ജോര്‍ജ്ജ് ഫ്ലോയിഡിന്‍റെ രക്തസാക്ഷിത്വത്തിന് ഒരു വയസ്; കറുത്ത വംശജരെ സംരക്ഷിക്കാന്‍ നിയമം വേണമെന്ന് ആവശ്യം

First Published May 27, 2021, 4:11 PM IST


കൊവിഡ് വ്യാപനത്തിന്‍റെ മൂര്‍ദ്ധന്യത്തിലും അമേരിക്കയില്‍ നിന്നും വന്‍കരകള്‍ കടന്ന് നിരവധി രാജ്യങ്ങളില്‍ പ്രതിഷേധമുയര്‍ത്തിയ കൊലപാതകമായിരുന്നു ജോര്‍ജ്ജ് ഫ്ലോയിഡിന്‍റെത് (46). കഴിഞ്ഞ വര്‍ഷം മെയ് 25 ന് അമേരിക്കയിലെ മിനിയാപോലിസിലായിരുന്നു കൊലപാതകം നടന്നത്. പൊലീസ് ഉദ്യോഗസ്ഥനും വെള്ളുത്തവംശജനുമായ ഡെറക് ചൌവിൻ 20 ഡോളറിന്‍റെ വ്യജ ബില്ല് ഉപയോഗിച്ചുവെന്ന് ആരോപിച്ച് ജോര്‍ജ് ഫ്ലോയിഡിനെ അറസ്റ്റ് ചെയ്യുന്നതിനിടെ അദ്ദേഹത്തിന്‍റെ കഴുത്തില്‍ കാല്‍ മുട്ട് കുത്തി കീഴ്പ്പെടുത്തി. ' തനിക്ക് ശ്വാസം മുട്ടുന്നു' വെന്ന് ജോര്‍ജ് ഫ്ലോയിഡ് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഡെറക് ചൌവിൻ കാല്‍മുട്ട് ഉയര്‍ത്താന്‍ തയ്യാറായില്ല. ഒമ്പത് മിനിറ്റും 29 സെക്കന്‍റും കഴുത്തില്‍ അമര്‍ന്നിരുന്ന ആ കാല്‍മുട്ട് ജോര്‍ജ് ഫ്ലോയിഡിന്‍റെ ജീവനെടുത്തു. ഈ ദൃശ്യങ്ങളത്രയും ഡാര്‍നെല്ല ഫ്രൈസര്‍ മൊബൈലില്‍ ചിത്രീകരിച്ച് തന്‍റെ ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധപ്പെടുത്തി. ഈ വീഡിയോ കണ്ട് ലോകമെങ്ങും പ്രതിഷേധമിരമ്പി. ചിത്രങ്ങള്‍ ഗെറ്റിയില്‍ നിന്ന്. 

ജോർജ്ജ് ഫ്ലോയിഡിന്‍റെ മരണത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ കറുത്ത നിറമുള്ളവര്‍ക്കും നീതി കിട്ടണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ സഹോദരന്‍ ഫിലോണിസ് ഫ്ലോയിഡ് അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബൈഡന്‍, വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
undefined
"പക്ഷിയെ, കഷണ്ടി കഴുകനില്‍ നിന്ന് സംരക്ഷിക്കാനുള്ള ഫെഡറൽ നിയമങ്ങൾ നിങ്ങൾക്ക് നിർമ്മിക്കാൻ കഴിയുമെങ്കിൽ, നിറമുള്ള ആളുകളെ സംരക്ഷിക്കുന്നതിനും നിങ്ങൾക്ക് ഫെഡറൽ നിയമങ്ങൾ നിർമ്മിക്കാൻ കഴിയും," ഫിലോണിസ് ഫ്ലോയ്ഡ് പറഞ്ഞു.
undefined
undefined
ജോര്‍ജ്ജ് ഫ്ലോയിഡിന്‍റെ മരണത്തെ തുടര്‍ന്ന് ഡാര്‍നെല്ല ഫ്രൈസര്‍ പുറത്ത് വിട്ട വീഡിയോ ലോകമെങ്ങും വ്യാപകമായി പ്രചരിച്ചു. ഇതേ തുടര്‍‌ന്ന് അമേരിക്കയിലും യൂറോപ്പിലും ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയിലും പ്രതിഷേധമിരമ്പി.
undefined
'Black lives Matters' എന്ന ഹാഷ് ടാഗില്‍ ലോകമെങ്ങും നിറത്തിന്‍റെ അടിസ്ഥാനത്തില്‍ മനുഷ്യനെ വേര്‍തിരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍‌ ഇരമ്പി.
undefined
undefined
50 -തോളം രാജ്യങ്ങളിലെ നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങൾ നടത്തപ്പെട്ടു. ആഭ്യന്തര കലാപം നടക്കുന്ന സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയിൽ ബോംബെറിഞ്ഞ് തകര്‍ക്കപ്പെട്ട ഒരു കെട്ടിടത്തിന്‍റെ പാതി തകര്‍ന്ന ചുമരില്‍ ജോർജ്ജ് ഫ്ലോയിഡിന്‍റെ ചുമര്‍ചിത്രം വരയ്ക്കപ്പെട്ടു.
undefined
അമേരിക്കന്‍ വന്‍കരയിലും യൂറോപ്പിലും ദക്ഷിണാഫ്രിക്കയിലും പൊതു നിരത്തുകളില്‍ സ്ഥാപിച്ചിരുന്ന പല ദേശീയ നായകന്മാരുടെയും പ്രതിമകള്‍ നശിപ്പിക്കപ്പെട്ടു. ചിലത് നദികളിലേക്ക് വലിച്ചെറിയപ്പെട്ടു.
undefined
undefined
ഈ ദേശീയ നായകരെല്ലാം അടിമ വ്യാപാരത്തെ പ്രോത്സാഹിച്ചിരുന്നവരായിരുന്നുവെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. അമേരിക്ക കണ്ടെത്തിയെന്ന് അവകാശപ്പെട്ട ക്രിസ്റ്റഫര്‍ കൊളംബസിന്‍റെ പ്രതിമകള്‍ പോലും തകര്‍ക്കപ്പെട്ടു. നൂറ്റാണ്ടുകള്‍ ദേശീയ ഹീറോകളായിരുന്നവര്‍ ഒന്ന നിമിഷത്തില്‍ വെറുക്കപ്പെട്ടവരായി തീര്‍ന്നു.
undefined
നിരവധി ദേശീയ അന്തര്‍ദേശീയ ബ്രാന്‍റുകളും വ്യക്തികളും ബ്ലാക്ക് ലിവിസ് മാറ്ററിനൊപ്പം എന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ലോകത്ത് ആദ്യമായി കറുത്ത വര്‍ഗ്ഗക്കാരുടെ പ്രതിഷേധത്തിന് ലോകത്തെങ്ങുനിന്നും പിന്തുണ ലഭിച്ചു.
undefined
undefined
ഇതോടൊപ്പം ഡാര്‍നെല്ല ഫ്രൈസറിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ അമേരിക്കന്‍ കോടതിയില്‍ നിഷേധിക്കാന്‍ പറ്റാത്ത തെളിവായി സ്വീകരിച്ചു. ഇതോടെ ഡെറക് ചൌവ് കൊലപാകിയാണെന്ന് കോടതി വിധിച്ചു. അത്യപൂര്‍വ്വമായി മാത്രമാണ് അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാരനെ കൊല്ലുന്ന പൊലീസുകാരന് ശിക്ഷ ലഭിക്കുക.
undefined
ജോര്‍ജ്ജ് ഫ്ലോയിഡിന് ശേഷവും അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാര്‍ പൊലീസുകാരുടെ വംശീയകൊലയ്ക്ക് വിധേയരാക്കപ്പെട്ടത് പ്രതിഷേധം ഇരട്ടിച്ചു. അമേരിക്കയിലെ പ്രധാനപ്പെട്ട മിക്ക നഗരങ്ങളിലും കലാപ സമാനമായ അന്തരീക്ഷമായിരുന്നു.
undefined
undefined
ഇതോടെ പൊലീസിന്‍റെ കറുത്തവര്‍ഗ്ഗക്കാരോടുള്ള സമീപനത്തില്‍ മാറ്റവേണമെന്ന ആവശ്യം ശുദക്തമായി. അതോടൊപ്പം വെബ്സൈറ്റ് വഴി ഏറ്റവും കൂടുതൽ പേര്‍ സംഭാവന ചെയ്ത (1.5 മില്ല്യണ്‍ ഡോളര്‍) ഫണ്ടഡ് പോജായി gofundme പേജ് മാറി. കുറ്റവാളികളായി മുദ്രകുത്തപ്പെടുന്ന കറുത്തവംശജര്‍ക്ക് ജാമ്യമെടുക്കാനുള്ള തുക ഈ ഫണ്ടില്‍നിന്നാണ് കണ്ടെത്തുന്നത്.
undefined
കറുത്തവംശജരായ നിരവധി താരങ്ങള്‍ തങ്ങള്‍ നേരിട്ടിട്ടുള്ള അവഗണനെ കുറിച്ചും അപമാനത്തെ കുറിച്ചും തുറന്ന് പറഞ്ഞ് തുടങ്ങിയത് അമേരിക്കന്‍ വെളുത്ത വംശീയതയ്ക്കെതിരെ വന്‍ പ്രതിഷേധമുയര്‍ത്തി.
undefined
undefined
അമേരിക്കയിലെ പല തെരുവികളും കറുത്ത വര്‍ഗ്ഗക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചെടുത്തു. നിരവധി തെരുവുകളുടെ പേരുകള്‍ മാറ്റി എഴുതപ്പെട്ടു. ന്യൂയോര്‍ക്കിലെ ഒരു തെരുവിന് ബ്ലാക്ക് ലൈവ്സ് മാറ്റർ പ്ലാസ എന്ന് ന്യൂയോർക്ക് മേയർ തന്നെ പേരിട്ടു.
undefined
undefined
undefined
ഇതിനെല്ലാം പുറമേ വംശീയാധിക്ഷേപം കൊടികുത്തി വാണിരുന്ന അമേരിക്കന്‍ ടെലിവിഷന്‍ മേഖലയില്‍ നിന്ന് നിരവധി സീരിയലുകളും പ്രോഗ്രാമുകളും മറ്റും നീക്കം ചെയ്യപ്പെട്ടു. അവയെല്ലാം വംശീയാധിക്ഷേപം ഉള്‍ക്കൊള്ളുന്നതായി ആരോപിക്കപ്പെട്ടിരുന്നു.
undefined
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona.
undefined
click me!