ഇന്ധനം തീര്‍ന്നെന്ന് തെറ്റിദ്ധരിച്ചു; പൈലറ്റ്, ചെറു വിമാനം ഹൈവേയില്‍ ഇടിച്ചിറക്കി

Published : Aug 22, 2022, 02:07 PM IST

കഴിഞ്ഞ ദിവസം പ്രദേശിക സമയം വൈകീട്ട് ഫോറിഡ - ഒര്‍ലാന്‍ഡ ഹൈവേയ്ക്ക് മുകളിലൂടെ പറക്കുകയായിരുന്ന ചെറു വിമാനം പെട്ടെന്ന് ഹൈവേയിലെ ഡ്രൈവേയിലേക്ക് ഇടിച്ചിറക്കി. ഈ സമയം ഹൈവേയില്‍ നിരവധി വാഹനങ്ങള്‍ പോകുന്നുണ്ടായിരുന്നു. ഒരു ഹോളിവുണ്ട് ആക്ഷന്‍ സിനിമയ്ക്ക് സമാനമായ സംഭവമായിരുന്നു ഫോറിഡ - ഒര്‍ലാന്‍ഡ ഹൈവേയില്‍ നടന്നത്. എന്നാല്‍, സംഭവം ആക്ഷന്‍ സിനിമയുടെ ഭാഗമായി നടന്നതല്ല. മറിച്ച് പൈലറ്റിന്‍റെ ചെറിയൊരു അശ്രദ്ധമൂലമായിരുന്നു ആ ചെറുവിമാനം ഹൈവേയിലേക്ക് ഇടിച്ചിറക്കേണ്ടിവന്നത്.   

PREV
17
ഇന്ധനം തീര്‍ന്നെന്ന് തെറ്റിദ്ധരിച്ചു; പൈലറ്റ്, ചെറു വിമാനം ഹൈവേയില്‍ ഇടിച്ചിറക്കി

ഹൈവേയ്ക്ക് മുകളിലൂടെ പറക്കവേ തന്‍റെ ചെറുവിമാനത്തിലെ ഇന്ധനത്തിന്‍റെ അളവ് ശ്രദ്ധിച്ച 40 കാരനായ പൈലറ്റ് റെമി കോളിൻ വിമാനത്തിന്‍റെ ഇന്ധനം തീര്‍ന്നതായി തെറ്റിദ്ധരിച്ചു. തുടര്‍ന്ന് ബൊളിവാർഡി യൂണിവേഴ്‌സിറ്റിക്കും നോർത്ത് ഇകോൺലോക്ക്‌ഹാച്ചി ട്രയലിലെയും തിരക്കേറിയ നഗരവീഥിയിലേക്ക് അദ്ദേഹം തന്‍റെ ചെറുവിമാനത്തെ ഇടിച്ചിറക്കി. 

27

ഈ സമയം പൈലറ്റ് മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അദ്ദേഹം ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. റെമി കോളിൻ, 1999 മുതൽ ഏരിയൽ മെസേജസ് എന്ന കമ്പനി നടത്തികയാണ്. 'ബാനറുകൾ, ബിൽബോർഡുകൾ, സ്കൈ റൈറ്റിംഗ്, എയർ ഷിപ്പുകൾ തുടങ്ങി വന്‍കിട ബില്‍ ബോര്‍ഡ് പരസ്യങ്ങള്‍ ചെയ്യുന്ന കമ്പനിയാണിത്. 

37

ഹൈവേയ്ക്ക് മുകളിലൂടെ പറന്നിരുന്ന വിമാനം പെട്ടെന്ന് റോഡിലേക്ക് ഇടിച്ചിറങ്ങുന്ന ഭയാനകമായ ആ നിമിഷം ഒരു വാഹനത്തില്‍ നിന്നും ഒരു യാത്രക്കാരന്‍ ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ നിമിഷ നേരം കൊണ്ട് സാമൂഹികമാധ്യമങ്ങളില്‍ തരംഗമായി. 

47

എന്നാല്‍, മെക്കാനിക്കല്‍ തകരാര്‍ മൂലമാണ് വിമാനം ഹൈവേയില്‍ ഇറക്കേണ്ടിവന്നതെന്ന് ഫ്ലോറിഡ ഹൈവേ പട്രോള്‍ സംഘം പറഞ്ഞു. വിമാനത്തിന്‍റെ കേടായ റേഡിയോ ശരിയാക്കാൻ ശ്രമിക്കേണ്ടി വന്നതും. ഈ സമയം ഇന്ധനം തീർന്നതിനാലും വിമാനത്തിലെ  വൈദ്യുതി നഷ്ടപ്പെട്ടു. ഇത് മൂലം തന്‍റെ ശ്രദ്ധ തെറ്റിയെന്ന് കോളിൻ പറയുന്നു.

57

ഈയൊരു സമയം വിമാനം ലാന്‍റ് ചെയ്യാന്‍ പറ്റിയൊരു പ്രദേശം കണ്ടെത്താനായില്ല. അതിനാലാണ് ഹൈവേയുടെ ഓരം ചേര്‍ന്ന് ആര്‍ക്കും പരിക്കേല്‍ക്കാത്ത വിധത്തില്‍ വിമാനം ലാന്‍റ് ചെയ്യാന്‍ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 

67

വിമാനാപകടം ചിത്രീകരിച്ച അമാൻഡ, സ്‌കൂബൻ കോസ്റ്റ്‌കോയിലേക്കുള്ള തന്‍റെ യാത്രയിലായിരുന്നു, 'വെറും ഒരുതരം വിഭ്രാന്തി' പോലെയാണ് തനിക്കത് അനുഭവപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തില്‍ വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട കോളിന്‍ ലൈസന്‍സ് റദ്ദാക്കപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

77

എന്നാല്‍, താന്‍ അന്വേഷണത്തോട് സഹകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.  ഫെഡറൽ ഏവിയേഷൻ അതോറിറ്റിയും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടു. 

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories