. 20,000 ത്തിലധികം ആളുകൾ ഭവനരഹിതരായി.

നിലവില്‍ ലാവാ പ്രവാഹം നിലച്ചെങ്കിലും പ്രദേശത്ത് നിരന്തര ഭൂചലനം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് ആശങ്കപ്പെടുത്തുന്നതാണെന്ന് വിദഗ്ദര്‍ പറയുന്നു. അഗ്നി പര്‍വ്വത സ്ഫോടനത്തോടൊപ്പം ഉയര്‍ന്ന ചാര മേഘം മൂലം ഗോമയിലെയും ബുക്കാവുവിലെയും വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടി.

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഈ കറുത്ത മേഘങ്ങള്‍ കാരണമാകുമെന്ന് മുന്നറിയിപ്പുണ്ട്. നൈരാഗോംഗോ അഗ്നിപർവ്വതത്തില്‍ നിന്നും പുറപ്പെട്ട ഒരു ലാവാ പ്രവാഹം ഗോമാ നഗരത്തിലേക്ക് ഒഴുകി.

മറ്റൊരു ലാവാ പ്രവാഹം ഗോമാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 300 മീറ്റർ അകലെയായി നിലച്ചതായി ഒസിഎ പ്രസ്താവനയിൽ പറഞ്ഞു. നൈരാഗോംഗോയില്‍ നിന്ന് കിവു തടാകക്കരയിലേക്ക് അഗ്നിപര്‍വ്വത ലാവ ഒഴുകിപോയപ്പോള്‍ 17 ഗ്രാമങ്ങള്‍ ചാമ്പലായി.

32 ലധികം പേർ മരിക്കുകയും അഞ്ഞൂറിലധികം വീടുകൾ നശിക്കുകയും ചെയ്തു. കോംഗോയുടെ നോർത്ത് കിവു പ്രവിശ്യയിലെ മിലിട്ടറി ഗവർണർ ലഫ്റ്റനന്‍റ് ജനറൽ കോൺസ്റ്റാറ്റ് എൻഡിമ കോങ്‌ബ, ഗോമയുടെ 18 അയൽഗ്രാമങ്ങിളില്‍ നിന്ന് 10 ഗ്രാമങ്ങളെ ഒഴിപ്പിക്കാൻ ഇന്നലെ ഉത്തരവിട്ടു.

നഗരപ്രാന്തത്തിലെ ഭൂചലനങ്ങളുടെ എണ്ണക്കൂടുതലും മണ്ണിന്‍റെ നിറഭേദവും നഗരപ്രദേശത്ത് മാഗ്മയുടെ സാന്നിധ്യം സൂചിപ്പിക്കുന്നുവെന്നും ഇതിനാല്‍ കരയിലോ തടാകത്തിനടിയിലോ അപ്രതീക്ഷിതവും മുന്നറിയിപ്പില്ലാത്തതുമായ ഒരു സ്ഫോടനം നടക്കാന്‍ സാധ്യതയുണ്ടെന്നും ഇത് തള്ളിക്കളയാനാകില്ലെന്നും എൻഡിമ കോങ്‌ബ പറഞ്ഞു.

കിവു തടാകത്തിന് കീഴിലുള്ള ഒരു പൊട്ടിത്തെറി തടാകത്തിന്‍റെ ആഴത്തിൽ കുടുങ്ങിയ മീഥെയ്ൻ വാതകം കത്തിച്ചേക്കാം. ഇത്തരത്തിലുള്ള ഒരു സ്ഫോടനം ഉണ്ടായാല്‍ അത് ഗോമയുടെയും അയൽരാജ്യമായ റുവാണ്ടയിലെ ഗിസെനി നഗരത്തെയും കത്തിച്ച് കളയുമെന്ന് എപി റിപ്പോര്‍ച്ച് ചെയ്തു. മീഥെയ്ന് പുറമേ, കിവു തടാകം ധാരാളം കാർബൺ ഡൈ ഓക്സൈഡിന്‍റെ സാന്നിധ്യവുമുണ്ട്.

നൈരാഗോംഗോ പർവ്വതത്തിന് വെറും 12 കിലോമീറ്റര്‍ ദൂരെ കിവു തടാക തീരത്താണ് ആറ് ലക്ഷത്തോളം ജനങ്ങള്‍ ജീവിക്കുന്ന ഗോമാ നഗരം. നിരവധി വംശഹത്യകള്‍ക്കും കലാപങ്ങള്‍ക്കും സാക്ഷ്യം വഹിച്ച നഗരമാണ് ഗോമ.

കഴിഞ്ഞ ദിവസം അഗ്നിപര്‍വ്വത സ്ഫോടനം മുന്നറിയിപ്പില്ലാതെയും വേഗത്തിലും സംഭവിക്കാമെന്ന അറിയിപ്പിനെ തുടര്‍ന്ന് ഗോമാ നഗരത്തില്‍ നിന്നും പതിനായിരക്കണക്കിന് ആളുകള്‍ പലായനം ചെയ്തു.

അഗ്നിപര്‍വ്വത സ്ഫോടനം കാർബൺ ഡൈ ഓക്സൈഡിന്‍റെയും മീഥെയ്ന്‍റെയും ശക്തമായ അതിപ്രസരണം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. ഇത് ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

നൈരാഗോംഗോ പർവ്വതം കഴിഞ്ഞ ശനിയാഴ്ച പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഗോമയ്ക്ക് ഏതാണ്ട് 200 ലധികം ഭൂചലനങ്ങൾ രേഖപ്പെടുത്തി. രണ്ട് പതിറ്റാണ്ടിനിടയിൽ ആദ്യമായിട്ടാണ് നൈരാഗോംഗോ പർവ്വതം കഴിഞ്ഞ ശനിയാഴ്ച രാത്രി പൊട്ടിത്തെറിച്ചത്.

1986 ൽകാമറൂണിലെ നിയോസ് തടാകത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് തടാകത്തിലുണ്ടായിരുന്ന കാര്‍ഡൈഓക്സൈഡിനെ പുറത്ത് വിട്ടു. ഈ വായു ശ്വസിച്ച് അന്ന് 1,800 പേരാണ് മരിച്ചത്.

സമാനമായ ഒരു സംഭവത്തിന് കിവു തടാകത്തെ ഒരു ലിംനിക് പൊട്ടിത്തെറി എന്ന് വിളിക്കാമെന്ന് ശാസ്ത്രജ്ഞർ അഭിപ്രയപ്പെടുന്നു. കിവു തടാകത്തിന്‍റെ വലിപ്പം കാരണം അവിടെ നിന്ന് നിരവധി ക്യുബിക് മൈൽ വാതകം പുറന്തള്ളപ്പെടാന്‍ സാധ്യതയുണ്ടെന്ന് മിനസോട്ട ഡുലൂത്ത് സർവകലാശാലയിലെ ലിംനോളജിസ്റ്റ് സെർജി കാറ്റ്‌സെവ് പറഞ്ഞു.

സാന്താ ബാർബറയിലെ കാലിഫോർണിയ സർവകലാശാലയിലെ ലിംനോളജിസ്റ്റ് സാലി മാക്ഇന്‍റയർ പറഞ്ഞത്, കിവു തടാകത്തിൽ ഒരു പൊട്ടിത്തെറിയുണ്ടായാല്‍ അത് ഒരു “പൂർണ്ണ ദുരന്തമായിരിക്കും” എന്നാണ്.

ചൊവ്വാഴ്ചയുണ്ടായ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉൾപ്പെടെ 200 ലധികം ചെറുകിട, ഇടത്തരം ഭൂചലനങ്ങൾ നഗരത്തെ പിടിച്ചുകുലുക്കിയതായാണ് റിപ്പോര്‍ട്ട്.

ഇത് കിവു തടാകത്തിനടിയിലുള്ള വന്‍തോതിലുള്ള കാര്‍ബണ്‍ഡൈ ഓക്സൈഡ് , മീഥെയ്ന്‍ വാതകങ്ങളെ ഭൌമോപരിതലത്തിലെത്തിച്ചാല്‍ അത് വലിയൊു സ്ഫോടനത്തിന് കാരണമാകാമെന്നും വിദഗ്ദര്‍ പറയുന്നു.

2002 ൽ നൈരാഗോംഗോ പർവതത്തിൽ ഉണ്ടായ പൊട്ടിത്തെറി നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കിയിരുന്നു. ഒരു ലക്ഷത്തിലധികം പേർ അന്ന് ഭവനരഹിതരായി.

അന്ന് ഗോമാ നഗരത്തിന്‍റെ 40 ശതമാനം പ്രദേശവും ലാവ വിഴുങ്ങി. 1977-ലുണ്ടായ പൊട്ടിത്തെറിയിലും ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona.